ഹരാരെ: ദീര്‍ഘ നാളത്തെ ക്രിക്കറ്റ് ബന്ധമാണ് ഇന്ത്യയും സിംബാബ്‌വെയും തമ്മില്‍. ഏറെ പരമ്പരകള്‍ ഇന്ത്യ സിംബാബ്‌വെ മണ്ണില്‍ കളിച്ചിട്ടുമുണ്ട്. ഇന്ത്യന്‍ ക്രിക്കറ്റിലെ പുതു തലമുറയിലേക്ക് ആ ബാറ്റണ്‍ കൈമാറപ്പെടുകയാണ്. ഇന്ത്യയും സിംബാബ്‌വെയും തമ്മിലുള്ള ടി20 പരമ്പരയ്ക്ക് ഇന്ന് തുടക്കം. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയാണ് ഇന്ത്യ സിംബാബ്‌വെയില്‍ കളിക്കുന്നത്.
രണ്ടാം മത്സരം നാളെ നടക്കും. മൂന്നാ പോരാട്ടം പത്തിനും നാലാം പോരാട്ടം 13നും നടക്കും. 14നാണ് അവസാന പോരാട്ടം. ഇന്ത്യന്‍ സമയം വൈകീട്ട് 4.30 മുതലാണ് എല്ലാ മത്സരങ്ങളും.
ടി20 ലോകകപ്പ് നേട്ടത്തിന്റെ ആഘോഷം തീരും മുന്‍പാണ് ഇന്ത്യ പരമ്പരയ്ക്കിറങ്ങുന്നത്. ലോകകപ്പ് കളിച്ച സീനിയര്‍ താരങ്ങളില്‍ പലരും പക്ഷേ ടീമില്‍ ഇല്ല. ശുഭ്മാന്‍ ഗില്ലിന്റെ നേതൃത്വത്തിലുള്ള യുവ നിരയാണ് ഇന്ത്യക്കായി കളത്തിലിറങ്ങുന്നത്. ഗുജറാത്ത് ടൈറ്റന്‍സിനെ ഈ സീസണിലെ ഐപിഎല്‍ പോരില്‍ നയിച്ച ഗില്ലിനു അന്താരാഷ്ട്ര പോരില്‍ തന്റെ നായക മികവ് അടയാളപ്പെടുത്താനുള്ള അവസരമാണ് വന്നിരിക്കുന്നത്.