ശനിയാഴ്ച മുതൽ മഴ ശക്തമാകും; അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ട്

സംസ്ഥാനത്ത് ശനിയാഴ്ച മുതൽ മഴ ശക്തമാകും. ശനിയാഴ്ച പത്തനംതിട്ട മുതൽ ഇടുക്കി വരെ അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ടാണ്. ഞായറാഴ്ച പത്തനംതിട്ട മുതൽ പാലക്കാട് വരെ ഏഴ് ജില്ലകളിലും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു . ബംഗാൾ ഉൾക്കടലിലെ അതി തീവ്ര ന്യുന മർദ്ദം ചുഴലിക്കാറ്റായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ടന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ചുഴലിക്കാറ്റ് തമിഴ്നാട് തീരത്തിനു സമീപം വഴി ചെന്നൈ തീരത്തിനടുത്തേക്ക് നീങ്ങിയേക്കും. വെള്ളിയാഴ്ച വരെ സംസ്ഥാനത്ത് താരതമ്യേന മഴ കുറവായിരിക്കും. ശക്തമായ കാറ്റിനും […]

Continue Reading

വയനാട് എംപിയായി പ്രിയങ്കാ ഗാന്ധി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

പ്രിയങ്ക ഗാന്ധി ലോക്സഭ അംഗമായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. 30, ഡിസംബർ 1 തീയതികളിൽ മണ്ഡലത്തിൽ പര്യടനം നടത്തും. രാഹുൽ ഗാന്ധിയും ഒപ്പമുണ്ടാകും. ഷിംലയിൽനിന്നു മടങ്ങിയെത്തിയ അമ്മ സോണിയ ഗാന്ധിയും സത്യപ്രതിജ്ഞയ്ക്ക് സാക്ഷിയാകും.മ ഹാരാഷ്ട്രയിലെ നന്ദേഡിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട രവീന്ദ്ര വസന്തറാവു ചവാനും ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. അതേസമയം പാർലമെന്റിലെ പ്രിയങ്ക ഗാന്ധിയുടെ സാന്നിധ്യം കോൺഗ്രസിന് പുത്തൻ ഉണർവ് നൽകും.കന്നിയങ്കത്തില്‍ വയനാട്ടില്‍ നിന്ന് ജയിച്ചെത്തിയ പ്രിയങ്ക, മണ്ഡലത്തിലെ ജനകീയ വിഷയങ്ങളിൽ എത്രമാത്രം ഇടപെടുമെന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്. […]

Continue Reading

കഴക്കൂട്ടത്ത് ഗുണ്ടാ ആക്രമണം; ഹോട്ടൽ ജീവനക്കാരന് വെട്ടേറ്റു

തിരുവനന്തപുരം കഴക്കൂട്ടത്ത് ഗുണ്ടാ ആക്രമണം. ഹോട്ടൽ ജീവനക്കാരന് വെട്ടേറ്റു. കൈപ്പത്തിയിൽ ഗുരുതരമായി പരുക്കേറ്റ വെഞ്ഞാറമൂട് സ്വദേശി തൗഫീഖ് റഹ്മാനെ (23) തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിച്ചു. കേസിൽ രണ്ടുപേർ പിടിയിലായി. കഴക്കൂട്ടം ജംഗ്ഷനിലെ കൽപ്പാത്തി ഹോട്ടലിൽ ആയിരുന്നു സംഭവം. സംഭവത്തിൽ കഴക്കൂട്ടം സ്വദേശി വിജീഷ് (സാത്തി), സഹോദരൻ വിനീഷ് (കിട്ടു) എന്നിവരാണ് പിടിയിലായത്. ഇരുവരും വധശ്രമം അടക്കമുള്ള കേസുകളിൽ പ്രതികലാണ്. ഒരാഴ്ച മുൻപ് വിനീഷ് മദ്യപിച്ച് ഹോട്ടലിലെത്തി പണം ആവശ്യപ്പെട്ട തർക്കമുണ്ടാക്കിയിരുന്നു. ഇതിൻറെ വൈരാഗ്യത്തിൽ ആയിരുന്നു ആക്രമണം.

