ഏഥൻ അഗ്രോ നഴ്‌സറി, കോഴിക്കോട്, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പൈസസ് റിസർച്ചുമായി ഔദ്യോഗികമായി ലൈസൻസ് കരാറിൽ ഒപ്പുവച്ചു

എച്ച്‌ഡിഎഫ്‌സി പരിവർത്തൻ പദ്ധതിക്ക് കീഴിൽ സ്ഥാപിതമായ വെള്ളമുണ്ട വില്ലേജിലെ ഏഥൻ അഗ്രോ നഴ്‌സറി, കോഴിക്കോട്, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പൈസസ് റിസർച്ചുമായി ഔദ്യോഗികമായി ലൈസൻസ് കരാറിൽ ഒപ്പുവച്ചു. ഐസിഎആർ-ഐഐഎസ്ആർ ഡയറക്ടർ ഡോ.ദിനേശും ഏഥൻ അഗ്രോ നഴ്സറി പ്രസിഡന്റ് എം.വി പൗലോസും ലൈസൻസ് കരാറിൽ ഒപ്പുവച്ചു. ക്രോപ്പ് ഇംപ്രൂവ്‌മെന്റ് ആൻഡ് ടെക്‌നോളജി വിഭാഗം മേധാവി ഡോ. ടി ഇ ഷീജ, എംഎസ്‌എസ്‌ആർഎഫ്-സിഎബിസി ഡെവലപ്‌മെന്റ് അസോസിയേറ്റ് ശ്രീ സനിൽ പി സി,ഡെവലപ്പ്മെന്റ് കോഡിനേറ്റർ ശ്രീ ഗോപാലകൃഷ്ണൻ ശ്രീ അനൂപ് ഡെവലപ്പ്മെന്റ് […]

Continue Reading

നാഷണൽ സോഫ്റ്റ് ആൻഡ് ബേസ്ബോൾ ചാമ്പ്യൻഷിപ്പിൽ ജേതാക്കളായ കേരള ടീമിൽ അംഗമായ അഫ്താബിനെ ആദരിച്ചു

കമ്പളക്കാട്:നാഷണൽ സോഫ്റ്റ് ആൻഡ് ബേസ്ബോൾ ചാമ്പ്യൻഷിപ്പിൽ ജേതാക്കളായ കേരള ടീമിൽ അംഗമായ കമ്പളക്കാടിൻറ്റെ അഭിമാനം അഫ്താബ് ഇടത്തിലിനെ കണിയാമ്പറ്റ പഞ്ചായത്ത് പന്ത്രണ്ടാം വാർഡ് (കമ്പളക്കാട് ഈസ്റ്റ്)മുസ്ലിം ലീഗ് കമ്മിറ്റി ആദരിച്ചു .കമ്മിറ്റിയുടെ ഉപഹാരം ജില്ലാ മുസ്ലിം ലീഗ് പ്രസിഡണ്ട് കെ കെ അഹമ്മദ് ഹാജി അഫ്താബിന് നൽകി. മുസ്ലിംലീഗ് പഞ്ചായത്ത് പ്രസിഡണ്ട് വി പി ഷുക്കൂർ ഹാജി .ജനറൽ സെക്രട്ടറി കുഞ്ഞമ്മദ് നെല്ലോളി മുസ്ലിം ലീഗ് പഞ്ചായത്ത് നേതാക്കളായ യൂസഫ് വി പി. പി സി ഇബ്രാഹിം […]

Continue Reading

തളിപ്പുഴയിൽ ലോറിയും സ്കോർപിയോ കാറും കൂട്ടിയിടിച്ചു അപകടം

കല്പറ്റ: വൈത്തിരി തളിപ്പുഴയിൽ ലോറിയും സ്കോർപ്പിയോയും കൂട്ടിയിടിച്ച് അപകടം. കാർ യാത്രികാരായ പരപ്പൻ പൊയിൽ സ്വദേശികൾ ആയ മേലേടത്ത് വീട്ടിൽ പാത്തുമ്മ, മകൾ ഹസീന മകൻ ഷാജി ഇവരുടെ മക്കളായ മുഹമ്മദ്‌ ഷാബിൻ, മുഹമ്മദ്‌ ഷിഫാൻ എന്നിവർക്ക് ആണ് പരിക്ക് പറ്റിയത്. ഇതിൽ പരിക്കേറ്റ പാത്തുമ്മയെ മേപ്പാടി വിംസ് ഹോസ്പിറ്റലിലേക്ക് കൊണ്ട് പോയി.മറ്റു നാലുപേരെയും വൈത്തിരി താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സാ നൽകിയ ശേഷം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തു

