സേവന നിരതരായി ഹരിത കര്‍മ്മ സേന

General

ഉത്സവ നഗരിയില്‍
സേവന നിരതരായി ഹരിത കര്‍മ്മ സേന

മാനന്തവാടി: വള്ളിയൂര്‍ക്കാവ് ആറാട്ട് മഹോത്സവം സമാപിച്ചെങ്കിലും ഉത്സവ നഗരിയില്‍ സേവന നിരതരായി മാനന്തവാടി നഗരസഭ ഹരിത കര്‍മ്മ സേന. ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിച്ച് കൊണ്ട് നടത്തപ്പെട്ട ഉത്സവത്തിന്റെ ആദ്യ ദിനം മുതല്‍ തന്നെ മാലിന്യം നീക്കം ചെയ്യുന്നതിനായി ഈ കൂട്ടായ്മ ഉണ്ടായിരുന്നു. ഉത്സവ നഗരിയില്‍ നിന്നും പരിസരങ്ങളില്‍ നിന്നുമായി ചാക്ക് കണക്കിന് മാലിന്യങ്ങളാണ് 70 പേരടങ്ങുന്ന സംഘം ശേഖരിച്ച് വേര്‍തിരിച്ചത്. ഇന്നും കൂടി ഇവരുടെ സേവനം വള്ളിയൂര്‍ക്കാവിലുണ്ടാകും.

Leave a Reply

Your email address will not be published. Required fields are marked *