ലോക്‌സഭ തെരഞ്ഞെടുപ്പിൻ്റെ ഭാഗമായി നിയോഗിച്ച മൈക്രോ ഒബ്‌സര്‍വര്‍മാര്‍ക്ക് പരിശീലനം നല്‍കി. മൈക്രോ ഒബ്‌സര്‍വര്‍മാരുടെ ചുമതലകള്‍, തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മറ്റ് വിഷയങ്ങള്‍ സംബന്ധിച്ചും പരിശീലന നൽകി. ലോക്‌സഭ തെരഞ്ഞെടുപ്പ് ജനറല്‍ ഒബ്‌സര്‍വര്‍ നികുഞ്ച് കുമാര്‍ ശ്രീവാസ്തവ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു. സബ് കളക്ടര്‍ മിസല്‍ സാഗര്‍ ഭരത്, ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍, എന്‍.എം മെഹറലി, ട്രെയിനിങ് നോഡല്‍ ഓഫീസര്‍ ബി.സി ബിജേഷ് എന്നിവര്‍ പരിശീലനത്തിന് നേതൃത്വം നല്‍കി. കളക്ടറേറ്റ് ആസൂത്രണ ഭവൻ എ.പി.ജെ ഹാളിൽ നടന്ന പരിശീലനത്തിൽ മാസ്റ്റര്‍ ട്രെയിനര്‍മാരായ ഉമറലി പാറച്ചോടന്‍, ജോയ് തോമസ് എന്നിവര്‍ ക്ലാസുകള്‍ എടുത്തു.
