നായ്ക്കെട്ടി : നൂൽപ്പുഴ കുടുമ്പാരോഗ്യ കേന്ദ്രത്തിലെ രോഗികൾക്കായുള്ള ലിഫ്റ്റ് സംവിധാനം വോൾടേജ് കുറവ് മൂലം പണി മുടക്കിയിട്ട് ദിവസങ്ങളായി. വൈദ്യുതി വകുപ്പിനെ അറിയിച്ചിട്ടും വേണ്ട നടപടികൾ സ്വീകരിച്ചിട്ടില്ല രാജ്യത്ത് തന്നെ ശ്രദ്ധേയമായ കുടുംബാരോഗ്യ കേന്ദ്രമാണ് നൂൽപ്പുഴയിൽ പ്രവർത്തിക്കുന്നത് ജനസംഖ്യയുടെ നാൽപ്പത്തിമൂന്ന് ശതമാനം പട്ടികജാതി പട്ടികവർഗ്ഗ വിഭാഗത്തിൽ പെട്ടവർ അധിവസിക്കുന്ന പഞ്ചായത്താണ് നൂൽപ്പുഴ ദിനേന നൂറ് കണക്കിന് രോഗികൾ ആണ് ഇവിടെ ചികിത്സ തേടുന്നത്, മികച്ച രോഗീ പരിചരണവും ഫിസിയോ തെറാപ്പിയും മാനസിക ഉല്ലാസ കേന്ദ്രവും അടക്കം പ്രവർത്തിക്കുന്ന കുടുംബാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടി എത്തുന്ന ശാരീരിക ബുദ്ധിമുട്ട് അനുഭവിക്കുന്ന രോഗികൾ ലിഫ്റ്റ് പ്രവർത്തനം നിലച്ചതോടെ വലിയ പ്രയാസത്തിലാണ് നിരപ്പം കുടുംബാരോഗ്യ കേന്ദ്രത്തിലെ വോൾടേജ് ക്ഷാമം എത്രയും പെട്ടന്ന് പരിഹരിക്കണമെന്ന് നൂൽപ്പുഴ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി പ്രസ്താവന നടത്തി, വോൾടേജ് ക്ഷാമം പരിഹരിച്ചില്ലെങ്കിൽ ശക്തമായ സമര പരിപാടികൾ ആസൂത്രണം ചെയ്യുമെന്ന് പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് ഭാരവാഹികൾ ആയ എം പി ഇർഷാദ്, സഹീർ അഹമ്മദ്, അനസ് അവറാൻ എന്നിവർ പ്രസ്താവനയിലൂടെ അറിയിച്ചു.