ഏകദിന സെമിനാർ

ഭൂജലവകുപ്പ് വയനാട് ജില്ലാ ഓഫീസിൻറെ നേതൃത്വത്തിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ, കുടുംബശ്രീ പ്രവർത്തകർ, ജലസംരക്ഷണ പദ്ധതികളുമായി ബന്ധപ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥർ, അംഗങ്ങൾ, തൊഴിലുറപ്പ് പദ്ധതി തൊഴിലാളികൾ, വിവിധ സർക്കാർ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർ, വിദ്യാർത്ഥികൾ എന്നിവരെ ഉൾപ്പെടുത്തി “ഭൂജല സംരക്ഷണവും പരിപാലനവും” എന്ന വിഷയത്തിൽ മാനന്തവാടി ട്രൈസം ഹാളിൽ വച്ച് 2023 നവംബർ 14 ചൊവ്വാഴ്ച ഏകദിന സെമിനാർ നടത്തി. ചടങ്ങിന് ഭൂജലവകുപ്പ് വയനാട് ജില്ലാ ഓഫീസിലെ അസിസ്റ്റൻറ് എഞ്ചിനീയർ ശ്രീ സുജിത്കാന്ത് ഓ .കെ സ്വാഗതം ആശംസിച്ചു. ഭൂജലവകുപ്പ് […]

Continue Reading

മെഡിക്കൽ ക്യാമ്പും ബോധവൽക്കരണ ക്ലാസും പ്രമേഹ രോഗ നിർണായവും ബി എം ഐ നിർണയവും യോഗ പരിശീലനവും നടത്തി

ലോക പ്രമേഹം ദിനചാരണത്തിന്റെ ഭാഗമായി ആയുഷ് ഹോമിയോപ്പതി വകുപ്പ് വയനാട് ജില്ലാ ആയുഷ്മാൻഭവ യുണിറ്റും മാനന്തവാടി അഗ്നിരക്ഷാസേന കാര്യാലയവും സംയുക്തമായി മെഡിക്കൽ ക്യാമ്പും ബോധവൽക്കരണ ക്ലാസും പ്രമേഹ രോഗ നിർണായവും ബി എം ഐ നിർണയവും യോഗ പരിശീലനവും വള്ളിയുർക്കാവ് അന്നപൂർണശ്വരി ഹാളിൽ വെച്ച് സംഘടിപ്പിച്ചു.ചടങ്ങിൽ ശ്രീ പി .കെ സുധീഷ്( യോഗ ട്രൈനർ NAM) സ്വാഗതം പറഞ്ഞു.ശ്രീ വിശ്വാസ് പി. വി(S.T.O ഫയർ & റെസ്കയു മാനന്തവാടി) അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ബഹു.ജുനൈദ് കൈപ്പാണി( ചെയർമാൻ […]

Continue Reading

വേൾഡ് ഡയബെറ്റിക് ഡേയോട് അനുബന്ധിച് മെഗാ വാക്കത്തോൺ നടത്തി

മാനന്തവാടി : സെന്റ് ജോസഫ് മിഷൻ ഹോസ്പിറ്റലിന്റെ ആഭിമുഖ്യത്തിൽ മർച്ചന്റ്സ് അസോസിയേഷൻ , എസ്.പി.സി , കേരള ഫയർ ആൻഡ് റെസ്ക്യൂ , സി – ഡിറ്റ് എഡ്യൂക്കേഷൻ സെഞ്ച്വറി ഫാഷൻ സിറ്റി, മാനന്തവാടി പ്രസ്സ് ക്ലബ് , ലയൺസ് ക്ലബ് , മറ്റു ഇതര സംഘടനകളുടെയും സ്ഥാപനങ്ങളുടെയും സഹകരണത്തോടെ മെഗാ വാക്കത്തോൺ നടത്തി .വിദ്യാർഥികളടക്കം അഞ്ഞൂറോളം പേർ പങ്കെടുത്ത വാക്കത്തോൺ വയനാട് ജില്ലാ അഡീഷനൽ.ജില്ലാ മജിസ്ട്രേറ്റ് എൻ ഐ ഷാജുവും , മാനന്തവാടി ഡി.വൈ.എസ്.പി പി […]

