തിരിച്ചുവരവറിയിച്ച്ചൂരൽമലയിൽ മീലാദാഘോഷം

General

തിരിച്ചുവരവറിയിച്ച്
ചൂരൽമലയിൽ മീലാദാഘോഷം

മേപ്പാടി: ഉരുൾപൊട്ടൽ തകർത്തെറിഞ്ഞ ചൂരൽമലയിൽ പ്രതീക്ഷയുടെ വിളംബരമായി മീലാദാഘോഷം. പാരസ്പര്യത്തിന്റെ കരുതലും തണലും വഴിയൊരുക്കിയ മണ്ണിൽ നിശ്ചയദാർഢ്യ കൊണ്ട് ജീവിതം തിരിച്ചുപിടിക്കുമെന്ന പ്രതിജ്ഞയോടെ ചൂരൽമല ജുമാമസ്ജിദ് പരിസരത്ത് ഒരുമിച്ചു കൂടിയ നാട്ടുകാർ ഒരു ജനതയുടെ ആത്മവിശ്വാസത്തിന്റെയും തിരിച്ചുവരവിന്റെയും കൂടി പ്രതീകമായി.

ചൂരൽമലയിൽ നടക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ആഘോഷങ്ങളിലൊന്നായിരുന്നു ജാതി മത ഭേദമന്യേ നാട്ടുകാർ മുഴുവൻ പങ്കെടുക്കുന്ന മീലാദാഘോഷം. ഭക്ഷണം വിളമ്പിയും കലാവിരുന്നുകളൊരുക്കിയും നാടിന്റെ ഐക്യവും സഹവർത്തിത്തവും വിളിച്ചറിയിച്ച മീലാദാഘോഷം ഇത്തവണ നാടിന്റെ ഉയർത്തെഴുന്നേൽപ്പിന്റെ കൂടി വിളംബരമായിതീർന്നു. ദുരന്തത്തിൽ മരണപ്പെട്ടവരുടെ അനുസമരണം കൂടിയായി സംഘടിപ്പിച്ച മീലദാഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ച് കൊണ്ട് മഹല്ല് പ്രസിഡൻ്റ് വി കെ മുഹമ്മദ് കുട്ടി ഹാജി പതാക ഉയർത്തി. മഹല്ല് ഖതീബ് ജുനൈദ് ശാമിൽ അസ്ഹരി പ്രാത്ഥനക്ക് നേതൃത്വം നൽകി. ടി എം ഹംസ, ശമീർ ഫൈസി, സി കെ അലി സഖാഫി, മഹല്ല് സെക്രട്ടറി പി ശറഫുദ്ധീൻ, ട്രഷറർ സി കെ മുഹമ്മദ് എന്നിവർ
സംസാരിച്ചു

Leave a Reply

Your email address will not be published. Required fields are marked *