മേപ്പാടി: ദുരന്തം പെയ്ത് നഷ്ടമായതാണ് വെള്ളാർമല സ്കൂൾ. നിലവിൽ മേപ്പാടി യു .പി സ്കൂളിൻ്റെ ബിൽഡിങ്ങിൽ പ്രവർത്തിക്കുന്ന ഈ വിദ്യാലയത്തിലെ വിദ്യാർത്ഥികൾക്ക് കൂടുതൽ സൗകര്യത്തിനാവശ്യമായി 3500 സ്ക്വ ഫീറ്റ് ഷീറ്റ് വർക്ക് വയനാട്ടിലെ ചെറുകിട വെൽഡിങ്ങ് സ്ഥാപന ഉടമകളുടെ സംഘടനയായ KIFEUA ഒന്നര ദിവസം കൊണ്ട് തീർത്തും സൗജന്യമായി ഇട്ട് നൽകി.
തങ്കച്ചൻ ബത്തേരി, ഗോപകുമാർ, മനോജ്, ഗിരീഷ്, ആഷിഖ്, ജോൺസൻ എന്നിവർ നേതൃത്വം നൽകി.
റൂഫിങ്ങ് ഷീറ്റ് കമ്പനിയായ ഒറാലിയം ഗ്രൂപ്പും ബത്തേരി ടി.പി മെറ്റൽസുമാണ് വർക്കിനാവശ്യമായ മൊത്തം മെറ്റീരിയൽസും സ്പോൺസർ ചെയ്തത്