പനമരം: എരനെല്ലൂരിൽ കിണർ കുഴിക്കുന്നതിനിടെ മൂന്ന് പേർ കിണറ്റിൽ അകപ്പെട്ടു. ഒരാൾ മരിച്ചു. 2 പേരെ രക്ഷ പ്പെടുത്തി. കോഴിക്കോട് രാമനാട്ടുകര ആരക്കോട് സ്വദേശി മുഹമ്മദാണ് മരിച്ചത്. അമിത് കിദു, അബിൻ ബുർഹ എന്നിവരാണ് രക്ഷപ്പെട്ടത്. ബംഗാൾ സ്വദേശികളാണ്. കിണർ നിർമ്മിക്കുന്നതിനിടെ പടവുകൾ ഇടിഞ്ഞാണ് അപകടം.