കൈയ്യെഴുത്ത് മാഗസിൻ പ്രകാശനം ചെയ്തു

മൂലങ്കാവ് ഗവ: ഹയർ സെക്കണ്ടറി സ്കൂളിലെ ഹ്യുമാനിറ്റീസ് വി ദ്യാർത്ഥികളുടെ നേതൃത്വത്തിൽ “വരാന്തകൾ കഥ പറയുമ്പോൾ ” എന്ന മാഗസിൻ മുൻ പ്രിൻസിപ്പാൾ കവിത എസ്. പ്രകാശനം ചെയ്തു. പ്രിൻസിപ്പൽ ഇൻ ചാർജ് അധ്യാപകനായ വി കെ സുനിൽ കുമാർ ആശംസകൾ അർപ്പിച്ചു.

Continue Reading

കാരണം പക്ഷി ഇടിച്ചതോ?, ടയറുകള്‍ പ്രവര്‍ത്തിച്ചില്ല?, ബെല്ലി ലാന്‍ഡിങ്; ദക്ഷിണ കൊറിയയിലെ വിമാനാപകടത്തില്‍ മരണം 85 ആയി

സോള്‍: ദക്ഷിണ കൊറിയയിലെ മുവാന്‍ വിമാനത്താവളത്തില്‍ ലാന്‍ഡിങ്ങിനിടെ ജെജു വിമാനം തകര്‍ന്ന സംഭവത്തില്‍ മരണസംഖ്യ 85 ആയി ഉയര്‍ന്നു. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നാണ് അധികൃതര്‍ നല്‍കുന്ന സൂചന. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ബോയിംഗ് 737-800 വിമാനം ബെല്ലി ലാന്‍ഡിങ്ങിന് ശ്രമിച്ചതിന് തൊട്ടുപിന്നാലെയാണ് അപകടം. അപകടത്തിന് തൊട്ടുമുമ്പുള്ള നിമിഷങ്ങളുടെ വീഡിയോകളില്‍ വിമാനത്തിന്റെ അടിവശം റണ്‍വേയില്‍ മുട്ടി നിരങ്ങി നീങ്ങുന്നത് കാണാം. തുടര്‍ന്ന് മതിലില്‍ ഇടിച്ചാണ് വിമാനം തകര്‍ന്നത്. തായ്ലന്‍ഡിലെ ബാങ്കോക്കില്‍ നിന്ന് മുവാനിലേക്ക് പറന്ന വിമാനത്തില്‍ 181 പേരുണ്ടായിരുന്നു. രണ്ട് പേരെ […]

Continue Reading

പെരിയ ഇരട്ടകൊലപാതക കേസ്: 10 പ്രതികളെ വെറുതെ വിട്ടതില്‍ അപ്പീല്‍ നല്‍കാന്‍ കൃപേഷിന്റേയും ശരത്‌ലാലിന്റേയും കുടുംബം

കാസര്‍കോട്: പെരിയ ഇരട്ട കൊലപാതക കേസില്‍ 10 പ്രതികളെ വെറുതെ വിട്ട സിബിഐ കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കാന്‍ ഒരുങ്ങി കൃപേഷിന്റെയും ശരത് ലാലിന്റെയും കുടുംബം. ജനുവരി മൂന്നിന് ശിക്ഷാവിധി വന്നതിനു ശേഷം മേല്‍ക്കോടതിയെ സമീപിക്കാനാണ് കുടുംബത്തിന്റെ തീരുമാനം. ഇതിനു മുന്നോടിയായി നിയമവിദഗ്ധരുമായി ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തി. ഗൂഢാലോചനയിലും കൊലപാതകത്തിലും പങ്കെടുത്ത പ്രതികളെ ഉള്‍പ്പെടെ കോടതി വെറുതെ വിട്ടു എന്നാണ് കുടുംബത്തിന്റെ വാദം. ഇതിനിടെ സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് മെമ്പറും മുന്‍ എംഎല്‍എയും ആയ കെ വി […]