Continue Reading

വയനാടൻ ഗ്രാമങ്ങൾ -യഥാർത്ഥ ചരിത്രം അനാവരണം ചെയ്യുന്നു

കൽപ്പറ്റ : വയനാടിന്റെ യഥാർത്ഥ ചരിത്രം അനാവരണം ചെയ്യാനുള്ള ശ്രമമാണ് ഡോ. ബാവ കെ പാലകുന്നിന്റെ വയനാടൻ ഗ്രാമങ്ങൾ എന്ന കൃതിയെന്ന് എഴുത്തുകാരനും ഫാറൂഖ് കോളേജ് മലയാള വിഭാഗം മേധാവിയുമായ അസീസ് തരുവണ പറഞ്ഞു. പദ്മപ്രഭ പൊതു ഗ്രന്ഥാലയത്തിന്റെ 177 ആമത് പുസ്തകചർച്ചയിൽ ഡോ. ബാവ കെ പാലുകുന്നിന്റെ വയനാടൻ ഗ്രാമങ്ങൾ അവതരിപ്പിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. സങ്കുചിത താല്പര്യങ്ങളും രാഷ്ട്രീയ ലാഭങ്ങളും മുൻനിർത്തിയുള്ള ചരിത്ര വായനകൾ സമൂഹത്തിൽ വിദ്വേഷം പരത്തും. അത്തരം താല്പര്യങ്ങൾക്ക് ചരിത്രകാരൻ വശപ്പെടരുത്. മറ്റു […]

Continue Reading

മാലിന്യ സംസ്കാരണ പ്ലാന്റിന്റെ ഉൽഘടനം നടത്തി

തിരുനെല്ലി : ശ്രീ തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രത്തിൽ പുതിയതായി 4,56000 രൂപ ചിലവഴിച്ച് നിർമ്മിച്ച മാലിന്യ സംസ്കാരണ പ്ലാന്റിന്റെ ഉൽഘടനം തിരുനെല്ലി ഗ്രാമപഞ്ചായത്ത് ആരോഗ്യ, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി. എൻ. ഹരീന്ദ്രൻ നിർവഹിച്ചു. തിരുനെല്ലി ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ കെ. വി. നാരായണൻ നമ്പൂതിരി അധ്യക്ഷത വഹിച്ചു, ക്ഷേത്രം മാനേജർ പി. കെ. പ്രേമചന്ദൻ, ചുറ്റമ്പല നിർമ്മാണ കമ്മിറ്റി പ്രസിഡന്റ് പി. കെ. വാസുദേവനുണ്ണി, എം. പത്മനാഭൻ, ക്ഷേത്ര ജീവനക്കാർ എന്നിവർ സന്നിഹിതരായി

Continue Reading

പെരുമ്പാവൂരിലെ നവജാതശിശുവിനെ കൊലപ്പെടുത്തിയ സംഭവം; പ്രതികളായ ദമ്പതികളെ കസ്റ്റഡിയിൽ വാങ്ങാനൊരുങ്ങി പൊലീസ്

പെരുമ്പാവൂരിൽ നവജാതശിശുവിനെ കൊലപ്പെടുത്തിയ കേസിൽറിമാൻഡ് ചെയ്ത അസം സ്വദേശികളായ ദമ്പതികളെ പോലീസ് കസ്റ്റഡിയിൽ വാങ്ങും. കസ്റ്റഡിയില്‍ ലഭിച്ചാലുടന്‍ പ്രതികളുമായി അന്വേഷണ സംഘം തെളിവെടുപ്പ് നടത്തും. പ്രതികളെ ശനിയാഴ്ച്ചയാണ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തത്. പെരുമ്പാവൂര്‍ വല്ലം-മുടിക്കല്‍ ഇരുമ്പുപാലത്തിനു സമീപം നവജാത ശിശുവിന്‍റെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന സംശയത്തെത്തുടര്‍ന്നാണ് പോലീസ് വിശദമായ അന്വേഷണം നടത്തി പ്രതികളെ പിടികൂടിയത്. അസം സ്വദേശികളായ ദമ്പതികള്‍ കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം തുണിയില്‍ പൊതിഞ്ഞ് ബിഗ്ഷോപ്പറിലാക്കി തോടരികില്‍ ഉപേക്ഷിക്കുകയായിരുന്നുവെന്ന് പോലീസ് […]

Continue Reading

തൊണ്ടിമുതൽ പൊലീസിന് പാർസൽ ചെയ്ത് മോഷ്ടാക്കൾ; അറസ്റ്റ് ചെയ്യുമെന്നുറപ്പിച്ച് പൊലീസ്

