ഉരുൾ ദുരന്ത ബാധിതരുടെ പുനരധിവാസംബഹുജന പ്രക്ഷോഭങ്ങൾ ഉയർന്നു വരണം ;പിവി അൻവർ എം എൽ എ

General

മേപ്പാടി: ചൂരൽമല – മുണ്ടക്കൈ ദുരന്തബാധിതരുടെ പുനരധിവാസം വൈകിക്കുന്ന പിണറായി സർക്കാറിൻ്റെ കള്ളക്കളിക്കെതിരെ ജില്ലക്കകത്തും പുറത്തും ശക്തമായ ബഹുജന പ്രക്ഷോഭങ്ങൾ ഉയർന്നു വരണമെന്ന് പി.വി അൻവർ MLA പറഞ്ഞു.
മേപ്പാടിയിൽ വീ ഫാം സ്വതന്ത്ര കർഷക കൂട്ടായ്മ  ” പുനരധിവാസം എവിടെ” എന്ന ക്യാപ്ക്ഷനിൽ നടത്തിയ ഏകദിന ഉപവാസ സമരത്തിൻ്റെ സമാപന യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മന്ത്രി സഭ ഉപസമിതി എത്രയും പെട്ടെന്ന് തിരിച്ചെത്തണം.
ദുരിതബാധിതർക്ക് വേണ്ടി സർക്കാർ പിരിച്ച കോടികൾ ചിലവഴിച്ച് എത്രയും പെട്ടെന്ന് ഇവരുടെ പുനരധിവാസം ഉറപ്പുവരുത്തണം.
ജില്ലയുടെ വിവിധ മേഖലകളിൽ അഭയാർത്ഥികളെ പോലെ കഴിയുന്ന ഇരകളുടെ കണ്ണീരിൽ പിണറായി സർക്കാർ ഇല്ലാതാകുമെന്നും അദ്ദേഹം പറഞ്ഞു.
ഉപവാസ സമരം അഡ്വ: ടി. സിദ്ദീഖ് MLA ഉദ്ഘാടനം ചെയ്തു.
വീ ഫാം സംസ്ഥാന ചെയർമാൻ ജോയ് കണ്ണൻചിറ അദ്ധ്യക്ഷത വഹിച്ചു.
ഗഫൂർ വെണ്ണിയോട്.
അഡ്വ: സുമിൻ പി നെടു ങ്ങാട്. യഹ്യ ഖാൻ തലക്കൽ. പി. കമൽ ജോസഫ് പടിഞ്ഞാറത്തറ . പ്രഭാകരൻ നായർ. എം.കെ ബാബു
ടി. ഹംസ. ശിഹാബാബ് നെല്ലിമുണ്ട. സി.ടി ഉനൈസ് .ജോസഫ് മുതുകാട് ശഹർബാനു കമ്പളക്കാട്. നസീമ നേർളേരി തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *