ഋഷി സുനക് പുറത്തേക്ക് … കെയ്ര്‍ സ്റ്റാര്‍മര്‍ യുകെ പ്രധാനമന്ത്രി

Kerala

പതിനാല് വര്‍ഷത്തിന് ശേഷം ബ്രിട്ടനില്‍ അധികാരത്തിലെത്തി ലേബര്‍ പാര്‍ട്ടി. തെരഞ്ഞെടുപ്പില്‍ കനത്ത തോല്‍വി നേരിട്ട ഋഷി സുനക് പ്രധാനമന്ത്രി പദത്തില്‍ നിന്നും കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാവ് സ്ഥാനത്ത് നിന്നും ഒഴിഞ്ഞു. ചാള്‍സ് മൂന്നാമന്‍ രാജാവിന് സുനക് ബക്കിംഗ്ഹാം കൊട്ടാരത്തിലെത്തി രാജിക്കത്ത് കൈമാറിയതിന് പിന്നാലെ ലേബര്‍ പാര്‍ട്ടി നേതാവ് കെയ്മര്‍ സ്റ്റാര്‍മര്‍ കൊട്ടാരത്തിലെത്തി പുതിയ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവകാശവാദം നടത്തി. തുടര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കാനും പ്രധാനമന്ത്രിയാകാനും ചാള്‍സ് രാജാവ് അദ്ദേഹത്തെ ക്ഷണിക്കുകയും തുടര്‍ന്ന് പ്രധാനമന്ത്രിയായ സ്റ്റാര്‍മറെ നിയമിക്കുകയും ചെയ്തു.

പരാജയത്തിന്റെ ഉത്തരവാദിത്തം തനിക്കാണെന്നും മാപ്പ് ചോദിക്കുന്നുവെന്നും അവസാന പ്രസംഗത്തില്‍ സുനക് പറഞ്ഞു.വടക്കന്‍ ഇംഗ്ലണ്ടിലെ സ്വന്തം പാര്‍ലമെന്റ് സീറ്റ് ഉറപ്പിച്ചതിന് ശേഷം, ലേബര്‍ പാര്‍ട്ടി നേതാവായ കീര്‍ സ്റ്റാര്‍മാറെ ഋഷി സുനക് അഭിനന്ദിച്ചു. 650 സീറ്റുകളില്‍ ലേബര്‍ പാര്‍ട്ടി 370 സീറ്റുകളില്‍ ലേബര്‍ പാര്‍ട്ടി വിജയിച്ചപ്പോള്‍ ഋഷി സുനകിന്റെ കണ്‍സര്‍വേറ്റിവ് പാര്‍ട്ടിക്ക് 90 സീറ്റുകളില്‍ ഒതുങ്ങി. 181 സീറ്റുകള്‍ അധികമായ ലേബര്‍ പാര്‍ട്ടി നേടി. വരുന്ന ജനുവരിവരെ സര്‍ക്കാരിന് കാലാവധി ഉണ്ടായിരുന്നിട്ടും ഋഷി സുനക് തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയായിരുന്നു. ഭരണകാലാവധി തീരുന്നതിന് മുമ്പുള്ള തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ മാറ്റത്തിനായി വോട്ട് ചെയ്‌തെന്ന് ലേബര്‍ പാര്‍ട്ടി നേതാവ് കെയ്ര്‍ സ്റ്റാര്‍മര്‍ പ്രതികരിച്ചു. ഇംഗ്ലണ്ട്, സ്‌കോട്ട്‌ലന്‍ഡ്, വെയില്‍സ്, വടക്കന്‍ അയര്‍ലന്‍ഡ് തുടങ്ങി 650 മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്ന സഭയില്‍ ഭൂരിപക്ഷം ലഭിക്കാന്‍ 326 സീറ്റുകളാണ് വേണ്ടത്.

Leave a Reply

Your email address will not be published. Required fields are marked *