ടി20ല്‍ ചരിത്രം കുറിച്ച് ഇംഗ്ലണ്ട്; ഒമാനെതിരെ കളി ജയിക്കാന്‍ എടുത്തത് വെറും 19 പന്ത്

Kerala

നോര്‍ത്ത് സൗണ്ട്: ടി20 ലോകകപ്പില്‍ പുതുചരിത്രം കുറിച്ച് ഇംഗ്ലണ്ട്. 3.1 ഓവറില്‍ ലക്ഷ്യം മറികടന്നാണ് ഇംഗ്ലണ്ട് ക്രിക്കറ്റ് ലോകത്തെ അത്ഭുതപ്പെടുത്തിയത്.

ഗ്രൂപ്പ് ബി യില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഒമാന്‍ 13.2 ഓവറില്‍ 47 റണ്‍സിന് പുറത്താക്കി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് 3.1 ഓവറില്‍ ലക്ഷ്യം കാണുകയായിരുന്നു. രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 50 റണ്‍സാണ് ഇംഗ്ലണ്ട് നേടിയത്. 101 പന്തുകള്‍ ബാക്കിയിരിക്കേയാണ് ഇംഗ്ലണ്ടിന്റെ ജയം. ടി20 ക്രിക്കറ്റില്‍ നൂറോ അതിലധികമോ പന്തുകള്‍ ബാക്കിനില്‍ക്കേ, ടെസ്റ്റ് കളിക്കുന്ന ഒരു രാജ്യം നേടുന്ന ഏറ്റവും വലിയ വിജയമാണിത്.

നാലോവറില്‍ 11 റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റ് നേടിയ ആദില്‍ റാഷിദാണ് ഒമാനെ നാണംകെട്ട തോല്‍വിയിലേക്ക് നയിച്ചത്. മൂന്നോവറില്‍ 12 റണ്‍സ് വഴങ്ങി മാര്‍ക്ക് വുഡും 3.2 ഓവറില്‍ അത്രതന്നെ റണ്‍സ് വിട്ടുനല്‍കി ജോഫ്ര ആര്‍ച്ചറും മൂന്നുവീതം വിക്കറ്റുകള്‍ നേടിയതും ഒമാന്റെ പതനത്തിന് കാരണമായി.

എട്ട് പന്തില്‍ ഒരു സിക്സും നാല് ബൗണ്ടറിയും ഉള്‍പ്പെടെ 24 റണ്‍സ് നേടിയ ക്യാപ്റ്റന്‍ ജോഷ് ബട്ലറാണ് ഇംഗ്ലണ്ടിന് നേരത്തേ ജയമൊരുക്കിയത്. മൂന്ന് പന്തില്‍ 12 റണ്‍സെടുത്ത ഫില്‍ സാള്‍ട്ട്, ഏഴ് പന്തില്‍ അഞ്ച് റണ്‍സെടുത്ത വില്‍ ജാക്സ് എന്നിവര്‍ പുറത്തായി. രണ്ട് പന്തില്‍ എട്ട് റണ്‍സുമായി ജോണി ബെയര്‍സ്റ്റോ ആണ് വിജയനിമിഷത്തില്‍ ബട്ലര്‍ക്കൊപ്പം ക്രീസില്‍ ഉണ്ടായിരുന്നത്. ഒമാന്‍ നിരയില്‍ ഷൊയിബ് ഖാനൊഴികെ (23 പന്തില്‍ 11) ഒഴികെ ഒരാള്‍ക്കുപോലും രണ്ടക്കം കടക്കാനായില്ല.

Leave a Reply

Your email address will not be published. Required fields are marked *