ഇന്ത്യയിൽ സോഷ്യലിസ്റ്റ് പുനരേകീകരണ ശ്രമങ്ങൾക്ക് നേതൃത്വം കൊടുക്കും:സി.കെ നാണു
വടകര: മതേതര പക്ഷത്ത് ഉറച്ചു നിൽക്കുകയും ഇന്ത്യയിലെ സോഷ്യലിസ്റ്റ്
പുനരേകീകരണ പ്രക്രിയയുടെ ഭാഗമായി
നിലകൊള്ളുകയും ചെയ്യുമെന്ന് ജനതാദൾ എസ് ദേശീയ സീനിയർ വൈസ് പ്രസിഡന്റ് സി.കെ നാണു പറഞ്ഞു.2023
ഡിസംബർ 11 ന് ബംഗളുരുവിൽ വിളിച്ചു ചേർത്ത ജെ. ഡി. എസ് ദേശീയ പ്ലീനറി സമ്മേളനത്തിന്റെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കാൻ വടകരയിൽ നടത്തിയ പത്ര സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു സി. കെ നാണു.
ജനതാദൾ നേതാവും വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ ജുനൈദ് കൈപ്പാണിയും കൂടെയുണ്ടായിരുന്നു.
ദേവഗൗഡയുടെ നേതൃത്വത്തിലുള്ള ഏതാനും ചില ആളുകളുടെ എൻ.ഡി.എ പ്രവേശം ദുഃഖകരമാണെന്നും ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തിനു ശക്തിപകരുവാൻ യഥാർത്ഥ മതേതര ജനതാദൾ ആയിത്തന്നെ നിലകൊള്ളുവാൻ ദേവഗൗഡ പുന പരിശോധനക്ക് തെയ്യാറാവണമെന്നും നാണു ആവശ്യപ്പെട്ടു.
കർണാടക മുൻ മുഖ്യമന്ത്രി എച്ച്. ഡി കുമാരസ്വാമിയുടെ നേതൃത്വത്തിൽ ജെ.ഡി. എസിലെ ഒരു വിഭാഗം എൻ. ഡി. എയു മായി സഹകരിക്കും എന്ന സമീപനത്തിന്റെ പശ്ചാത്തലത്തിലാണ് ഇത്തരം ഒരു ദേശീയ പ്ലീനം അടിയന്തിരമായി വിളിച്ചു ചേർക്കാൻ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.