സിപിഐഎം പ്രക്ഷോഭത്തിലേക്ക്
വയനാട് മാനന്തവാടിയിലെ വെള്ളമുണ്ട മൊതക്കര റോഡ് ജൽ ജീവൻ മിഷൻ പ്രവൃത്തിയുടെ ഭാഗമായി തകർന്നത് അടിയന്തരമായി സഞ്ചാരയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐഎം പ്രക്ഷോഭത്തിലേക്ക്. പൈപ്പിങ് പെട്ടെന്ന് പൂർത്തീകരിച്ച് റോഡ് കൈമാറുന്നതിനു എംഎൽഎ, കലക്റ്റർ, പഞ്ചായത്ത് ഭരണസമിതിയും ആവശ്യപ്പെട്ടിട്ടും നിക്ഷേധാത്മക നിലപാട് സ്വീകരിക്കുന്ന ജൽ ജീവൻ മിഷൻ ഉദ്യോഗസ്ഥർക്കെതിരെയും കരാറുകാർക്കുമെതിരെയാണ് പ്രക്ഷോഭം. 27/05/2024ന് മുൻപ് റോഡ് ഗതാഗതയോഗ്യമാക്കിയില്ലെങ്കിൽ ജൽ ജീവൻ മിഷൻ്റെ മുഴുവൻ പ്രവൃത്തികളും തടയുമെന്നും സിപിഐഎം പുളിഞ്ഞാൽ ബ്രാഞ്ച് പ്രസ്ഥാവനയിൽ പറഞ്ഞു