Continue Reading

Scout Guide Fellowship Arab Region Honors Junaid Kaippani

Scout Guide Fellowship Arab Region Honors Junaid Kaippani Dubai: Junaid Kaippani, Chairman of the Welfare Standing Committee of the Wayanad District Panchayat and recipient of the International Humanitarian Award, was honored by the Indian Scout Guide Fellowship Arab Region, which operates in various Arab countries and is based in the UAE. Junaid Kaippani expressed that […]

Continue Reading

പാലക്കാട് വിധിയെഴുതി; 70.22 ശതമാനം പോളിങ്; സമയം കഴിഞ്ഞിട്ടും പല ബൂത്തുകളിലും വോട്ടര്‍മാരുടെ നീണ്ടനിര

മൂന്ന് ഉപതെരഞ്ഞെടുപ്പുകളില്‍ വിവാദങ്ങളും നേതാക്കളുടെ പാര്‍ട്ടി മാറ്റവും കൊണ്ട് കൂടുതല്‍ മാധ്യമശ്രദ്ധ പിടിച്ചുപറ്റിയ വാശിയേറിയ പാലക്കാടന്‍ തെരഞ്ഞെടുപ്പില്‍ പോളിങ് സമയം അവസാനിച്ചു. സമയം അവസാനിച്ചിട്ടും പല ബൂത്തുകളിലും വോട്ടര്‍മാരുടെ നീണ്ട നിരയാണ് കാണാനായത്. വോട്ടര്‍മാര്‍ക്ക് ടോക്കണ്‍ നല്‍കി വോട്ടുചെയ്യിപ്പിച്ചുവരികയാണ്. സാങ്കേതിക പ്രശ്‌നങ്ങളാണ് ചില ബൂത്തുകളില്‍ വോട്ടെടുപ്പ് വൈകാന്‍ കാരണമായത്. ഇതുവരെ 70.22 ശതമാനം പോളിങാണ് രേഖപ്പെടുത്തിയത്. അണികളുടെ ആവേശത്തിന് അനുസരിച്ച് പോളിങ് ശതമാനം ഉയരാത്തത് മുന്നണികളുടെ കണക്കുകൂട്ടലുകളും തെറ്റിക്കുന്നുണ്ട്.  നഗരമേഖലകളില്‍ വോട്ടിങ് പൂര്‍ണമായിട്ടുണ്ട്. രാവിലെ ആറുമുതല്‍ തന്നെ […]

Continue Reading

മെസ്സിയും കേരളത്തിലെത്തുമെന്ന് കരുതുന്നു, അസാധ്യമെന്ന് കരുതിയ ഈ നേട്ടം സര്‍ക്കാരിന്റെ നിരന്തര ഇടപെടല്‍ മൂലം: മുഖ്യമന്ത്രി

അര്‍ജന്റീന ഫുട്‌ബോള്‍ ടീം കേരളത്തിലെത്തുന്നതിന് പിന്നില്‍ സംസ്ഥാന സര്‍ക്കാരിന്റെ നിരന്തരമായ ഇടപെടലുകളുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ലോകം കണ്ട ഏറ്റവും മികച്ച ഫുട്‌ബോള്‍ താരങ്ങളില്‍ ഒരാളായ ലയണല്‍ മെസിയും ടീമിനൊപ്പം കേരളത്തിലേക്ക് എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഫുട്‌ബോളിനെ ഹൃദയത്തോടു ചേര്‍ത്ത നാടാണ് കേരളം. ദേശരാഷ്ട്രങ്ങളുടെ അതിര്‍വരമ്പുകളെല്ലാം ഭേദിച്ച് പടരുന്ന സ്‌നേഹമാണ് നമുക്ക് ഫുട്‌ബോളിനോടുള്ളത്. ലോകം അദ്ഭുതാദരങ്ങളോടെ നോക്കുന്ന കേരളത്തിന്റെ ഫുട്‌ബോള്‍ പ്രണയത്തിനുള്ള അംഗീകാരമാവുകയാണ് അടുത്ത വര്‍ഷം ലോക ചാമ്പ്യന്മാരായ അര്‍ജന്റീന ദേശീയ ടീം നടത്തുന്ന കേരള […]

Continue Reading

സംഘർഷം ഒഴിയാതെ മണിപ്പൂർ; മുഖ്യമന്ത്രി- എംഎൽഎമാരുടെ വീടുകൾക്ക് കനത്ത സുരക്ഷ

മണിപ്പൂർ തലസ്ഥാനമായ ഇംഫാലിൽ ഉൾപ്പെടെ മെയ്തയ് – കുക്കി അനുകൂല സംഘടനകളുടെ പ്രതിഷേധം ശക്തമാണ്. ദുരിതാശ്വാസ ക്യാമ്പിൽ നിന്ന് കുട്ടികളെയും സ്ത്രീകളെയും അടക്കം ആറ് പേരെ പിടികൂടി കൊലപ്പെടുത്തിയ കുക്കികൾക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് ഇംഫാലിൽ മേയ്തയ് അനുകൂല സംഘടനകളുടെ പ്രതിഷേധം. ഏഴു ജില്ലകളിൽ കർഫ്യൂ, ഇൻറർനെറ്റ് നിരോധനവും തുടരുകയാണ്. ആക്രമണ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി എൻ ബിരേൻ സിങ്ങിൻ്റെയും എംഎൽഎമാരുടെയും വീടുകൾക്ക് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുണ്ടാവുന്ന ആക്രമണങ്ങൾ മനുഷ്യത്വരഹിതം ആണെന്നും ഇത്തരക്കാർക്കെതിരെ നടപടി ഉണ്ടാകുമെന്നും […]

