കൊച്ചി: സിബിഐ, ഇഡി തുടങ്ങിയ കേന്ദ്ര ഏജന്‍സികളുടെ പേരില്‍ നടക്കുന്ന കബളിപ്പിക്കലിന് പിന്നാലെ ബംഗളുരു ട്രാഫിക് പൊലീസിന്റെ പേരിലും തട്ടിപ്പ്. കൊച്ചി പനമ്പിള്ളി നഗര്‍ സ്വദേശിയായ 85കാരന് ലക്ഷങ്ങള്‍ നഷ്ടമായി. പണം കൈമാറിയതോടെ തട്ടിപ്പുകാര്‍ മുങ്ങി.
‘ബംഗളൂരുവിലുള്ള നിങ്ങളുടെ കാര്‍ അപകടത്തില്‍പ്പെട്ടിരിക്കുകയാണ്. ഞങ്ങള്‍ ആവശ്യപ്പെടുന്ന രേഖകള്‍ നല്‍കണം’- 85കാരന് ബംഗളൂരു ട്രാഫിക് പൊലീസിന്റെ പേരില്‍ വന്ന സന്ദേശം ഇങ്ങനെയാണ്. പൊലീസ് യൂണിഫോമിലുള്ള ഉദ്യോഗസ്ഥനാണ് വിഡിയോയില്‍ സംസാരിച്ചത്. ബംഗളൂരുവില്‍ തനിക്കു വാഹനമില്ലെന്ന് പറഞ്ഞെങ്കിലും ആധാര്‍ രേഖകള്‍ നല്‍കാന്‍ ‘ഉദ്യോഗസ്ഥന്‍’ ആവശ്യപ്പെട്ടു. ആധാര്‍ ഉപയോഗിച്ച് വലിയ തട്ടിപ്പു നടന്നതായി പറഞ്ഞ് വയോധികന്റെ അക്കൗണ്ടില്‍നിന്ന് പണം കൈമാറാന്‍ ആവശ്യപ്പെട്ടു. പണം കൈമാറിയതോടെ തട്ടിപ്പുകാര്‍ മുങ്ങിയതായാണ് പരാതിയില്‍ പറയുന്നത്.