സുന്ദരികളായ സ്ത്രീകളുടെ ചിത്രങ്ങൾ നൽകും, ശബ്ദം മാറ്റി സംസാരിക്കും, വിവാഹാലോചനയുടെ പേരിൽ യുവാക്കളിൽ നിന്ന് ലക്ഷങ്ങൾ തട്ടിയ 57 കാരി അറസ്റ്റിൽ

ആൾമാറാട്ടം നടത്തി ലക്ഷങ്ങൾ തട്ടിയ സംഭവത്തിൽ ലോട്ടറി വിൽപനക്കാരി അറസ്റ്റിൽ. വിവാഹ ദല്ലാളിന്റെ രൂപത്തിലെത്തി യുവാക്കളുടെ വിവരങ്ങൾ ശേഖരിച്ച ശേഷമാണ് ആൾമാറാട്ടം നടത്തി യുവതി പണം തട്ടുന്നത്. മാറാടി പള്ളിക്കാവ് പടിഞ്ഞാറയിൽ വീട്ടിൽ 57 കാരിയായ ഷൈല ആണ് കൂത്താട്ടുകുളം പൊലീസിന്റെ പിടിയിലായത്. കൂത്താട്ടുകുളം, പുതുവേലി, ഇലഞ്ഞി ഭാഗങ്ങളിൽ ലോട്ടറി വില്പന നടത്തി വരുന്ന ഷൈല വിവാഹം ആലോചിക്കുന്ന വീടുകളിലെത്തി വിവാഹപ്രായമായ യുവാക്കളുടെ വിവരങ്ങൾ ശേഖരിക്കും.തുടർന്ന് സുന്ദരികളായ യുവതികളുടെ ഫോട്ടോകൾ ഉയർന്ന ജോലിയുള്ളവരാണെന്നു പറഞ്ഞ് യുവതികളുടെയും മാതാപിതാക്കളുടെയുമെന്നു […]

Continue Reading

ജമ്മു കശ്മീരിലെ ബസ് അപകടത്തിൽ മരണം 39 ആയി, 17 പേർ ചികിത്സയിൽ

ജമ്മു കശ്മീരിലെ ദോഡയില്‍ ബസ് മലയിടുക്കിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മരണം 39 ആയി. സംഭവത്തിൽ പരിക്കേറ്റ 17 പേർ ഇപ്പോഴും ചികിൽസയിൽ കഴിയുകയാണ്. 56 പേരാണ് ബസിൽ ആകെയുണ്ടായിരുന്നത്. ദോഡയിലെ അസർ മേഖലയിലാണ് അപകടമുണ്ടായത്. കിഷ്ത്വാറിൽ നിന്ന് ജമ്മുവിലേക്ക് പോയ ബസ്സാണ് അപകടത്തിൽപ്പെട്ടത്. മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ടുലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും ധനസഹായം പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചിട്ടുണ്ട്

Continue Reading

കണ്ണൂർ സ്‌ക്വാഡും തീപ്പൊരി ബെന്നിയുമടക്കം സിനിമകളുടെ ചാകര; നവംബർ മാസത്തിലെ ഒടിടി റിലീസുകൾ

നവംബർ മാസത്തിൽ ഒടിടിയിൽ സിനിമകളുടെ റിലീസ് ചാകരയാണ്. ഇതിനു തുടക്കമിട്ടു കൊണ്ടാണ് നവംബർ ഏഴിന് ഹോട്ട്സ്റ്റാറിലൂടെ ഫ്രൈഡേ ഫിലിം ഹൗസിന്റെ കോമഡി എന്റർടെയ്നർ ‘വാലാട്ടി’യും ഒടിടി റിലീസിനെത്തിയത്. മമ്മൂട്ടി ചിത്രം കണ്ണൂർ സ്‌ക്വാഡ്, അർജുൻ അശോകൻ നായകനായെത്തുന്ന തീപ്പൊരി ബെന്നി സിദ്ധാർഥിന്റെ തമിഴ് ചിത്രം ചിറ്റ എന്നിവയും ഒടിടിയിലെത്തും. കൂടാതെ ‘അടി’, ‘കുടുക്ക്’ തുടങ്ങി നിരവധി സിനിമകളും നവംബർ മാസത്തിൽ ഒടിടിയിലെത്തും. തീപ്പൊരി ബെന്നി: നവംബർ 16 ആമസോൺ പ്രൈമിൽ തീപ്പൊരി ബെന്നി നവംബർ 16നു റിലീസിനെത്തും.അർജുൻ […]

Continue Reading

നിമിഷ പ്രിയയുടെ അപ്പീൽ തള്ളി യെമനിലെ സുപ്രീംകോടതി

നിമിഷ പ്രിയയുടെ അപ്പീൽ തള്ളിയതായി കേന്ദ്രം. വധശിക്ഷയ്ക്ക് എതിരെ നിമിഷ പ്രിയ നൽകിയ അപ്പീൽ യെമനിലെ സുപ്രീം കോടതി തള്ളിയതായി കേന്ദ്രം അറിയിച്ചു. ദില്ലി ഹൈക്കോടതിയെ ആണ് ഇക്കാര്യം അറിയിച്ചത് നിമിഷപ്രിയയുടെ അമ്മ നൽകിയ ഹർജി അപേക്ഷയായി സർക്കാരിന് നൽകാൻ നിർദ്ദേശം നൽകി. ദില്ലി ഹൈക്കോടതിയാണ് നിർദ്ദേശം നൽകിയത്. ഏഴ് ദിവസത്തിനുള്ളിൽ കേന്ദ്രം ഇതിൽ തീരുമാനമെടുക്കണമെന്നും പാസ്പോർട്ട് അടക്കം രേഖകൾ കൈമാറാനും കോടതി നിർദ്ദേശം നൽകി.യമനിലേക്ക് പോകാൻ കേന്ദ്രസര്‍ക്കാര്‍ സഹായം തേടിയാണ് ഹർജി നൽകിയത്.

