പുല്‍പ്പള്ളി: കബനിഗിരി നിര്‍മ്മല ഹൈസ്‌കൂളില്‍ പുതുതായി സജ്ജീകരിച്ച ആര്‍ട്ട് ഗ്യാലറി ഏപ്രില്‍ 10 ബുധനാഴ്ച രാവിലെ 10 മണിക്ക് ചിത്രകാരനും കലാ സംവിധായകനുമായ ബിനീഷ് നാരായണന്‍ ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.’വരയിടം ‘ എന്നു പേരിട്ടിരിക്കുന്ന ഈ പ്രദര്‍ശനശാലയിലെ ചുമരുകളില്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ വരച്ച അഞ്ഞൂറോളം ചിത്രങ്ങള്‍ സ്ഥാപിച്ചു . കുട്ടികളിലെ സര്‍ഗാത്മകതയ്ക്ക് വിദ്യാലയാന്തരീക്ഷത്തില്‍ പ്രാധാന്യത്തോടെ ഒരിടം നല്‍കുകയെന്ന ലക്ഷ്യത്തോടെയാണ്ആര്‍ട്ട് ഗ്യാലറി സ്ഥാപിച്ചിരിക്കുന്നത്. സ്‌കൂളിലെ ചിത്രകലാധ്യാപകന്‍ ബിനു പുല്‍പ്പള്ളിയുടെ നേതൃത്വത്തിലാണ് പ്രദര്‍ശനച്ചുമരുകള്‍ ഒരുക്കിയിരിക്കുന്നത്. മാനേജ്‌മെന്റും, സഹപ്രവര്‍ത്തകരും, പിടിഎയും പിന്തുണയോടെയാണ്.
ഉദ്ഘാടനച്ചടങ്ങില്‍ കോര്‍പ്പറേറ്റ് മാനേജര്‍ ഫാ. സിജോ ഇളങ്കുന്നപ്പുഴ അധ്യക്ഷത വഹിക്കും. സ്‌കൂള്‍ മാനേജര്‍ ഫാ. സെബാസ്റ്റ്യന്‍ ഏലംകുന്നേല്‍, ഹെഡ്മാസ്റ്റര്‍ എന്‍.യു. ടോമി, പി ടി എ പ്രസിഡണ്ട് ഷിനു കച്ചിറയില്‍, വിദ്യാലയ ജനാധിപത്യ വേദി ചെയര്‍പേഴ്‌സണ്‍ കുമാരി അയോണ ഹെലന്‍ മാത്യൂസ് എന്നിവര്‍ സംസാരിക്കും. ജില്ലയിലെ ചിത്രകലാധ്യാപകരെ ചടങ്ങില്‍ ആദരിക്കും.
ഉദ്ഘാടനത്തോടനുബമ്പിച്ച് രാവിലെ 9 ന് ജില്ലയിലെ ഹൈസ്‌ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായ് പ്രൈസ് മണി ജലച്ചായചിത്രരചന മത്സരം നടത്തും. താത്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ +91 96569 76058 എന്ന നമ്പറില്‍ പേര് രെജിസ്റ്റര്‍ ചെയ്യണമെന്നും ഭാരവാഹികളായ എന്‍യു ടോമി, ബെന്നി കെ ജെ, ബിനു എം റ്റി, സെബാസ്റ്റ്യന്‍ അരേശ്ശേരി, . എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു