ലൈഫ് ഭവന പദ്ധതി, അതി ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം, കാര്‍ഷിക മേഖല എന്നിവക്ക് ഊന്നല്‍ നല്‍കി പനമരം ഗ്രാമ പഞ്ചായത്ത് ബഡ്ജറ്റ്

പനമരം: പനമരം ഗ്രാമ പഞ്ചായത്ത് 2024-25 വര്‍ഷത്തെ ബഡ്ജറ്റ് പ്രസിഡണ്ട് പി എം ആസ്യ ടീച്ചറുടെ അദ്ധ്യക്ഷതയില്‍ വൈസ് പ്രസിഡണ്ട് തോമസ് പാറക്കാലായില്‍ അവതരിപ്പിച്ചു. 56.96 കോടി വരവും 56.45 കോടി ചിലവും 51.22 ലക്ഷം മിച്ചവും വരുന്ന ബജറ്റാണ് അവതരിപ്പിച്ചത്.പനമരം ടൗണിലെ തിരക്ക് കുറയ്ക്കുന്നതിനായി പുതിയ ബസ് സ്റ്റാന്‍ഡ് സ്ഥലം നിര്‍മ്മാണത്തിനായി ഒരു കോടി രൂപയും പഞ്ചായത്ത് സ്റ്റേഡിയം ഷോപ്പിംഗ് കോംപ്ലക്‌സ് നിര്‍മ്മാണത്തിനായി ഒന്നര കോടി രൂപയും പഞ്ചായത്ത് വകയിരുത്തിയിട്ടുണ്ട്. ബജറ്റില്‍ എല്ലാ മേഖലകള്‍ക്കും തുല്യം […]

Continue Reading

വൈദ്യുതി വകുപ്പിന്റെ അനാസ്ഥ, രോഗികൾ വലയുന്നു

നായ്ക്കെട്ടി : നൂൽപ്പുഴ കുടുമ്പാരോഗ്യ കേന്ദ്രത്തിലെ രോഗികൾക്കായുള്ള ലിഫ്റ്റ് സംവിധാനം വോൾടേജ് കുറവ് മൂലം പണി മുടക്കിയിട്ട് ദിവസങ്ങളായി. വൈദ്യുതി വകുപ്പിനെ അറിയിച്ചിട്ടും വേണ്ട നടപടികൾ സ്വീകരിച്ചിട്ടില്ല രാജ്യത്ത് തന്നെ ശ്രദ്ധേയമായ കുടുംബാരോഗ്യ കേന്ദ്രമാണ് നൂൽപ്പുഴയിൽ പ്രവർത്തിക്കുന്നത് ജനസംഖ്യയുടെ നാൽപ്പത്തിമൂന്ന് ശതമാനം പട്ടികജാതി പട്ടികവർഗ്ഗ വിഭാഗത്തിൽ പെട്ടവർ അധിവസിക്കുന്ന പഞ്ചായത്താണ് നൂൽപ്പുഴ ദിനേന നൂറ് കണക്കിന് രോഗികൾ ആണ് ഇവിടെ ചികിത്സ തേടുന്നത്, മികച്ച രോഗീ പരിചരണവും ഫിസിയോ തെറാപ്പിയും മാനസിക ഉല്ലാസ കേന്ദ്രവും അടക്കം പ്രവർത്തിക്കുന്ന […]

Continue Reading

വനംവകുപ്പിന് 13 കോടി അനുവദിച്ചു

വന്യമൃഗ ആക്രമണങ്ങളില്‍ മരണപ്പെടുന്നവര്‍ക്കും പരിക്കേല്‍ക്കുന്നവര്‍ക്കും നഷ്ടപരിഹാരത്തിനും ചികിത്സാ സഹായം നല്‍കുന്നതിനും മറ്റ് അടിയന്തര സാഹചര്യങ്ങള്‍ നേരിടുന്നതിനുമായി 13 കോടി രൂപ വനംവകുപ്പിന് അനുവദിച്ചതായി വനം-വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ.കെ ശശിന്ദ്രന്‍ പറഞ്ഞു. ബത്തേരി മുന്‍സിപ്പല്‍ ടൗണ്‍ ഹാളില്‍ വനം-വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ.കെ ശശിന്ദ്രന്റെ അധ്യക്ഷതയില്‍ മന്ത്രി സഭാ ഉപസമിതി വിളിച്ചു ചേര്‍ത്ത സര്‍വകക്ഷി യോഗത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. റവന്യൂ-ഭവന നിര്‍മ്മാണ, തദേശ സ്വയം ഭരണ വകുപ്പ് മന്ത്രിമാരായ കെ.രാജന്‍, എം.ബി രാജേഷ് […]

