ആസിഫ് അലിയില്‍നിന്ന് പുരസ്കാരം വാങ്ങാന്‍ മടി; രമേശ് നാരായണനെതിരെ രൂക്ഷ വിമര്‍ശനം

General

കൊച്ചി: നടന്‍ ആസിഫ് അലിയെ അപമാനിച്ചെന്ന് ആരോപിച്ച് സംഗീത സംവിധായകന്‍ പണ്ഡിറ്റ് രമേശ് നാരായണനെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക വിമര്‍ശനം. എം ടി വാസുദേവന്‍ നായരുടെ ഒമ്പത് കഥകളെ അടിസ്ഥാനമാക്കി ഒരുങ്ങുന്ന ചലച്ചിത്ര സമാഹാരമായ മനോരഥങ്ങളുടെ ട്രെയിലര്‍ ലോഞ്ച് ചടങ്ങിനിടെയായിരുന്നു സംഭവം.

പരിപാടിയില്‍ പങ്കെടുത്ത രമേശ് നാരായണന് പുരസ്‌കാരം സമ്മാനിക്കാന്‍ സംഘാടകര്‍ ആസിഫ് അലിലെയായിരുന്നു ക്ഷണിച്ചത്. എന്നാല്‍ ആസിഫ് അലിയില്‍ നിന്നും രമേശ് നാരായണന്‍ പുരസ്‌കാരം സ്വീകരിക്കാന്‍ മടി കാണിക്കുകയും പകരം സംവിധായകന്‍ ജയരാജിനെ വിളിച്ചുവരുത്തി ആസിഫിന്റെ കൈയില്‍ നിന്ന് പുരസ്‌കാരമെടുത്ത് ജയരാജിന് കൈമാറി. തുടര്‍ന്ന് ജയരാജ് രമേശിന് പുരസ്‌കാരം നല്‍കുകയായിരുന്നു.

പുരസ്‌കാരം സ്വീകരിക്കുന്നത് മാത്രമല്ല, ആസിഫ് അലിയോട് സംസാരിക്കാനോ അഭിവാദ്യം ചെയ്യാനോ രമേശ് നാരായണന്‍ തയ്യാറായില്ലെന്ന വിമര്‍ശനമാണ് സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്യുന്നത്. മോശം പെരുമാറ്റമാണ് രമേശ് നാരായണനില്‍ നിന്ന് ഉണ്ടായതെന്നും സംഭവത്തില്‍ മാപ്പ് പറയണമെന്നുമാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച. ആസിഫ് അലിയും രമേശ് നാരായാണനും ഈ വിഷയത്തില്‍ പ്രതികരിച്ചിട്ടേയില്ല.

Leave a Reply

Your email address will not be published. Required fields are marked *