മൂന്നാനക്കുഴി: വയനാട്ടില്‍ വീട്ടുമുറ്റത്തെ കിണറ്റില്‍ വീണ കടുവയെ പുറത്തെത്തിച്ചു. മൂന്നാനക്കുഴി യൂക്കാലി കവലക്കു സമീപം കാക്കനാട്ട് ശ്രീനാഥിന്റെ വീട്ടിലെ കിണറ്റിലാണ് ഇന്ന് രാവിലെ കടുവയെ കണ്ടത്. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തിയതിനെ തുടര്‍ന്ന് മയക്കുവെടി വെച്ചാണ് പുറത്തെത്തിച്ചത്. കടുവയെ കുപ്പാടി വന്യമൃഗ സംരക്ഷണ കേന്ദ്രത്തിലേക്ക് കൊണ്ടുപോയി. സുരക്ഷ കണക്കിലെടുത്താണ് മയക്കുവെടി വെച്ചത്.
ഇന്ന് രാവിലെ ടാങ്കിലേക്ക് വെള്ളമടിക്കാനായി മോട്ടര്‍ ഇട്ടപ്പോള്‍ പ്രവര്‍ത്തിച്ചില്ല. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കിണറ്റില്‍ കടുവയെ കണ്ടത്. പരിഭ്രാന്തരായ വീട്ടുകാര്‍ ഉടന്‍തന്നെ വനംവകുപ്പിനെയും അറിയിച്ചു. വന്യമൃഗങ്ങളെ ഓടിച്ചുകൊണ്ടു വന്നപ്പോള്‍ കിണറ്റില്‍ വീണതാണെന്നാണ് കരുതുന്നത്.