സുൽത്താൻബത്തേരി: നാട് കാട് ആകുമ്പോൾ മനുഷ്യരെ മറന്നുകൊണ്ട് മനുഷ്യജീവന് പുല്ലുവില കൽപ്പിക്കുന്ന നിയമ ഭേദഗതിപൊളിച്ചു എഴുതുക തന്നെ വേണം. എല്ലാം സഹിച്ചു നിശബ്ദരായി വന്യജീവികൾക്ക് തീറ്റ ആകേണ്ടവരല്ല വയനാടൻ ജനത. പ്രതികരിക്കാനുള്ള സമയം അതിക്രമിച്ചിരിക്കുന്നു. വയനാട്ടുകാർ ദൈനംദിന ജീവിതം മുന്നോട്ടു കൊണ്ടുപോകുവാൻ പ്രയാസപ്പെടുകയാണ്. ഇന്നത്തെ ഭരണ സംവിധാനങ്ങൾക് , നിയമങ്ങൾക്ക് മനുഷ്യന് വേണ്ട സുരക്ഷ നൽകാൻ കഴിയുന്നില്ല. ജനങ്ങൾക്ക് ഉൾക്കൊള്ളാൻ ആവുന്നതിന്റെ പലമടങ്ങായി വന്യമൃഗങ്ങളുടെ ആക്രമണം വർദ്ധിച്ചുകൊണ്ടിരിക്കുന്നു. ഒരു കുടുംബത്തിന്റെ അത്താണി മരിച്ചിട്ട്, നഷ്ടപരിഹാരം കൊണ്ട് എന്ത് പ്രയോജനമാണുള്ളത്? കണ്മുന്നിൽ ജീവൻ പൊലിയുമ്പോൾ നിസ്സഹായരായി പോവുകയാണ് വയനാടൻ ജനത. ഈ കാട്ടുനീതിക്ക് എതിരെ ശക്തമായ നടപടി അധികാരികൾ സ്വീകരിക്കണമെന്ന് എം സി വൈ എം ബത്തേരി രൂപത പ്രസിഡന്റ്
ശ്രീ. എബി എബ്രഹാം, സെക്രട്ടറി അഞ്ചിത റെജി, ഡയറക്ടർ ഫാ.ഗീവർഗീസ് മഠത്തിൽ ആവശ്യപ്പെട്ടു.