കല്‍പ്പറ്റ: വനിതാ ഗുസ്തി താരങ്ങള്‍ക്കെതിരെ റെസ്ലിങ് ഫെഡറേഷന് ഓഫ് ഇന്ത്യ പ്രസിഡന്റ് ബ്രിജ് ഭൂഷണ് നടത്തിയ ലൈംഗികാതിക്രമത്തിനെതിരെ പോരാട്ടം നടത്തിയപ്പോള്‍ കൂടെ നിന്നത് പ്രിയങ്ക ഗാന്ധി ആയിരുന്നുവെന്ന് ഒളിമ്പ്യനും ഹരിയാന നിയമസഭയിലെ കോണ്‍ഗ്രസ് എം.എല്‍.എയുമായ വിനേഷ് ഫോഗട്ട് പറഞ്ഞു. കല്‍പ്പറ്റ നിയോജക മണ്ഡലത്തിലെ കാക്കവയലില്‍ നടന്ന യു.ഡി.എഫ് കുടുംബ സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.
ലൈംഗികാതിക്രമം നടത്തിയ ബ്രിജ് ഭൂഷണെ ബി.ജെ.പി സംരക്ഷിച്ചപ്പോള്‍ അതിനെതിരെ നീതിക്കുവേണ്ടി ഞങ്ങള്‍ക്ക് നടത്തേണ്ടി വന്നത് വലിയ പോരാട്ടമാണ്. ആ പോരാട്ടം ഞങ്ങള്‍ക്ക് വേണ്ടി മാത്രമായിരുന്നില്ല. സമൂഹത്തിന് വേണ്ടി കൂടിയായിരുന്നു. സ്ത്രീപക്ഷ നിലപാടില്‍ നിന്നുകൊണ്ട് പോരാട്ടത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാന്‍ പ്രിയങ്ക ഗാന്ധി എത്തിയതായിരുന്നു ഞങ്ങളുടെ ഏറ്റവും വലിയ പ്രചോദനം. പ്രിയങ്ക ഗാന്ധിയുടെ ശബ്ദം ഇന്ത്യയുടെ പാര്‍ലമെന്റില്‍ ഉയരുന്നത് നരേന്ദ്ര മോദിയെ ഉള്‍പ്പെടെ ഭയപ്പെടുത്തും. അതിന് വലിയ ഭൂരിപക്ഷത്തോടെ അവരെ വിജയിപ്പിക്കണമെന്നും വിനേഷ് ഫോഗട്ട് പറഞ്ഞു.