കല്‍പ്പറ്റ:കല്‍പ്പറ്റ നഗരസഭയുടെ 2025 -26 വര്‍ഷത്തെ വാര്‍ഷിക പദ്ധതി തയ്യാറാക്കുന്നതിന്റെ ഭാഗമായി വര്‍ക്കിംഗ് ഗ്രൂപ്പ് യോഗം ചേര്‍ന്നു. കല്‍പ്പറ്റയുടെ പുതിയ ലക്ഷ്യവും പ്രതീക്ഷയും യോഗത്തില്‍ പ്രഖ്യാപിച്ചു. പുതിയ കാലത്തെ വികസന പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുന്നതിനും പുതിയ കാലത്ത് ഉണ്ടാകുന്ന പ്രതിസന്ധികളും പരിമിതികളും തരണം ചെയ്യുന്നതിനും ഊന്നല്‍ നല്‍കി കൊണ്ടാണ് വര്‍ക്കിംഗ് ഗ്രൂപ്പ് ചര്‍ച്ചകള്‍ ആരംഭിച്ചത്. വര്‍ക്കിംഗ് ഗ്രൂപ്പ് യോഗം നഗരസഭ ചെയര്‍മാര്‍ അഡ്വക്കറ്റ് അഡ്വ. ടി.ജെ ഐസക്ക് ഉദ്ഘാടനം ചെയ്തു.നഗരസഭ സ്ഥിരം സ്ഥിരം സമിതി അംഗങ്ങളായ അഡ്വ എ.പി. മുസ്തഫ, ആയിഷ പള്ളിയാല്‍ , രാജാറാണി, സി.കെ. ശിവരാമന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
നഗരസഭ കൗണ്‍സിലര്‍മാര്‍, ഉദ്യോഗസ്ഥര്‍, വിവിധ മേഖലയിലെ വിദഗ്ദരായ ആളുകള്‍,തുടങ്ങിയവര്‍വര്‍ക്കിംഗ് ഗ്രൂപ്പ് യോഗത്തില്‍ സംബന്ധിച്ചു.വികസന കാര്യ സ്ഥിരം സമിതിയദ്ധ്യക്ഷന്‍ കേയം തൊടി മുജീബ് സ്വാഗതവും നഗരസഭ സെക്രട്ടറി സെക്രട്ടറി അലി അഷ്ഹര്‍ നന്ദിയും പറഞ്ഞു.