7 കിലോ കുറഞ്ഞു, മെഡിക്കല്‍ പരിശോധന നടത്തണം; ജാമ്യം നീട്ടാന്‍ സുപ്രീംകോടതിയെ സമീപിച്ച് കെജരിവാള്‍

Kerala

ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയവുമായി ബന്ധപ്പെട്ട കേസില്‍ ഇടക്കാല ജാമ്യം ഏഴു ദിവസത്തേക്ക് നീട്ടണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ സുപ്രീംകോടതിയില്‍ അപേക്ഷ നല്‍കി. 7 കിലോ ഭാരം കുറയുകയും കെറ്റോണിന്റെ അളവ് കൂടുകയും ചെയ്തതിനെ തുടര്‍ന്ന് സിടി സ്‌കാന്‍ ഉള്‍പ്പെടെയുള്ള മെഡിക്കല്‍ ടെസ്റ്റുകളുടെ ആവശ്യകത എടുത്തുപറഞ്ഞാണ് ജാമ്യം നീട്ടണമെന്ന് കെജരിവാള്‍ അപേക്ഷ നല്‍കിയത്.

ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുക്കാന്‍ കെജരിവാളിന് സുപ്രീംകോടതി ജൂണ്‍ 1 വരെയാണ് ഇടക്കാല ജാമ്യം അനുവദിച്ചിട്ടുള്ളത്.

മാക്സ് ആശുപത്രിയുടെ മെഡിക്കല്‍ സംഘം പ്രാഥമിക പരിശോധനകള്‍ നടത്തി. മുഖ്യമന്ത്രിയുടെ ക്ഷേമത്തിന് ഈ പരിശോധനകള്‍ നിര്‍ണായകമാണെന്നും ആവശ്യമായ മെഡിക്കല്‍ അന്വേഷണങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ജാമ്യം നീട്ടുന്നത് പരിഗണിക്കണമെന്നും മുഖ്യമന്ത്രിയുടെ അഭിഭാഷകന്‍ കോടതിയോട് അഭ്യര്‍ത്ഥിച്ചു.

Leave a Reply

Your email address will not be published. Required fields are marked *