മുംബൈ: തുടര്‍ച്ചയായ മൂന്നാം ദിവസവും ഓഹരി വിപണിയില്‍ നേട്ടം. പ്രത്യേക വ്യാപാരത്തില്‍ 88 പോയിന്റ് മുന്നേറിയതോടെ സെന്‍സെക്‌സ് വീണ്ടും 74,000 കടന്നു. നിഫ്റ്റി 22,500 എന്ന സൈക്കോളജിക്കല്‍ ലെവലിന് മുകളിലാണ്.
അപ്രതീക്ഷിത തടസ്സങ്ങളുണ്ടായാല്‍ തത്സമയം പരിഹരിച്ച് വ്യാപാരം തുടരാന്‍ സഹായിക്കുന്ന ബദല്‍ സംവിധാനം (ഡിസാസ്റ്റര്‍ റിക്കവറി സൈറ്റ്) പരീക്ഷിക്കുന്നതിന്റെ ഭാഗമായാണ് ഇന്ത്യന്‍ ഓഹരി വിപണിയില്‍ ശനിയാഴ്ച പ്രത്യേക വ്യാപാരം നടന്നത്. മാര്‍ച്ച് രണ്ടിനും ഇത്തരത്തില്‍ പ്രത്യേക വ്യാപാരം സംഘടിപ്പിച്ചിരുന്നു. രാവിലെ 9.15 മുതല്‍ പത്തുവരെ പ്രാഥമിക സൈറ്റിലും 11.30 മുതല്‍ 12.30 വരെ ഡി.ആര്‍ സൈറ്റിലുമാണ് വ്യാപാരം നടന്നത്.
സീ എന്റര്‍ടെയിന്‍മെന്റ് അടക്കമുള്ള ഓഹരികളാണ് നേട്ടം ഉണ്ടാക്കിയത്. മാര്‍ച്ച് പാദത്തില്‍ 13 കോടി രൂപ ലാഭം നേടിയതാണ് സീ എന്റര്‍ടെയിന്‍മെന്റ് ഓഹരിയില്‍ പ്രതിഫലിച്ചത്. പവര്‍ ഗ്രിഡ്, ടാറ്റ മോട്ടേഴ്‌സ്, ഹിന്‍ഡാല്‍കോ, ഒഎന്‍ജിസി തുടങ്ങിയ ഓഹരികളും നേട്ടം ഉണ്ടാക്കി. മാരുതി സുസുക്കി, ജെഎസ് ഡബ്ല്യു സ്റ്റീല്‍, അള്‍ട്രാ ടെക് തുടങ്ങിയ കമ്പനികള്‍ നഷ്ടം നേരിട്ടു.