ചൈനയിൽ ട്രെൻഡ് ആയി സ്മാർട്ട് ടോയ്ലറ്റുകൾ. മൂത്രം പരിഷോധിച്ച് മിനിറ്റുകൾക്കുള്ളിൽ നിങ്ങളുടെ ആരോഗ്യം വിലയിരുത്തുന്ന തരത്തിലാണ് സ്മാർട്ട് ടോയ്ലറ്റുകൾ സജ്ജമാക്കിയിരിക്കുന്നത്. ചൈനയിലെ പ്രധാന നഗരങ്ങളായ ബെയ്ജിങ്, ഷാങ്ഹായ് എന്നിവിടങ്ങളിൽ പുരുഷന്മാര്ക്കായാണ് ആദ്യ ഘട്ടത്തില്‍ സ്മാര്‍ട്ട് ടോയ്ലറ്റ് സജ്ജമാക്കിയിരിക്കുന്നത്. 20 യുവാൻ ( 230 രൂപ) ആണ് സ്മാട്ട് ടോയ്ലറ്റ് ഉപയോഗിക്കുന്നതിനുള്ള ചാർജ്.
വീ-ചാറ്റിലൂടെ പണം അടച്ച ശേഷം ഇവിടെ കയറി മൂത്രമൊഴിച്ചു കഴിഞ്ഞാല്‍ ഏതാനും മിനിറ്റുകള്‍ക്കുള്ളില്‍ നിങ്ങളുടെ ആരോഗ്യം വിലയിരുത്തി നിങ്ങളുടെ മൊബൈലിലേക്ക് സന്ദേശം വരും. സ്വകാര്യ കമ്പനിയാണ് വഴിയാണ് നഗരത്തിൽ സ്മാർട്ട് ടോയ്ലറ്റ് സംവിധാനം നടപ്പാക്കുന്നത്. ആദ്യ ഘട്ടം വിജയിച്ചതോടെ രാജ്യ വ്യാപകമാക്കാനുള്ള നടപടി പുരോഗമിക്കുകയാണെന്നും കമ്പനി പറയുന്നു.
ചൈനയില്‍ ഉയര്‍ന്നു വരുന്ന പുതിയ സ്മാര്‍ട്ട് ടോയ്ലറ്റുകളുടെ ചിത്രങ്ങളും ഇതു ഉപയോഗിച്ചു നടത്തിയ പരിശോധന ഫലങ്ങളും സോഷ്യല്‍മീഡിയയിലും വൈറലാവുകയാണ്. ആരോഗ്യ പ്രശ്നങ്ങള്‍ നേരത്തെ തിരിച്ചറിഞ്ഞ് മികച്ച ചികിത്സ തേടാന്‍ ഈ സംവിധാനം സഹായിക്കുമെന്ന് ആരോഗ്യ വിദഗ്ധരും പറയുന്നു.