Continue Reading

പുറംകാഴ്ചകള്‍ പൂര്‍ണ്ണമായും ആസ്വദിക്കാം, മൂന്നാറിലെ സഞ്ചാരികള്‍ക്കായി റോയല്‍ വ്യൂ ഡബിള്‍ ഡക്കര്‍ സര്‍വീസ്; കെഎസ്ആര്‍ടിസിയുടെ പുതുവത്സര സമ്മാനം

തിരുവനന്തപുരം: മൂന്നാറിലെ സഞ്ചാരികളെ ലക്ഷ്യമിട്ട് കെഎസ്ആര്‍ടിസി റോയല്‍ വ്യൂ ഡബിള്‍ ഡക്കര്‍ സര്‍വീസ് ഉദ്ഘാടനം ചൊവ്വാഴ്ച. യാത്രക്കാര്‍ക്ക് പുറംകാഴ്ചകള്‍ പൂര്‍ണ്ണമായും ആസ്വദിക്കുവാന്‍ കഴിയുന്ന തരത്തിലാണ് റോയല്‍ വ്യൂ ഡബിള്‍ ഡക്കര്‍ ബസ് നിര്‍മ്മിച്ചത്. കെഎസ്ആര്‍ടിസിയുടെ ഏറ്റവും നൂതന സംരംഭമാണ് റോയല്‍ വ്യൂ സര്‍വീസ്. കെഎസ്ആര്‍ടിസി ബജറ്റ് ടൂറിസത്തിന്റെ ഭാഗമായി തിരുവനന്തപുരം നഗരക്കാഴ്ചകള്‍ എന്ന പേരില്‍ ആരംഭിച്ച രണ്ട് ഓപ്പണ്‍ ഡബിള്‍ ഡക്കര്‍ സര്‍വീസുകള്‍ ഏറെ ജനപ്രീതി നേടിയിരുന്നു. ഇതേ മാതൃകയില്‍ മൂന്നാറിലെ സഞ്ചാരികള്‍ക്കായി കെഎസ്ആര്‍ടിസിയുടെ പുതുവത്സര സമ്മാനമായാണ് പുതിയ […]

Continue Reading

അന്ന് ഞെട്ടിപ്പോയി, 16 പേരുള്ള വാട്സാപ്പ് ഗ്രൂപ്പിലൂടെ സങ്കടം പങ്കിട്ടു, അങ്ങനെയാ കൂട്ടായ്മയുണ്ടായി’: പാര്‍വതി

മാനന്തവാടി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വന്നപ്പോള്‍ സങ്കടം കലർന്ന സന്തോഷമാണ് ഉണ്ടായതെന്ന് നടി പാര്‍വതി തിരുവോത്ത്. അമ്മ സംഘടനയില്‍ അംഗമായിരുന്നപ്പോള്‍ പല പ്രശ്നങ്ങളും ഉന്നയിച്ചിരുന്നുവെങ്കിലും ആഘോഷങ്ങള്‍ ഒക്കെ നടത്തി പോയാല്‍ പോരെയെന്ന മറുപടിയാണ് ലഭിച്ചത്. മുതി‍ർന്ന പുരുഷ താരങ്ങളില്‍ ചില‍ർക്ക് പ്രോസ്ട്രേറ്റ് പ്രശ്നങ്ങള്‍ ഉള്ളതുകൊണ്ടാണ് ഷൂട്ടിങ് സ്ഥലത്ത് ശുചിമുറികള്‍ വേണമെന്ന ആവശ്യത്തിന് പിന്തുണ കിട്ടിയതെന്നും പാര്‍വതി വയനാട് ലിറ്റററി ഫെസ്റ്റിവലില്‍ പറഞ്ഞു. അനീതിയെ കുറിച്ച്‌ പറയുന്നത് ആളുകള്‍ വിശ്വസിച്ച്‌ തുടങ്ങാൻ ഏഴ് വ‍ർഷത്തോളം എടുത്തു. ഹേമ […]

Continue Reading

പൂപ്പൊലി: ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കുന്നതില്‍ പ്രതിഷേധവുമായി ബിജെപി

