ലോക്സഭാ ഉപതെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്താന്‍ ചെലവ് നിരീക്ഷകന് സീതാറാം മീണയുടെ അധ്യക്ഷതയില്‍ കളക്ടറേറ്റ് എ.പി.ജെ ഹാളില്‍ നോഡല്‍ ഓഫീസര്‍മാരുടെ യോഗം ചേര്‍ന്നു. സ്വതന്ത്രവും നീതിപൂര്‍വ്വവുമായ തെരഞ്ഞെടുപ്പ് ഉറപ്പ് വരുത്തുന്നതിന് നോഡല്‍ ഓഫീസര്‍മാരുടെ നേതൃത്വത്തിലുള്ള ടീം ശ്രമിക്കണം. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ മാര്‍ഗ്ഗനിര്‍ദേശപ്രകാരമാണ് രാഷ്ട്രീയ പാര്‍ട്ടികളും സ്ഥാനാര്‍ത്ഥികളും പ്രവര്‍ത്തിക്കുന്നതെന്ന് ഉറപ്പ് വരുത്തണം. സ്ഥാനാര്‍ത്ഥികള്‍ ചെലവ് സംബന്ധിച്ച കണക്കുകള്‍ കൃത്യമായി സൂക്ഷിക്കണമെന്നും ആവശ്യപ്പെടുന്ന സമയങ്ങളില്‍ പരിശോധനക്ക് വിധേയമാക്കണം. വിവിധ നോഡല്‍ ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ യോഗത്തില്‍ അവലോകനം ചെയ്തു. തെരഞ്ഞെടുപ്പിനായി വയനാട് മണ്ഡലത്തില്‍ ഒരുക്കിയ ക്രമീകരണങ്ങള്‍ നോഡല്‍ ഓഫീസര്‍മാര്‍ വിശദീകരിച്ചു. തെരഞ്ഞെടുപ്പിന്റെ സുഖമമായ നടത്തിപ്പിന് ആവശ്യമായ എല്ലാ സജീകരണങ്ങളും ഒരുക്കണമെന്ന് നിരീക്ഷകന് നിര്‍ദേശം നല്കി. മാതൃകാ പെരുമാറ്റചട്ടവും തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശങ്ങളും പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാനും നിര്‍ദേശിച്ചു.