പഠനസാമഗ്രികൾ വിതരണം ചെയ്തു
മാനന്തവാടി:ലെറ്റ്സ് ലേൺ ക്യാമ്പയിന്റെ ഭാഗമായി
ജില്ലയിലെ വിവിധ ഗോത്ര ഊരുകളിൽ വിദ്യാർത്ഥികൾക്ക് പഠനസാമഗ്രികൾ വിതരണം ചെയ്തു.
പനമരം യൂണിറ്റി ഇൻസ്റ്റിറ്റ്യൂഷന്റെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.
തിരുനെല്ലി നാഗമന കോളനിയിൽ നടന്ന ചടങ്ങ്
വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. തിരുനെല്ലി ഗ്രാമപഞ്ചായത്ത് അംഗം ഷൈല വിജയൻ
യൂണിറ്റി ഡയറക്ടമാരായ ശ്രീഹരി കാടേങ്ങര,സബിൻ പി.എം,നിധിൻ കെ തുടങ്ങിയവരും സംബന്ധിച്ചു.
സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ഇത് ഏറെ ആശ്വാസമാണ് നൽകുന്നത്.
ജില്ലയിലെ മൂന്ന് നിയോജക മണ്ഡലങ്ങളിലെയും പ്രധാന കോളനികൾ കേന്ദ്രീകരിച്ചാണ് പഠന സാമഗ്രികൾ വിതരണം ചെയ്യുന്നത്.