Continue Reading

ചക്രവാതച്ചുഴി: കേരളത്തില്‍ ഇന്ന് ശക്തമായ മഴ, മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: കേരളത്തില്‍ ഇന്നും ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് മൂന്ന് ജില്ലകളിലാണ് യെല്ലോ അലര്‍ട്ടുള്ളത്. എറണാകുളം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് മൂന്നറിയിപ്പ്. സംസ്ഥാനത്തൊട്ടാകെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ന് മൂന്ന് ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്. തെക്കന്‍ തമിഴ്നാടിന് മുകളിലായും […]

Continue Reading

വേതനമില്ല; സംസ്ഥാനത്തെ റേഷന്‍ വ്യാപാരികള്‍ സമരത്തിലേക്ക്, കടകളടച്ച് പ്രതിഷേധിക്കും

തിരുവനന്തപുരം: രണ്ടുമാസമായി വേതനം ലഭിക്കാത്തതില്‍ സമരവുമായി റേഷന്‍ വ്യാപാരികള്‍. നവംബര്‍ 19ന് സംസ്ഥാനവ്യാപകമായി കടകളടച്ച് പ്രതിഷേധിക്കും. താലൂക്ക് സപ്ലൈ ഓഫീസിന് മുന്‍പില്‍ ധര്‍ണയും നടത്തും. റേഷന്‍ ഡീലേഴ്‌സ് കോര്‍ഡിനേഷന്‍ സംസ്ഥാന കമ്മിറ്റിയുടേതാണ് തീരുമാനം. ആയിരം രൂപ ഉത്സവബത്ത നല്‍കാത്തതിലും റേഷന്‍ വ്യാപാരികള്‍ക്ക് എതിര്‍പ്പുണ്ട്. അതിനിടെ, റേഷന്‍ വാതില്‍പ്പടി വിതരണക്കാരുടെ സമരം അവസാനിപ്പിക്കാന്‍ ഭക്ഷ്യവകുപ്പ് നീക്കം തുടങ്ങി. ഭക്ഷ്യമന്ത്രിയുടെ അധ്യക്ഷതയില്‍ കരാറുകാരുമായി ഇന്ന് ചര്‍ച്ച നടത്തും.

Continue Reading

യൂറോപ്പില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; ഇരകളായത് മുന്നൂറിലേറെ പേര്‍, 3 പേര്‍ അറസ്റ്റില്‍

കൊല്ലം:യൂറോപ്യന്‍ രാജ്യങ്ങളില്‍ ജോലി വാഗ്ദാനം ചെയ്ത് മുന്നൂറിലേറെ പേരില്‍നിന്ന് പണം തട്ടിയെടുത്ത കേസില്‍ മൂന്നുപേര്‍ പിടിയില്‍. കരാര്‍ റദ്ദായ റിക്രൂട്ടിങ് സ്ഥാപനത്തിന്റെ മറവില്‍ ജോലി വാഗ്ദാനം നടത്തി തട്ടിപ്പ് നടത്തിയ സംഘത്തിലെ പ്രധാനികളാണ് പിടിയിലായത്. ഒന്നാംപ്രതി കോവൂര്‍ അരിനല്ലൂര്‍ മുക്കോടിയില്‍ തെക്കേതില്‍ ബാലു ജി.നാഥ് (31), മൂന്നാംപ്രതിയും ഒന്നാംപ്രതിയുടെ ഭാര്യാമാതാവുമായ അനിതകുമാരി (48), നാലാംപ്രതിയും ബാലുവിന്റെ ഭാര്യയുമായ അശ്വതി (26) എന്നിവരാണ് കൊല്ലം ഈസ്റ്റ് പൊലീസിന്റെ പിടിയിലായത്. രണ്ടാംപ്രതി പരവൂര്‍ സ്വദേശിയും കോട്ടയം രാമപുരം മഹാലക്ഷ്മിനിലയത്തില്‍ താമസക്കാരനുമായ […]

Continue Reading