Continue Reading

ഭക്ഷ്യ സുരക്ഷ ലൈസന്‍സ്; ജില്ലയില്‍ 362 സ്ഥാപനങ്ങളില്‍ പരിശോധന നടത്തി

ജില്ലയില്‍ ഭക്ഷ്യ സുരക്ഷ ലൈസന്‍സുമായി ബന്ധപ്പെട്ട് 362 സ്ഥാപനങ്ങളില്‍ പരിശോധന നടത്തി. ലൈസന്‍സ്/രജിസ്ട്രേഷന്‍ ഇല്ലാതെ പ്രവര്‍ത്തിക്കുന്ന 69 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. നിലവില്‍ രജിസ്ട്രേഷനോടെ പ്രവര്‍ത്തിക്കുന്ന ലൈസന്‍സ് ഇല്ലാത്ത 29 സ്ഥാപനങ്ങള്‍ക്കെതിരെയും നോട്ടീസ് നല്‍കി. ഭക്ഷ്യസുരക്ഷാ ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ കണ്ടെത്താനാണ് പരിശോധന നടത്തിയത്. ഭക്ഷ്യവസ്തുക്കളുടെ ഉത്പാദനം, വില്പന, സംഭരണം, വിതരണം എന്നിവയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന എല്ലാ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഭക്ഷ്യസുരക്ഷാ ലൈസന്‍സ് നിര്‍ബന്ധമാണ്. മൂന്ന് സ്‌ക്വാഡുകളായി നടത്തിയ പരിശോധനക്ക് ഭക്ഷ്യ സുരക്ഷാ ഓഫീസര്‍മാരായ എം.കെ രേഷ്മ, […]

Continue Reading

നിശബ്ദരായി വന്യജീവികൾക്ക് തീറ്റ ആകേണ്ടവരല്ല വയനാടൻ ജനത;പ്രതിഷേധവുമായി എം സി വൈ എം ബത്തേരി രൂപത

സുൽത്താൻബത്തേരി: നാട് കാട് ആകുമ്പോൾ മനുഷ്യരെ മറന്നുകൊണ്ട് മനുഷ്യജീവന് പുല്ലുവില കൽപ്പിക്കുന്ന നിയമ ഭേദഗതിപൊളിച്ചു എഴുതുക തന്നെ വേണം. എല്ലാം സഹിച്ചു നിശബ്ദരായി വന്യജീവികൾക്ക് തീറ്റ ആകേണ്ടവരല്ല വയനാടൻ ജനത. പ്രതികരിക്കാനുള്ള സമയം അതിക്രമിച്ചിരിക്കുന്നു. വയനാട്ടുകാർ ദൈനംദിന ജീവിതം മുന്നോട്ടു കൊണ്ടുപോകുവാൻ പ്രയാസപ്പെടുകയാണ്. ഇന്നത്തെ ഭരണ സംവിധാനങ്ങൾക് , നിയമങ്ങൾക്ക് മനുഷ്യന് വേണ്ട സുരക്ഷ നൽകാൻ കഴിയുന്നില്ല. ജനങ്ങൾക്ക് ഉൾക്കൊള്ളാൻ ആവുന്നതിന്റെ പലമടങ്ങായി വന്യമൃഗങ്ങളുടെ ആക്രമണം വർദ്ധിച്ചുകൊണ്ടിരിക്കുന്നു. ഒരു കുടുംബത്തിന്റെ അത്താണി മരിച്ചിട്ട്, നഷ്ടപരിഹാരം കൊണ്ട് എന്ത് […]

Continue Reading

ചികിത്സ പിഴവില്‍ വീട്ടമ്മ മരിച്ച സംഭവം:വൻ പ്രതിഷേധം

ചികിത്സ പിഴവില്‍ വീട്ടമ്മ മരിച്ച സംഭവം: പ്രതിഷേധമിരമ്പി ഫെബ്രുവരി ഒന്നിന് നീര്‍വാരം കുന്നുംപുറത്ത് കെ വി നിഷ(48)യുടെ മരണത്തിനുത്തരവാദികളായമാനന്തവാടി സെന്റ് ജോസഫ് ഹോസ്പിറ്റലിലെ ഡോക്ടര്‍മാര്‍ക്കെതിരെയും മാനേജ്മെന്റിനെതിരെയും നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ആക്ഷന്‍ കൗണ്‍സിന്റെ നേതൃത്വത്തില്‍ നടത്തിയ മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി. പ്രതിഷേധ സമരത്തില്‍ സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ മുന്നൂറ് കണക്കിന് പേര്‍ പങ്കാളിയായി.ഗര്‍ഭപാത്ര സംബന്ധമായ അസുഖമുണ്ടായിരുന്ന നിഷ മാനന്തവാടി സെന്റ് ജോസഫ് ആശുപത്രിയില്‍ മൂന്ന് ശസ്ത്രക്രിയക്ക് വിധേയമാകുകയും ആന്തരീകാവയവങ്ങള്‍ക്ക് ക്ഷതം പറ്റി മരണമടയുകയുമായിരുന്നു എന്നായിരുന്നു പരാതി. ഇതേ തുടര്‍ന്ന് പോലീസ് അസ്വഭാവിക […]

Continue Reading

ഓട്ടോ പുഴയിലേക്ക് മറിഞ്ഞു 5 പേർക്ക് പരിക്ക്

കോട്ടത്തറ: കോട്ടത്തറക്ക് സമീപം ഓട്ടോ പുഴയിലേക്ക് മറിഞ്ഞ് ഡ്രൈവറുൾപ്പെടെ അഞ്ചു പേർക്ക് പരിക്കേറ്റു. കെ.എൽ 12 എഫ് 2505 നമ്പർ ഓട്ടോയാണ് അപകടത്തിൽ പെട്ടത്. പരിക്കേറ്റവരെ ആദ്യം കമ്പളകട്ടെ ആശുപത്രിയിലും വിദഗ്ധ ചികിത്സക്കായി നാലുപേരെ കൽപറ്റയിലേക്കും കൊണ്ട് പോയി. പള്ളിക്കുന്ന് വെള്ളച്ചി മൂല സ്വദേശികളാണ് അപകടത്തിൽ പെട്ടത്.

Continue Reading

നിയന്ത്രണം വിട്ട പിക്കപ്പ് പോലീസ് വാഹനത്തിലിടിച്ചു എസ്ഐക്കും ഡ്രൈവർക്കും പരുക്ക്

നിയന്ത്രണം വിട്ട ദോസ്ത് പിക്കപ്പ് പോലിസ് വാഹനത്തിലിടിച്ച് എസ് ഐ ക്കും ഡ്രൈവർക്കും പരുക്കേറ്റു. ഹൈവേ പട്രോളിങ് വാഹനത്തിലു ണ്ടായിരുന്ന എസ്ഐ അജയ്‌കുമാർ(54)ഡ്രൈവർ അനീഷ്(26) എന്നിവർക്കാണ് പരുക്കേറ്റത്. നിസാര പരുക്കേറ്റ ഇരുവരെയും ബ ത്തേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇന്ന് വൈകിട്ട് 4 മ ണിയോടെ മൈസൂർ റോഡിൽ ഗീതാഞ്ജലി പമ്പിന് സമീപമാണ് അപകടം.മുത്തങ്ങ ഭാഗത്തേക്ക് പോവുകയായിരുന്ന ഹൈവേ പട്രോ ളിംഗ് നടത്തുന്ന പോലിസ് വാഹനത്തിൽ മൈസൂർ ഭാഗത്ത് നിന്ന് വാഴ ക്കുലയുമായ വന്ന ദോസ്ത്‌ത്‌ പിക്കപ്പ് നിയന്ത്രണം […]

Continue Reading

ക്യാൻസർ ബോധവത്ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു

ദ്വാരക:കെസിവൈഎം ദ്വാരക മേഖലയുടെ നേതൃത്വത്തിൽ ക്യാൻസർ ബോധവത്ക്കരണ ക്ലാസും സെമിനാറും സംഘടിപ്പിച്ചു.വയനാട് ജില്ലാ ഹോമിയോ ഹോസ്പിറ്റൽ മെഡിക്കൽ ഓഫീസർ ഡോക്ടർ സ്മിത കെ ക്ലാസ് എടുത്തു.മേഖലാ പ്രസിഡണ്ട് ശ്രീ എബിൻ ഇലവുങ്കൽ അധ്യക്ഷനായി.മേഖലാ കോഡിനേറ്റർ ഫാദർ നിഖിൽ ആട്ടുക്കാരൻ രൂപത സെനറ്റ് അംഗം ബിബിൻ പിലാപ്പള്ളി, മേഖലാ സെക്രട്ടറി ആൻ മരിയ എന്നിവർ സംസാരിച്ചു

Continue Reading