എടവക: പ്രിയങ്ക ഗാന്ധിയുടെ തിരഞ്ഞെടുപ്പ് കമ്മിറ്റിയുടെ എടവക പഞ്ചായത്ത് യുഡിഎഫ് 95 ആം നമ്പര്‍ ബൂത്തിന്റെ കുടുംബ സംഗമം പായോട് തോട്ടത്തില്‍ വിനോദിന്റെ വീട്ടില്‍ മുന്‍ കെപിസിസി പ്രസിഡണ്ട് വി.എം സുധീരന് ഉദ്ഘാടനം ചെയ്തു. തിരഞ്ഞെടുപ്പ് കമ്മറ്റി ബൂത്ത് ചെയര്മാന് എ.എം രാജു അധ്യക്ഷത വഹിച്ചു. എഐസിസി മെമ്പര്‍ പി കെ ജയലക്ഷ്മി ,അഡ്വക്കേറ്റ് എന്‍. കെ വര്‍ഗീസ്, എച്ച്.ബി പ്രദീപ് മാസ്റ്റര്‍, എംജി ബിജു, ഒ.വി അപ്പച്ചന്, മണ്ഡലം പ്രസിഡണ്ടുമാരായ വിനോദ് തോട്ടത്തില്‍, ഉഷ വിജയന്, ബേബി തോലാനി, ബെന്നി തോമസ്, ജില്സന് തൂപ്പുംകര, ശ്രീകാന്ത് പട്ടയന്‍, ജോസ് തലച്ചിറ, ജോബിന്‍സ് ജോയ് എന്നിവര്‍ സംസാരിച്ചു.