കെജരിവാളിന് ഐക്യദാർഢ്യം: ഇന്ത്യാ മുന്നണിയുടെ മഹാറാലി ഇന്ന് ഡല്‍ഹിയില്‍

Kerala

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ അറസ്റ്റിനെതിരെ ഇന്ത്യാ മുന്നണിയുടെ മഹാറാലി ഇന്ന് ഡല്‍ഹിയില്‍ നടക്കും. ഡല്‍ഹി രാം ലീല മൈതാനത്ത് രാവിലെ 10 മണി മുതലാണ് റാലി. ആംആദ്മി പാര്‍ട്ടി, കോണ്‍ഗ്രസ് ഉള്‍പ്പെടെ 28 പ്രതിപക്ഷ പാര്‍ട്ടികളുടെ നേതാക്കള്‍ റാലിയില്‍ പങ്കെടുക്കും.

കേന്ദ്രസര്‍ക്കാരിനും ബിജെപിക്കുമെതിരെ പോരാട്ടം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യവുമായിട്ടാണ് ഇന്ത്യാ മുന്നണി മഹാറാലി സംഘടിപ്പിച്ചിട്ടുള്ളത്. റാലിയില്‍ ഒരു ലക്ഷത്തിലധികം പേര്‍ റാലിയില്‍ പങ്കെടുക്കുമെന്ന് നേതാക്കള്‍ അറിയിച്ചു.

മല്ലികാര്‍ജുന്‍ ഖാർ​ഗെ, രാഹുല്‍ ഗാന്ധി, ശരദ് പവാര്‍, അഖിലേഷ് യാദവ്, ഇടതു നേതാക്കള്‍ തുടങ്ങിയവര്‍ റാലിയില്‍ സംബന്ധിക്കും. തെരഞ്ഞെടുപ്പ് കാലത്ത് പ്രതിപക്ഷത്തിനുനേരെ ഏകപക്ഷീയമായി നടക്കുന്ന ആക്രമണങ്ങളെ തുറന്നുകാട്ടുകയാണ് റാലിയിലൂടെ ഇന്‍ഡ്യ സഖ്യം ലക്ഷ്യം വെക്കുന്നത്.

പ്രതിപക്ഷ പാര്‍ട്ടികളെ തകര്‍ക്കാന്‍ പ്രധാനമന്ത്രി അന്വേഷണ ഏജന്‍സികളെ ഉപയോഗിക്കുന്നു. ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള പോരാട്ടമാണിതെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. മഹാറാലി കണക്കിലെടുത്ത് ഡല്‍ഹിയില്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *