വയോധികയെ ആക്രമിച്ച് രണ്ടുപവന്റെ മാല കവര്‍ന്നു; പ്രതിയായ ഓട്ടോ ഡ്രൈവര്‍ നഗരത്തിലെ ജീവകാരുണ്യ പ്രവര്‍ത്തകന്‍

Kerala

കോഴിക്കോട്: കഴിഞ്ഞ ദിവസം വയോധികയായ യാത്രക്കാരിയെ ആക്രമിച്ച് സ്വര്‍ണമാല കവര്‍ന്ന സംഭവത്തില്‍ അറസ്റ്റിലായ ഓട്ടോ ഡ്രൈവര്‍ ഉണ്ണികൃഷ്ണന്‍ ജീവകാരുണ്യ പ്രവര്‍ത്തകനെന്ന് പൊലീസ്. യാത്രക്കാരിയെ ആക്രമിച്ച് മാല പൊട്ടിച്ച കേസില്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതി ഉണ്ണികൃഷ്ണനാണെന്ന് ആദ്യം കണ്ടെത്തിയെങ്കിലും കുറ്റം നിഷേധിക്കുകയായിരുന്നു.

ജീവകാരുണ്യ പ്രവര്‍ത്തകനായ ഓട്ടോ ഡ്രൈവര്‍ കുറ്റം നിഷേധിച്ചതോടെ പൊലീസും ഒന്നും സംശയത്തിലായി. ശാസ്ത്രീയ തെളിവുകള്‍ നിരത്തി പൊലീസ് വീണ്ടും ചോദ്യം ചെയ്തതോടെയാണ് ഇയാള്‍ കുറ്റം സമ്മതിച്ചത്. കഴിഞ്ഞ ബുധനാഴ്ച പുലര്‍ച്ചെയാണ് ഉണ്ണികൃഷ്ണന്‍ തന്റെ ഓട്ടോയില്‍ കയറിയ വയനാട് സ്വദേശിനിയായ 69-കാരിയെ ആക്രമിച്ച് രണ്ടുപവന്റെ സ്വര്‍ണമാല കവര്‍ന്നത്.

ഇതിനുശേഷം വയോധികയെ റോഡില്‍ തള്ളി ഇയാള്‍ കടന്നുകളയുകയുംചെയ്തു. ഓട്ടോയില്‍നിന്നുള്ള വീഴ്ചയില്‍ പരിക്കേറ്റ ഇവര്‍ ഒരുമണിക്കൂറോളമാണ് വഴിയരികില്‍ കിടന്നത്. ഇതിനിടെ ചിലരോട് സഹായം അഭ്യര്‍ഥിച്ചെങ്കിലും ആരും തിരിഞ്ഞുനോക്കിയില്ല. ഒടുവില്‍ ബസില്‍ കയറി കൂടരഞ്ഞിയിലെ സഹോദരന്റെ വീട്ടിലെത്തിയശേഷമാണ് ആശുപത്രിയില്‍ ചികിത്സ തേടിയത്.

Leave a Reply

Your email address will not be published. Required fields are marked *