കൊച്ചി: പിവിആര്‍ ഗ്രൂപ്പിന്റെ സ്‌ക്രീനുകളില്‍ മലയാള സിനിമ പ്രദര്‍ശിപ്പിക്കാത്ത നിലപാടിനെ തെരുവില്‍ ചോദ്യം ചെയ്യുമെന്ന് ചലച്ചിത്ര സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്ക. പ്രദര്‍ശനം നിര്‍ത്തിയതിനെ തുടര്‍ന്നുണ്ടായ നഷ്ടം നികത്താതെ മലയാള സിനിമകള്‍ ഇനി പിവിആര്‍ തിയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കില്ലെന്നും ഫെഫ്ക അറിയിച്ചു.
വെര്‍ച്വല്‍ പ്രിന്റ് ഫീയുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ പിവിആര്‍ ഗ്രൂപ്പ് മലയാള സിനിമ ബഹിഷ്‌കരിച്ചതിനെതിരെ ചേര്‍ന്ന യോഗത്തിന് ശേഷമാണ് ഫെഫ്ക നിലപാട് അറിയിച്ചത്.
തിയറ്ററുകളിലേക്ക് കണ്ടന്റ് എത്തിക്കുന്ന ക്യൂബ് അടക്കമുള്ള കമ്പനികള്‍ വലിയ വെര്‍ച്വല്‍ പ്രിന്റ് ഫീ ഈടാക്കുന്നതിനാല്‍ നിര്‍മാതാക്കളുടെ സംഘടനയായ കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ മുന്‍കൈയെടുത്ത് പിഡിസി എന്ന പേരില്‍ കണ്ടന്റ് മാസ്റ്ററിങ് യൂണിറ്റ് തുടങ്ങിയിരുന്നു.