ലോക്‌സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് കളക്ടറേറ്റിലെ ജില്ലാ ഐ.ടി. വിഭാഗം തയ്യാറാക്കിയ ഡിസ്ട്രിക്ട് ഇലക്ഷന്‍ മാനേജ്‌മെന്റ് പ്ലാന്‍ (ഡി.ഇ.എം.പി) ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ ഡോ.രേണുരാജ് പ്രകാശനം ചെയ്തു. ജില്ലയിലെ തെരഞ്ഞെടുപ്പ് ഷെഡ്യൂള്‍, ചരിത്രം, ഭൂപ്രകൃതി, പൊതുവിവരങ്ങള്‍, പോളിങ് സ്റ്റേഷനുകള്‍, ജില്ലാ ഭരണകൂടം, തെരഞ്ഞെടുപ്പു വിഭാഗം, റവന്യൂ, തെരഞ്ഞെടുപ്പ് നോഡല്‍ ഓഫീസര്‍മാര്‍, പൊലീസ് ഉദ്യോഗസ്ഥരുടെ ഫോണ്‍ നമ്പരുകള്‍, തദ്ദേശ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങള്‍, വിവിധ സ്‌ക്വാഡുകളുമായി ബന്ധപ്പെട്ട വിവരങ്ങള്‍, സെക്ടറല്‍ ഓഫീസര്‍മാര്‍ തുടങ്ങി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സമഗ്ര വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് പുസ്തകം. ഐ.ടി സെല്ലില്‍ നടന്ന പരിപാടിയില്‍ എഡിഎം കെ. ദേവകി, ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ എന്‍.എം മെഹ്‌റലി, നിയോജക മണ്ഡലങ്ങളിലെ അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസര്‍മാരായ സി.മുഹമ്മദ് റഫീഖ്, ഇ. അനിതകുമാരി. ലോ ഓഫീസര്‍ പി കെ ഫൈസല്‍, നോഡൽ ഓഫീസർ ((ഡി.ഇ.എം.പി) സെബാസ്റ്റ്യൻ പീ.ജെ., ജില്ലാ ഐ.ടി. സെൽ ജീവനക്കാർ എന്നിവര്‍ പങ്കെടുത്തു.