കല്‍പ്പറ്റ: അന്പലവയല്‍ മേഖലാ കാർഷിക ഗവേഷണ കേന്ദ്രത്തില്‍ ജനുവരി ഒന്നു മുതല്‍ 15 വരെ നടത്തുന്ന അന്താരാഷ്ട്ര പുഷ്പോത്സവത്തിന്‍റെ(പൂപ്പൊലി) ടിക്കറ്റ് നിരക്ക് വർധിപ്പിക്കുന്നതില്‍ പ്രതിഷേധവുമായി ബിജെപി. മുൻ വർഷത്തെ അപേക്ഷിച്ച്‌ ടിക്കറ്റ് നിരക്ക് മുതിർന്നവർക്ക് 50ല്‍ നിന്നു 60തായും കുട്ടികള്‍ക്ക് 20ല്‍ നിന്നു 30 രൂപയായും വർധിപ്പിക്കാനാണ് സംഘാടക സമിതി തീരുമാനം. ഇത് പ്രവാർത്തികമാക്കിയാല്‍ ജനുവരി രണ്ട് മുതല്‍ മുഴുവൻ ടിക്കറ്റ് കൗണ്ടറുകളും ഉപരോധിക്കുമെന്ന് ബിജെപി അന്പലവയല്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്‍റ് പുരുഷോത്തമൻ കളരിക്കല്‍, മറ്റു ഭാരവാഹികളായ […]

Continue Reading

സ്വതന്ത്ര മാധ്യമപ്രവര്‍ത്തനം കാലഘട്ടത്തിന്‍റെ ആവശ്യം: മാര്‍ ജോസ് പൊരുന്നേടം

മാനന്തവാടി: സ്വതന്ത്ര മാധ്യമപ്രവർത്തനം കാലഘട്ടത്തിന്‍റെ ആവശ്യമാണെന്ന് മാനന്തവാടി രൂപത ബിഷപ് മാർ ജോസ് പൊരുന്നേടം. പെരുവക സെന്‍റ് ആൻസ് ഭവനില്‍ പ്രസ് ക്ലബ് സംഘടിപ്പിച്ച ക്രിസ്മസ് ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്വാതന്ത്ര മാധ്യമപ്രവർത്തനം നടത്താൻ കഴിയാത്ത ഇടങ്ങളില്‍ ഫാസിസം വളരുമെന്നു ബിഷപ് പറഞ്ഞു. ക്ലബ് പ്രസിഡന്‍റ് അരുണ്‍ വിൻസന്‍റ് അധ്യക്ഷത വഹിച്ചു. മുനിസിപ്പല്‍ ചെയർപേഴ്സണ്‍ സി.കെ രത്നവല്ലി, വൈസ് ചെയർമാൻ ജേക്കബ് സെബാസ്റ്റ്യൻ, സ്റ്റാൻഡിംഗ് കമ്മറ്റി അധ്യക്ഷരായ ലേഖ രാജീവൻ, സിന്ധു സെബാസ്റ്റ്യൻ, പി.വി.എസ്. മുസ, […]

Continue Reading

കെ റഫീക്ക് സിപിഎം വയനാട് ജില്ലാ സെക്രട്ടറി

കല്‍പ്പറ്റ: വയനാട്ടില്‍ പി ഗഗാറിനെ വോട്ടെടുപ്പിലൂടെ തോല്‍പ്പിച്ച് യുവനേതാവ് കെ റഫീക്ക് സിപിഎം ജില്ലാ സെക്രട്ടറി. അപ്രതീക്ഷിതമായാണ് ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരം നടന്നത്. നിലവില്‍ ഡിവൈഎഫ്‌ഐ വയനാട് ജില്ലാ സെക്രട്ടറിയാണ് റഫീക്ക് പുതുതായി തെരഞ്ഞെടുക്കപ്പെട്ട 27 അംഗകമ്മറ്റിയില്‍ ഭൂരിഭാഗം പേരും റഫീക്കിനെ പിന്തുണയ്ക്കുകയായിരുന്നു. വോട്ടെടുപ്പില്‍ 16 അംഗങ്ങളുടെ പിന്തുണയോടെയാണ് റഫീക്ക് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടത്. ഗഗാറിന് പതിനൊന്ന് വോട്ടാണ് ലഭിച്ചത്. ജില്ലാ സമ്മേളനത്തിലെ പൊതുചര്‍ച്ചയില്‍ ഗഗാറിനെതിരെ ഒരുവിഭാഗം രംഗത്ത് എത്തിയിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സിപിഎം ശക്തികേന്ദ്രങ്ങളിലുണ്ടായ വോട്ടുചോര്‍ച്ചയും […]

