കല്‍പ്പറ്റ: വയനാട് ഉരുള്‍ പൊട്ടലിനെ ദേശീയദുരന്തമായി പ്രഖ്യാപിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍വകക്ഷിയോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദുരന്തഭൂമിയില്‍ ജീവനോടെ ആരുമില്ലെന്ന് സൈന്യം അറിയിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. ചാലിയാറില്‍ തിരച്ചില്‍ തുടരാന്‍ തീരുമാനിച്ചെന്നും ദുരിതാശ്വാസ ക്യാംപുകള്‍ കുറച്ചുനാള്‍ കൂടി തുടുരുമെന്നും നല്ല നിലയില്‍ പുനരധിവാസം നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു,
രക്ഷിക്കാന്‍ കഴിയുന്ന മുഴുവന്‍ പേരെയും രക്ഷിച്ചതായി പട്ടാള മേധാവി പറഞ്ഞു. എന്നാല്‍ കാണാതായ ഒട്ടേറെ പേരുണ്ട്. മരണപ്പെട്ടവരെ നമുക്ക് കണ്ടെത്താനായി. ഒരുഭാഗം ചിതറിയ ശരീരം കിട്ടി. ഇനിയും ആളുകളെ കണ്ടെത്താനുണ്ട് എന്നാണ് പ്രതീക്ഷിക്കുന്നത്. പ്രദേശത്തേക്ക് കടന്ന് മണ്ണ് നീക്കം ചെയ്യാനുള്ള പ്രവര്‍ത്തിക്കാവശ്യമായ മെഷീന്‍ ഉണ്ടായില്ല എന്നതായിരുന്നു പ്രധാന പ്രശ്നം. ബെയ്ലി പാലം വന്നതോടെ അതിന് പരിഹാരമായി. ഇനി അതിലൂടെ മിഷിനറികള്‍ കടത്താനാകും.അങ്ങനെ കെട്ടിടത്തിനുള്ളില്‍ ആരെങ്കിലും ഉണ്ടോ എന്ന് മനസിലാക്കാനാകും.
ചാലിയാര്‍ പുഴയില്‍ ശരീരഭാഗങ്ങള്‍ ഭാഗങ്ങള്‍ കണ്ടെത്തുന്നത് തുടരും. പുനരധിവാസം ഫലപ്രദമായി നടത്തേണ്ട ഒന്നാണ്. നിലവില്‍ ആളുകളെ ക്യാമ്പില്‍ താമസിപ്പിക്കും. എന്നാല്‍ സ്ഥിരവാസമല്ല. കൃത്യമായി പുനരധിവസിക്കും. മുന്‍ അനുഭവം വെച്ച് കൂടുതല്‍ നല്ല നിലയില്‍ അത് സ്വീകരിക്കും.ക്യാമ്പ് കുറച്ച് നാള്‍ കൂടി തുടരും. ഓരോ കുടുംബത്തിനും അവരുടെ സ്വകാര്യത കാത്തുസൂക്ഷിക്കാന്‍ വിധത്തിലുള്ള ക്യാമ്പായിരിക്കും ഉണ്ടാക്കുക. ക്യാമ്പിനകത്തേക്ക് മാധ്യമം കടക്കരുത്. കാണണമെങ്കില്‍ പുറത്ത് വിളിച്ച് കാണുക. ആളുകളെ കാണാന്‍ വരുന്നവരും അകത്ത് കടക്കരുത്. അവരെ ക്യാമ്പിന് പുറത്തുവച്ച് കാണുക. ഈ ക്രമീകരമാണ് ലക്ഷ്യം വക്കുന്നത്.