കോഴിക്കോട്: രണ്ട് വിമാനങ്ങൾ റദ്ദാക്കി എയർ ഇന്ത്യ എക്സ്പ്രസ്. ജീവനക്കാരുടെ കുറവിനെ തുടർന്നാണ് വിമാനങ്ങൾ റദ്ദാക്കിയത്. കരിപ്പുരിൽനിന്ന് രാത്രി 11.10ന് മസ്ക്കത്തിലേക്ക് പോകേണ്ട വിമാനമാണ് റദ്ദാക്കിയത്. കൂടാതെ മസ്ക്കത്തിൽനിന്ന് രാവിലെ 7.10ന് കോഴിക്കോട് വിമാനത്താവളത്തിൽ എത്തിച്ചേരേണ്ട വിമാനവു സർവീസ് നടത്തില്ല.