Continue Reading

തുടര്‍ച്ചയായ ഇടിവിന് വിരാമം, സ്വര്‍ണവിലയില്‍ മുന്നേറ്റം; 44,500ല്‍ താഴെ

കൊച്ചി: കഴിഞ്ഞ രണ്ടാഴ്ചയായി വില താഴ്ന്ന് കൊണ്ടിരുന്ന സ്വര്‍ണവിലയില്‍ ഇന്ന് മുന്നേറ്റം. ഇന്ന് പവന് 80 രൂപ വര്‍ധിച്ച് ശനിയാഴ്ചത്തെ നിലവാരത്തില്‍ എത്തി. 44,440 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 10 രൂപയാണ് കൂടിയത്. 5555 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. കഴിഞ്ഞമാസം 28ന് 45,920 രൂപയായി ഉയര്‍ന്ന് സ്വര്‍ണവില റെക്കോര്‍ഡിട്ടിരുന്നു. പിന്നീടുള്ള രണ്ടാഴ്ച കാലയളവില്‍ വില താഴുന്നതാണ് ദൃശ്യമായത്. 16 ദിവസത്തിനിടെ 1600 രൂപ കുറഞ്ഞ ശേഷമാണ് ഇന്ന് വില ഉയര്‍ന്നത്

Continue Reading

അസഫാക് ആലത്തിന് തൂക്കുകയര്‍

കൊച്ചി: ആലുവയില്‍ അഞ്ചു വയസ്സുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്തു കൊന്ന കേസിലെ പ്രതി ആസഫാക് ആലത്തിന് വധശിക്ഷ. എറണാകുളം പോക്സോ കോടതി ജഡ്ജി കെ സോമനാണ് ശിക്ഷ വിധിച്ചത്. കുറ്റകൃത്യം നടന്ന് 110 നാളിലാണ് ശിക്ഷ പ്രഖ്യാപിച്ചത്. ശിശുദിനവും പോക്‌സോ നിയമം പ്രാബല്യത്തിലായതിന്റെ പതിനൊന്നാം വാര്‍ഷികത്തിലും കൂടിയാണ് അഞ്ചുവയസ്സുകാരിക്കെതിരായ അതിക്രൂര കുറ്റകൃത്യത്തില്‍ ശിക്ഷയെന്നതും പ്രത്യേകതയാണ് രാവിലെ പത്തുമണിയോടെ തന്നെ പ്രതി അസഫാക്കിനെ കോടതിയിലെത്തിച്ചു. കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ മാതാപിതാക്കളും കോടതിയിലെത്തിയിരുന്നു. മനുഷ്യരൂപം പൂണ്ട രാക്ഷസനാണ് അയാളെന്നും, അയാള്‍ക്ക് ജീവിക്കാന്‍ […]

Continue Reading

മണിമലയാറ്റില്‍ അജ്ഞാത മൃതദേഹം; ഇതര സംസ്ഥാന തൊഴിലാളിയുടേതെന്ന് സംശയം

നീരേറ്റുപുറം മണിമലയാറ്റില്‍ അജ്ഞാത മൃതദേഹം. ഇതര സംസ്ഥാന തൊഴിലാളിയുടേതെന്ന് സംശയം. മണിമലയാറ്റില്‍ ഒഴുകി നടന്ന അജ്ഞാത മൃതദേഹം തിരുവല്ല ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥരായ ശ്രീനിവാസന്‍, വര്‍ഗീസ് ഫിലിപ്പ് , നന്ദു മേനോന്‍ അനില്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ കരക്ക് എത്തിച്ചു.

Continue Reading

ന്യൂനമര്‍ദ്ദം; കേരളത്തില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടതിനെ തുടര്‍ന്ന് അടുത്ത 5 ദിവസം കേരളത്തില്‍ ഇടി മിന്നലോടു കൂടിയ ഇടത്തരം മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനും ആന്‍ഡമാന്‍ നിക്കോബര്‍ ദ്വീപിനും മുകളിലായി ന്യൂന മര്‍ദ്ദം രൂപപ്പെട്ടു. പടിഞ്ഞാറു വടക്ക് പടിഞ്ഞാറു ദിശയില്‍ സഞ്ചരിക്കുന്ന ന്യൂന മര്‍ദ്ദം നവംബര്‍ 16 ഓടെ മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍കടലില്‍ തീവ്ര ന്യൂന മര്‍ദ്ദമായി ശക്തി പ്രാപിക്കാന്‍ സാധ്യത. തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളില്‍ […]

