അന്വേഷണ ഏജന്‍സികളെ മോദി സര്‍ക്കാര്‍ ക്വട്ടേഷന്‍ സംഘങ്ങളാക്കി: അജി കൊളോണിയ

Wayanad

കല്‍പ്പറ്റ: ദേശീയ അന്വേഷണ ഏജന്‍സികളെ കേന്ദ്ര സര്‍ക്കാര്‍ പ്രതിപക്ഷ പാര്‍ട്ടികളെ ഉന്‍മൂലനം ചെയ്യുന്നതിനുള്ള ക്വട്ടേഷന്‍ സംഘങ്ങളാക്കിയെന്ന് എഎപി സംസ്ഥാന വൈസ് പ്രസിഡന്റ് അജി കൊളോണിയ. ദേശീയ സമിതി കണ്‍വീനറും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജരിവാളിന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് എഎപി രാജ്യവ്യാപകമായി നടത്തിയ പ്രക്ഷോഭത്തിന്റെ ഭാഗമായി ജില്ലാ കമ്മിറ്റി എച്ച്‌ഐഎം യുപി സ്‌കൂള്‍ പരിസരത്ത് സംഘടിപ്പിച്ച ഉപവാസം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എഎപി മുന്നേറ്റം തടയാന്‍ ബിജെപി സര്‍ക്കാരിന് കഴിയില്ലെന്ന് അജി കൊളോണിയ പറഞ്ഞു. കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് ടി. സിദ്ദിഖ് എംഎല്‍എ, സിപിഐ ജില്ലാ സെക്രട്ടറി ഇ.ജെ. ബാബു, സിപിഐ(എംഎല്‍)റെഡ് സ്റ്റാര്‍ നേതാക്കളായ മനോഹരന്‍, ഷിബു, കെഡിപി പ്രതിനിധി സി.പി. അഷ്‌റഫ് എന്നിവര്‍ ഉപവാസത്തെ അഭിവാദ്യം ചെയ്തു. എഎപി പ്രവര്‍ത്തകരായ ഗഫൂര്‍ കോട്ടത്തറ, അഡ്വ.സുഗതന്‍ മാനന്തവാടി, ജേക്കബ് കുമ്പളേരി, എം.ഡി. തങ്കച്ചന്‍ ബത്തേരി, ബേബി തയ്യില്‍ പുല്‍പ്പള്ളി എന്നിവര്‍ പ്രസംഗിച്ചു. ജില്ലാ സെക്രട്ടറി പോള്‍സണ്‍ അമ്പലവയല്‍, ബാബു തച്ചറോത്ത്, മനു മത്തായി, ഇ.വി. തോമസ്, അഗസ്റ്റിന്‍ റോയ് മേപ്പാടി, മുജീബ് റഹ് മാന്‍ അഞ്ചുകുന്ന് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *