കവുമന്ദം: നാഷണൽ ആയുഷ് മിഷൻ, ഭാരതീയ ചികിത്സാ വകുപ്പ്, തരിയോട് ഗ്രാമ പഞ്ചായത്ത് എന്നിവയുടെ ആഭിമുഖ്യത്തിൽ ജി എൽ പി സ്കൂൾ തരിയോട് വച്ച് ആയുഷ് വയോജന മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ ഷമീം പാറക്കണ്ടി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ചന്ദ്രൻ മടത്തുവയൽ അധ്യക്ഷത വഹിച്ചു. മെഡിക്കൽ ഓഫീസർ ഡോ. അഞ്ജുഷ. എ ക്യാമ്പ് വിശദീകരണം നടത്തി. തരിയോട് പഞ്ചായത്ത് മെമ്പർമാരായ ശ്രീമതി രാധ പുലിക്കോട്ട്, സൂന നവീൻ,ബീന റോബിൻസൺ തുടങ്ങിയവർ സംബന്ധിച്ചു. ക്യാമ്പിൽ മെഡിക്കൽ ഓഫീസർ ഡോ. മെറിൻ ജോസഫ്, മൾട്ടി പർപസ് ഹെൽത് വർക്കർമാരായ ജിനി ജോർജ്, സിഞ്ചു ജോസ്, അറ്റന്റർ രജനി കെ ആശാവർക്കർമാരായ ഇന്ദിര, ദിവ്യ, സൂസി തുടങ്ങിയവർ പങ്കെടുത്തു. ട്രബൈൽ ഡിസ്‌പെൻസറി അറ്റന്റർ സുബ്രഹ്മണ്യൻ വി നന്ദി പ്രകാശിപ്പിച്ചു.
പ്രേമേഹ പരിശോധന, ബി എം ഐ, ബി പി പരിശോധനയും വർദ്ധക്യകാല രോഗ സ്ക്രീനിങ് തുടങ്ങിയവയും ക്യാമ്പിന്റെ ഭാഗമായി നടന്നു.
