കലൂരിലെ ഗിന്നസ് നൃത്ത പരിപാടി; ​ഗൗണ്ടിന് കേട്പാട് സംഭവിച്ചതായി ആരോപണം, നഷ്ടപരിഹാരം ചോദിക്കാൻ ബ്ലാസ്റ്റേഴ്സ്

General

കൊച്ചി: കലൂർ സ്റ്റേഡിയത്തിൽ ഗിന്നസ് റെക്കോര്‍ഡ് ലക്ഷ്യമിട്ട് നടത്തിയ നൃത്ത പരിപാടിയെ തുടർന്ന് ​ഗൗണ്ടിന് കേടുപാട് ഉണ്ടായതായി പരാതി. ബ്ലാസ്‌റ്റേഴ്‌സും ജിസിഡിഎയും സംയുക്ത പരിശോധന നടത്തും. ദിവ്യ ഉണ്ണിയുടെ നേതൃത്വത്തിൽ ആയിരത്തിയറുനൂറോളം പേരാണ് ​നൃത്ത പരിപാടിയിൽ പങ്കെടുത്തത്. ഇത്രയും പേര്‍ നൃത്തം ചെയ്യുമ്പോള്‍ സ്വഭാവികമായും ഗൗണ്ടിനും ടര്‍ഫിനും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടാകാമെന്നാണ് ബ്ലാസ്റ്റേഴ്‌സിന്റെ ആരോപണം.

ജിസിഡെഎയുടെ ഉടമസ്ഥതയിലാണ് സ്‌റ്റേഡിയമെങ്കിലും പരിപാലനം നടത്തുന്നത് ബ്ലാസ്റ്റേഴ്‌സ് ആണ്. ബ്ലാസ്റ്റേഴ്‌സിന്റെ ഹോം ഗൗണ്ട് ആണ് കലൂർ സ്റ്റേഡിയം. 13-ാം തീയതിയാണ് അടുത്ത മത്സരം. മത്സരത്തിന് മുൻപായി ​ഗൗണ്ടിൽ പരിശോധന നടത്തും. കേടുപാട് ഉണ്ടായിട്ടുണ്ടെങ്കിൽ നഷ്ടപരിഹാരം ചോദിക്കാനാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ നീക്കം. അതേസമയം പരിപാടിയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി.

കേസിലെ മുഖ്യപ്രതികളെ ചോദ്യം ചെയ്യും. അമേരിക്കയിലേക്ക് തിരിച്ചുപോയ നടി ദിവ്യ ഉണ്ണിയുടെ മൊഴി ഓൺലൈനായി രേഖപ്പെടുത്തിയേക്കും. നൃത്താധ്യാപകരുടെ മൊഴിയെടുക്കാനും പൊലീസ് ആലോചിക്കുന്നുണ്ട്. പണപ്പിരിവിന് ഇടനിലക്കാരായി പ്രവർത്തിച്ചതിൽ ആവശ്യമെങ്കിൽ നൃത്ത അധ്യാപകരെയും കേസിൽ പ്രതിചേർക്കും.

Leave a Reply

Your email address will not be published. Required fields are marked *