സിഡ്നി ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്; ഇന്ത്യ 157 റണ്‍സിന് പുറത്ത്, ഓസീസിന് മൂന്ന് വിക്കറ്റ് നഷ്ടം

General

സിഡ്‌നി: സിഡ്നി ടെസ്റ്റില്‍ രണ്ടാം ഇന്നിങ്‌സില്‍ 157 റണ്‍സിന് പുറത്തായി ഇന്ത്യ. ഇന്നലെ കളി നിര്‍ത്തുമ്പോള്‍ 141 റണ്‍സിന് ആറ് വിക്കറ്റ് എന്ന നിലയിലായിരുന്നു ഇന്ത്യ. ഇന്ന് കളി തുടങ്ങി 16 റണ്‍സെടുക്കുന്നതിനിടെ ശേഷിക്കുന്ന നാല് വിക്കറ്റുകളും വീണതോടെ ഇന്ത്യ ഓള്‍ ഔട്ടായി.

ഇന്ന് കളി തുടങ്ങിയപ്പോള്‍ 45 പന്തില്‍ 13 റണ്‍സെടുത്ത ജഡേജയാണ് ആദ്യം പുറത്തായത്. കമ്മിന്‍സിന്റെ ഓവറില്‍ അല്കസ് ക്യാരിക്ക് ക്യാച്ച് നല്‍കി ജഡേജ പുറത്തായപ്പോള്‍ 147 ന് 7 എന്ന നിലിയിലായിരുന്നു. പിന്നീട് 10 റണ്‍സെടുക്കുന്നതിനിടെയാണ് ശേഷിക്കുന്ന വിക്കറ്റുകളും വീണു. വാഷിങ്ടണ്‍ സുന്ദര്‍(12),സിറാജ്(4),ബുംറ(0) എന്നിങ്ങനെയാണ് പുറത്തായവര്‍.

രണ്ടാം ഇന്നിങ്‌സിനിറങ്ങിയ ഔസ്‌ട്രേലിയ 56 ന് 3 എന്ന നിലയിലാണ്. സാം കോണ്ടാസ് (22), ലബുഷെയ്ന്‍(6),സ്റ്റീവ് സ്മിത്ത്(4) എന്നിവരാണ് പുറത്തായത്. പ്രസിദ്ധ് കൃഷ്ണയാണ് 3 വിക്കറ്റുകളും വീഴ്ത്തിയത്.

ഒന്നാം ഇന്നിങ്സില്‍ ഓസ്ട്രേലിയയെ 181 റണ്‍സില്‍ എറിഞ്ഞിട്ട് രണ്ടാം ഇന്നിങ്സ് ആരംഭിച്ച ഇന്ത്യ 78 ന് നാല് എന്ന നിലയിലേക്ക് വീണിരുന്നു. എന്നാല്‍ ഋഷഭ് അതിവേഗ അര്‍ധ സെഞ്ച്വറിയിലൂടെ ഇന്ത്യയെ തകര്‍ച്ചയില്‍ നിന്ന് കരടയറ്റി. 33 പന്തില്‍ 61 റണ്‍സെടുത്താണ് താരം മടങ്ങിയത്. ടെസ്റ്റ് ക്രിക്കറ്റിലെ ഇന്ത്യയുടെ ഏറ്റവും വേഗതയേറിയ രണ്ടാമത്തെ അര്‍ധ സെഞ്ച്വറി നേടിയ പന്ത്, വെറും 29 പന്തില്‍ നിന്നാണ് അര്‍ധസെഞ്ച്വറി പിന്നിട്ടത്.

Leave a Reply

Your email address will not be published. Required fields are marked *