മലപ്പുറം: വയനാട്, റായ്ബറേലി ലോക്സഭ മണ്ഡലങ്ങളിൽ ഏത് നിലനിർത്തുമെന്ന സസ്പെൻസ് വിടാതെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. എടവണ്ണയിൽ ഇന്ന് നടന്ന യോഗത്തിലും ഏത് മണ്ഡലം നിലനിർത്തുമെന്ന് രാഹുൽ ഗാന്ധി പ്രഖ്യാപിച്ചില്ല. രണ്ട് മണ്ഡലങ്ങളിലും വലിയ ഭൂരിപക്ഷത്തിൽ രാഹുൽ ജയിച്ചിരുന്നു. താൻ ധർമ്മ സങ്കടത്തിലാണ് ഇപ്പോഴുള്ളതെന്നും രണ്ട് മണ്ഡലങ്ങളിലേയും ജനങ്ങൾക്ക് സന്തോഷമുണ്ടാകുന്ന തീരുമാനമെടുക്കുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. വീണ്ടും കാണാമമെന്ന് പ്രതീക്ഷിക്കുന്നു. ഭരണഘടന സംരക്ഷിക്കുന്നതിനുള്ള പോരാട്ടമാണ് ഈ തെരഞ്ഞെടുപ്പിൽ നടന്നത്. അന്വേഷണ ഏജൻസികളും രാഷ്ട്രീയാധികാരവും കൂടെ ഉണ്ടെങ്കിൽ എന്തും ചെയ്യാമെന്നായിരുന്നു ബി.ജെ.പിയുടെ ധാരണ. ജനങ്ങൾക്ക്എന്ത് ചെയ്യാൻ കഴിയുമെന്ന് അവർ കാണിച്ചുകൊടുത്തു.
