യുപിഎസ്‌സി പരീക്ഷകളില്‍ ഇനി എഐ സംവിധാനം, 24വിദ്യാര്‍ഥികള്‍ക്ക് ഒരു സിസിടിവി

Kerala

ന്യൂഡല്‍ഹി: നീറ്റ്, നെറ്റ് പരീക്ഷകളിലെ ക്രമക്കേടുകള്‍ സംബന്ധിച്ച വിവാദങ്ങള്‍ ശക്തമായ സാഹചര്യത്തില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ചുള്ള സിസിടിവി നിരീക്ഷണ സംവിധാനം ഉപയോഗിക്കാന്‍ തീരുമാനിച്ച് യുപിഎസ്‌സി. എഐ ഉള്‍പ്പെടുത്തിയുള്ള നിരീക്ഷ സംവിധാനത്തിനായി പരിചയ സമ്പന്നരായ പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിന്ന് ടെന്‍ഡറുകള്‍ ക്ഷണിച്ചിട്ടുണ്ട്.

ആധാര്‍ അടിസ്ഥാനമാക്കിയുള്ള ഫിംഗര്‍പ്രിന്റ്, ഉദ്യോഗാര്‍ഥികളുടെ മുഖം തിരിച്ചറിയുന്നതിനുള്ള സംവിധാനം, ഇ അഡ്മിറ്റ് കാര്‍ഡുകളുടെ ക്യൂ ആര്‍ കോഡ് സ്‌കാനിങ് എന്നിവയും എഐ ഉപയോഗിച്ചായിരിക്കും പരിശോധിക്കുക. ഭരണഘടനാ സ്ഥാപനമായ യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ (യുപിഎസ്‌സി) 14 പ്രധാന പരീക്ഷകള്‍ നടത്തുന്നുണ്ട്.

ലേ, കാര്‍ഗില്‍, ശ്രീനഗര്‍, ഇംഫാല്‍, അഗര്‍ത്തല, ഐസ്‌വാള്‍, ഗാംഗ്‌ടോക്ക് തുടങ്ങി രാജ്യത്തെ 80 കേന്ദ്രങ്ങളിലായി നടക്കുന്ന റിക്രൂട്ട്‌മെന്റില്‍ 26 ലക്ഷം ഉദ്യോഗാര്‍ത്ഥികളാണ് പങ്കെടുക്കുന്നത്.

പരീക്ഷാ നടപടികള്‍ ശക്തമാക്കാനും ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് ക്രമക്കേടുകള്‍ ഉണ്ടാകാനുള്ള സാധ്യത ഇല്ലാതാക്കാനുമാണ് നടപടി. സുരക്ഷിത വെബ് സെര്‍വര്‍ മുഖേന ഒരു തത്സമയ ഹാജര്‍ മോണിറ്ററിംഗ് സംവിധാനവും ഇതിന്റെ ഭാഗമായി വ്യവസ്ഥ ചെയ്യുന്നുണ്ട്.

പരീക്ഷ എഴുതുന്ന ക്ലാസ് മുറികളും ഇത്തരം സിസിടിവി ക്യാമറകള്‍ സ്ഥാപിക്കും. 24 ഉദ്യോഗാര്‍ഥിക്ക് 1 സിസിടിവി ക്യാമറ എന്ന രീതിയിലാവും സെറ്റ് ചെയ്യുക. പരീക്ഷാ സ്മയത്ത് ഗേറ്റുകള്‍, ക്ലാസ്മുറികളിലെ ഫര്‍ണിച്ചറുകള്‍ എല്ലാം ശരിയായ രീതിയില്‍ അല്ലെങ്കില്‍ അലെര്‍ട്ടുകള്‍ ഏര്‍പ്പെടുത്തും.

Leave a Reply

Your email address will not be published. Required fields are marked *