Continue Reading

മൈസൂർ സെന്റ് ഫിലോമിനാസ് കോളേജ് കൂട്ടായ്മ സംഗമം നടത്തി

പുൽപ്പള്ളി : മുള്ളൻകൊല്ലി വനമൂലികയിൽ വെച്ച് ഏഴാമത് മൈസൂർ സെന്റ് ഫിലോമിനാസ് കോളേജ് കൂട്ടായ്മ സംഗമം നടത്തി.1975-85 വർഷങ്ങളിൽ മൈസൂർ സെൻറ് ഫിലോമിനാസ് കോളേജിൽ പഠിച്ചിട്ടുള്ള വിദ്യാർത്ഥികളുടെ ഓൾ കേരള കൂട്ടായ്മയാണ് ഇത്. വയനാട്, കണ്ണൂർ, കാസർഗോഡ്, മൂവാറ്റുപുഴ എന്നിവിടങ്ങളിൽ നിന്നുമായി മുപ്പതോളം പൂർവ്വ വിദ്യാർത്ഥികൾ പങ്കെടുത്തു. പ്രസിഡൻറ് ജോർജ് തട്ടാംപറമ്പിൽ സംഗമം ഉദ്ഘാടനം നിർവഹിച്ചു. ജോസ് അഗസ്റ്റിൻ (സെക്രട്ടറി), ജോളി കെ എം (ട്രഷറർ), ചാക്കോച്ചൻ പുല്ലംതാനിയിൽ, ജോസഫ് കെ സി, ഷിബു കീപ്പടാട്ട്, രാജു […]

Continue Reading

എം.വേലായുധൻ സ്മാരക ചികിത്സാ സഹായ വിതരണം ചെയ്തു.

വയനാട് ജില്ലാ ഡ്രൈവേഴ്സ് സഹകരണ സംഘം മുൻ പ്രസിഡന്റും പ്രമുഖ സഹകാരിയും ആയിരുന്ന സഖാവ് എം. വേലായുധന്റെ സ്മരണാർത്ഥം നൽകിവരുന്ന ചികിത്സാ സഹായം കൽപ്പറ്റ തുർക്കി സ്വദേശിയുടെ കുടുംബത്തിന് സംഘം പ്രസിഡണ്ട് കെ റഫീഖ് കൈമാറി. കൽപ്പറ്റ ഹെഡ് ഓഫീസിൽ നടന്ന പരിപാടിയിൽ സംഘം ഡയറക്ടർ കെ വിനോദ്, ബിന്ദു, ശ്രീനാഥ്, ഏലിയാമ്മ, റീന, ലിജേഷ്, സൗദ എന്നിവർ പങ്കെടുത്തു.

Continue Reading

കഞ്ചാവുമായി മൂന്ന് പേർ എക്സൈസ് പിടിയിൽ

വയനാട് അസിസ്‌റ്റന്റ് എക്സൈസ് കമ്മീഷണർ ജിമ്മി ജോസഫിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കേരള എക്‌സൈസ് മൊബൈൽ ഇന്റർവെൻഷൻ യൂണിറ്റ് ( കെ മു)വയനാട് പാട്ടിയും വയനാട് എക്സൈസ് സ്കോഡ് ഇൻസ്പെക്ടർ ബിൽജിത്തും പാർട്ടിയും പുൽപ്പള്ളി,പെരിക്കല്ലൂർ കടവ്, ഡിപ്പോ കടവ് എന്നിവിടങ്ങളിൽ നടത്തിയ പരിശോധനയിൽ KL72 A 40 57 യമഹ സ്കൂട്ടറിൽ കടത്തികൊണ്ടുവന്ന 225ഗ്രാം ഗഞ്ചാവുമായി മാനന്തവാടി അഞ്ചുകുന്ന് സ്വദേശി കല്ലിട്ട കുഴിവീട്ടിൽ ഉഷമകൻ വിനീഷ് എൻ 28 വയസ് എന്ന യാളെയും , 30 […]

Continue Reading