ധോനിയുടെ കൂറ്റൻ അടിയും രക്ഷിച്ചില്ല, ഡൽഹിക്ക് മുന്നിൽ വീണ് ചെന്നൈ; തോൽവി 20 റൺസിന്

Kerala

വിശാഖപട്ടണം: ഐപിഎല്ലിൽ ആദ്യ തോൽവി വഴങ്ങി ചെന്നൈ സൂപ്പർകിങ്സ്. ഡൽഹി ക്യാപിറ്റൽസിനെതിരെ 20 റൺസിനായിരുന്നു തോൽവി. ഐപിഎൽ സീസണിൽ ആ​ദ്യമായി കളത്തിലിറങ്ങിയ എംഎസ് ധോനി കൂറ്റൻ അടിയുമായി കാണികളെ ആവേശം കൊള്ളിച്ചെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാൻ തലയ്ക്കായില്ല. ഡൽഹി ഉയർത്തിയ 192 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ചെന്നൈക്ക് ആറ് വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സെടുക്കാനാണ് സാധിച്ചത്.

ഡേവിഡ് വാര്‍ണർ, റിഷഭ് പന്ത് എന്നിവരുടെ അർധസെഞ്ച്വറി മികവിൽ മികച്ച സ്കോറാണ് ഡൽഹി ചെന്നൈയ്ക്കു മുന്നിൽ വച്ചത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ചെന്നൈയുടെ തുടക്കം തന്നെ മോശമായിരുന്നു. ആദ്യ ഓവറില്‍ത്തന്നെ ക്യാപ്റ്റന്‍ ഋതുരാജ് ഗെയ്ക്ക്‌വാദ് (1). മൂന്നാം ഓവറില്‍ രചിന്‍ രവീന്ദ്രയും പുറത്തായതോടെ ചെന്നൈ പരുങ്ങലിലായി. മൂന്നാം വിക്കറ്റില്‍ അജിങ്ക്യ രഹാനെയും ഡറില്‍ മിച്ചലും ചേര്‍ന്ന് 68 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തിയതോടെ ചെന്നൈയ്ക്ക് പ്രതീക്ഷയേകി.

എന്നാൽ അജിന്‍ക്യ രഹാനെയും (30 പന്തില്‍ 45) ഡാരില്‍ മിച്ചലും (26 പന്തില്‍ 34) പോയതോടെ വീണ്ടും സമ്മർദത്തിലായി. ശിവം ദുബെ (18), സമീര്‍ റിസ്വി (0) എന്നിവര്‍ക്ക് തിളങ്ങാനായില്ല. പിന്നാലെ എത്തിയ ധോണിയാണ് പിന്നീട് ചെന്നൈയുടെ ഇന്നിംഗ്‌സിന് ജീവന്‍ നല്‍കിയത്. 16 പന്തില്‍ രണ്ട് സിക്‌സും മൂന്ന് സിക്‌സും നാല് ഫോറും ഉള്‍പ്പെടെ 16 പന്തില്‍ പുറത്താവാതെ 37 റൺസാണ് ധോനി നേടിയത്. എന്നാൽ ടീമിനെ വിജയത്തിലെത്തിക്കാൻ ധോനിക്കായില്ല.

ബാറ്റിങിനു ഇറങ്ങിയ ഡല്‍ഹിക്ക് സീസണില്‍ ആദ്യമായി കളിക്കാനിറങ്ങിയ പൃഥ്വി ഷാ- ഡേവിഡ് വാര്‍ണര്‍ ഓപ്പണിങ് സഖ്യം മിന്നും തുടക്കമാണ് നല്‍കിയത്. ഇരുവരും ചേര്‍ന്നു 93 റണ്‍സ് ഓപ്പണങില്‍ ചേര്‍ത്തു. വാര്‍ണര്‍ അര്‍ധ സെഞ്ച്വറി നേടി. താരം 35 പന്തില്‍ മൂന്ന് സിക്‌സും നാല് ഫോറും സഹിതം 52 റണ്‍സെടുത്തു. പൃഥ്വി 27 പന്തില്‍ രണ്ട് സിക്‌സും നാല് ഫോറും സഹിതം 43 റണ്‍സും അടിച്ചെടുത്തു. പിന്നാലെയാണ് പന്തിന്റെ മികച്ച ബാറ്റിങ്.

മിച്ചല്‍ മാര്‍ഷ് 12 പന്തില്‍ 18 റണ്‍സെടുത്തു. കളി അവസാനിക്കുമ്പോള്‍ അക്ഷര്‍ പട്ടേല്‍ (7), അബിഷേക് പൊരേല്‍ (9) എന്നിവര്‍ പുറത്താകാതെ നിന്നു.

Leave a Reply

Your email address will not be published. Required fields are marked *