ചെന്നൈയിൽ മോഷണമുതലായ സാരികൾ പൊലീസിന് പാർസൽ അയച്ച് മോഷ്ടാക്കൾ. ഏഴ് ലക്ഷത്തോളം വിലവരുന്ന സാരികളാണ് ചെന്നൈ ശാസ്ത്രിനഗർ പോലീസ് സ്റ്റേഷനിൽ എത്തിയത്. ദീപാവലി സമ്മാനമാണെന്ന് കരുതി തുറന്ന് നോക്കിയപ്പോഴാണ് ലക്ഷങ്ങളുടെ വിലയുള്ള സാരികളാണെന്ന് മനസിലായതെന്ന് പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. പാർസൽ വന്നയുടനെ ആന്ധ്രപ്രദേശിലെ വിജയവാഡയിൽ നിന്ന് ശാസ്ത്രി നഗർ പൊലീസ് സ്റ്റേഷനിലേക്ക് ഒരു ഫോൺ കോൾ വന്നു. ഇതൊക്കെ മോഷ്ടിച്ച സാരികളാണെന്നും അറസ്റ്റ് ഒഴിവാക്കാനായി ഇവ തിരിച്ചയക്കുകയാണെന്നുമാണ് ഫോൺ കൊളിലൂടെ അറിയിച്ചത്. ഒക്ടോബർ 28ന് ചെന്നൈ നഗരത്തിലെ […]

Continue Reading

വ്യാജ പോക്സോ കേസിൽ 19 ദിവസം ജയിലിൽ; സർക്കാർ ഉദ്യോഗസ്ഥന് ഒടുവിൽ നീതി

15-കാരിയുടെ വ്യാജ പോക്സോ കേസിൽപ്പെട്ട് 19 ദിവസം ജയിലിൽ കഴിഞ്ഞ സർക്കാർ ഉദ്യോഗസ്ഥന് ഒടുവിൽ നീതി. 15 വയസ്സുകാരിയോട് ലൈംഗികച്ചുവയോടെ സംസാരിച്ചുവെന്ന വ്യാജ പരാതിയിന്മേലായിരുന്നു കേസ്. ഈ പരാതി കെട്ടിച്ചമച്ചതായിരുന്നുവെന്നാണ് ഇടുക്കി പോക്സോ കോടതിയുടെ കണ്ടെത്തൽ. പൊലീസിനെതിരെ ഇയാൾ നൽകിയ പരാതിയെ പ്രതിരോധിക്കാൻ പോലീസ് തന്നെ 15 വയസ്സുള്ള പെൺകുട്ടിയെ നിർബന്ധിച്ച് ഈ പരാതി കെട്ടിച്ചമച്ചുവെന്നാണ് കോടതിയുടെ വിശദീകരണം. 2020 ജനുവരിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. വീട്ടില്‍ അതിക്രമിച്ചുകയറി പെണ്‍കുട്ടിയോടും 64 വയസ്സുള്ള മുത്തശ്ശിയോടും ലൈംഗികാഭ്യര്‍ഥന നടത്തിയെന്നും […]

Continue Reading

മലപ്പുറത്ത് വ്യാപാര സ്ഥാപനത്തിൽ തീപിടിത്തം

മലപ്പുറം വെന്നിയൂരിൽ വ്യാപാര സ്ഥാപനത്തിൽ തീപിടിത്തം. പെയിന്റ് വിൽപ്പന ശാലയ്ക്കാണ് തീപിടിച്ചത്. സംഭവത്തിൽ നാല് പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തീ ഭാഗികമായി അണച്ചിട്ടുണ്ട്.

Continue Reading

ഹൃദയാഘാതം; 28 കാരനായ ഘാന ഫുട്ബോൾ താരത്തിന് ഗ്രൗണ്ടിൽ ദാരുണാന്ത്യം

ഘാന ഫുട്ബോൾ താരം റാഫേൽ ദ്വാമേന (28) ഹൃദയാഘാതം മൂലം മരിച്ചു. അൽബേനിയൻ സൂപ്പർലിഗ മത്സരത്തിനിടെ മൈതാനത്ത് കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻതന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ശനിയാഴ്ച അൽബേനിയൻ ലീഗിലെ എഗ്നേഷ്യയും പാർടിസാനിയും തമ്മിലുള്ള മത്സരത്തിനിടെയാണ് സംഭവം. കളിയുടെ വീഡിയോ ഇതിനോടകം തന്നെ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചു. കളിയുടെ 24-ാം മിനിറ്റിൽ ഗ്രൗണ്ടിൽ കുഴഞ്ഞുവീണ ദ്വാമേനയെ ഗ്രൗണ്ടിലുണ്ടായിരുന്ന ഡോക്ടർമാർ പ്രാഥമിക പരിശോധന നടത്തി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. 2017 ൽ ഹൃദയസംബന്ധമായ രോഗങ്ങൾ ഉണ്ടെന്നു തിരിച്ചറിഞ്ഞെങ്കിലും താരം ഫുട്ബോൾ ഉപേക്ഷിക്കാൻ തയാറായിരുന്നില്ല. […]

Continue Reading