Continue Reading

വിജയരാഘവന്‍ പറഞ്ഞത് കേരളത്തെ രക്ഷിക്കാന്‍, ജമാ അത്തെ ഇസ്ലാമിക്കെതിരായ വിമര്‍ശനം മുസ്ലിങ്ങള്‍ക്കെതിരല്ല; പിന്തുണച്ച് സിപിഎം

തിരുവനന്തപുരം: സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവന്റെ വിവാദ പ്രസ്താവനയെ ന്യായീകരിച്ച് സിപിഎമ്മും വിമര്‍ശിച്ച് യുഡിഎഫും രംഗത്ത്. വര്‍ഗീയ ശക്തികളില്‍ നിന്നും കേരളത്തെ രക്ഷിക്കുന്ന നിലപാടാണ് വിജയരാഘവന്‍ പറഞ്ഞതെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടിപി രാമകൃഷ്ണന്‍ പറഞ്ഞു. വര്‍ഗീയശക്തികളുമായി സന്ധിചേരുന്ന കോണ്‍ഗ്രസിന്റെയും ലീഗിന്റെയും നിലപാടുകളെയാണ് വിമര്‍ശിച്ചത്. വിജയരാഘവന്റെ പ്രസ്താവനയ്ക്ക് പുറത്തെ കാലാഹലങ്ങളുമായി ഒരു ബന്ധവുമില്ല. വര്‍ഗീയശക്തികള്‍ക്ക് മണ്ണൊരുക്കുന്ന നിലപാട് സിപിഎമ്മിന് ഇല്ലെന്നും ടിപി രാമകൃഷ്ണന്‍ വ്യക്തമാക്കി. വിമര്‍ശനം മുസ്ലിങ്ങള്‍ക്കെതിരെയല്ല: എം വി ഗോവിന്ദന്‍ ജമാ അത്തെ ഇസ്ലാമിക്കെതിരായ […]

Continue Reading

സ്വീകരിക്കാന്‍ എംപിയും യാത്രക്കാരും സ്റ്റേഷനില്‍; മെമു ട്രെയിന്‍ നിര്‍ത്താതെ പോയി

ആലപ്പഴ: ചെങ്ങന്നൂര്‍ ചെറിയനാട് റെയില്‍വേ സ്റ്റേഷനില്‍ സ്റ്റോപ്പ് അനുവദിച്ചിരുന്ന മെമു ട്രെയിന്‍ നിര്‍ത്താതെ പോയി. ഇന്നുമുതല്‍ സ്റ്റോപ്പ് അനുവദിച്ച കൊല്ലം – എറണാകുളം മെമു ട്രെയിന്‍ ആണ് ചെറിയനാട് നിര്‍ത്താതെ പോയത്. രാവിലെ ട്രെയിനിനെ സ്വീകരിക്കാന്‍ എംപി കൊടിക്കുന്നില്‍ സുരേഷ് എംപി ഉള്‍പ്പെടെയുള്ള രാഷ്ട്രീയ നേതാക്കളും സ്റ്റേഷനില്‍ എത്തിയിരുന്നു, ട്രെയിന്‍ നിര്‍ത്താതെ പോയതോടെ നേതാക്കളും യാത്രക്കാരും നാട്ടുകാരും നിരാശരായി മടങ്ങി. ലോക്കോ പൈലറ്റിനുണ്ടായ അബദ്ധമാണ് ട്രെയിന്‍ നിര്‍ത്താതെ പോകാന്‍ കാരണമെന്നാണ് വിവരം. തിരികെ 11.50ന് എത്തുമ്പോള്‍ സ്വീകരണം […]

Continue Reading