Continue Reading

സ്വര്‍ണവില വീണ്ടും ഉയര്‍ന്നു; 44,750ന് മുകളില്‍

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഉയര്‍ന്നു. ഇന്ന് 320 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 44,760 രൂപയായി. ഗ്രാമിന് 40 രൂപയാണ് വര്‍ധിച്ചത്. 5595 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. കഴിഞ്ഞ രണ്ടാഴ്ചയായി വില താഴ്ന്ന് കൊണ്ടിരുന്ന സ്വര്‍ണവിലയില്‍ ഇന്നലെ മുതലാണ് മുന്നേറ്റം ദൃശ്യമായത്. കഴിഞ്ഞമാസം 28ന് 45,920 രൂപയായി ഉയര്‍ന്ന് സ്വര്‍ണവില റെക്കോര്‍ഡിട്ടിരുന്നു. പിന്നീടുള്ള രണ്ടാഴ്ച കാലയളവില്‍ വില താഴുന്നതാണ് ദൃശ്യമായത്. 16 ദിവസത്തിനിടെ 1600 രൂപ കുറഞ്ഞ ശേഷം ഇന്നലെ […]

Continue Reading

പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവിന്റെ ജനനേന്ദ്രിയം മുറിച്ച യുവതി അറസ്റ്റിൽ

പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവിന്റെ ജനനേന്ദ്രിയം കത്തി ഉപയോഗിച്ച് മുറിച്ച യുവതി അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ കൗശാംബി ജില്ലയില്‍ ആണ് സംഭവം. വീടിനുള്ളില്‍ വച്ച് തന്നെ പീഡിപ്പിക്കാൻ ശ്രമിച്ച വീട്ടിലെ ജോലിക്കാരന്‍ കൂടിയായ 23കാരന്റെ ജനനേന്ദ്രിയമാണ് യുവതി മുറിച്ചത്. സംഭവത്തിനു ശേഷം വിവരം പൊലീസ് സ്റ്റേഷനിലെത്തി യുവതി തന്നെ അറിയിക്കുകയായിരുന്നു. വീട്ടില്‍ മറ്റ് കുടുംബാംഗങ്ങള്‍ ഇല്ലാതിരുന്ന സമയത്താണ് 23കാരന്‍ തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചതെന്ന് യുവതി പറഞ്ഞു. പീഡനശ്രമത്തിനിടെ യുവാവില്‍ നിന്ന് രക്ഷപ്പെട്ട യുവതി ഉടൻ തന്നെ കത്തിയുമായി തിരികെയെത്തി യുവാവിന്റെ […]

Continue Reading

‘കൊച്ചിയിൽ പൊട്ടിയത് പോലെ കോഴിക്കോടും പൊട്ടും’; കോഴിക്കോട് ജില്ലാ കളക്ടർക്ക് സ്ഫോടനഭീഷണി

കോഴിക്കോട് ജില്ല കളക്ടർക്ക് സ്ഫോടനം നടത്തുമെന്ന് ഭീഷണിക്കത്ത് ലഭിച്ചു. കൊച്ചിയിൽ പൊട്ടിയത് പോലെ കോഴിക്കോടും പൊട്ടുമെന്നാണ് ഭീഷണിക്കത്തിലുള്ളത്. മാവോയിസ്റ്റുകളുടെ പേരിലാണ് ഭീഷണിക്കത്ത് വന്നതെന്ന് പൊലീസ് അറിയിച്ചു

Continue Reading

അമിത രക്തസ്രാവം; ഭർത്താവിന്റെ വെടിയേറ്റ് ചികിത്സയിലായിരുന്ന മലയാളി യുവതിയുടെ ഗര്‍ഭസ്ഥശിശു മരിച്ചു

ഭർത്താവിന്റെ വെടിയേറ്റ് ചികിത്സയിലായിരുന്ന മലയാളി യുവതിയുടെ ഗര്‍ഭസ്ഥശിശു മരിച്ചു. യുഎസിലെ ഷിക്കാഗോയിൽ ആണ് സംഭവം. യുഎസിൽ ഭർത്താവിന്റെ വെടിയേറ്റ് ഉഴവൂർ സ്വദേശി മീര (32)യെയാണ് ഗുരുതര പരുക്കുകളോടെ ഇലിനോയ് ലൂഥറൻ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് അതേസമയം യുവതിയുടെ ആരോഗ്യനിലയില്‍ ചെറിയ പുരോഗതിയുണ്ട്. മീരയുടെ മൂന്നാമത്തെ ശസ്ത്രക്രിയയും പൂർത്തിയായി. രണ്ടു മാസം ഗർഭിണിയായിരുന്ന മീരയുടെ ഗർഭസ്ഥശിശു ഗുരുതരമായ രക്തസ്രാവത്തെത്തുടർന്നാണ് മരിച്ചതെന്ന് ഡോക്ടർമാർ അറിയിച്ചു. കുടുംബപ്രശ്നങ്ങളെ തുടർന്ന് ആണ് ഭർത്താവ് ഏറ്റുമാനൂർ പഴയമ്പിള്ളി സ്വദേശിയായ അമൽ റെജി ഈ ക്രൂരകൃത്യം […]

Continue Reading

JD(S) leaders decided to hold national plenary session in Bengaluru

JD(S) leaders decided to hold national plenary session in Bengaluru on December 9 ‘Unless Deve Gowda revokes the decision to join the NDA, the plenary of JDS party to be held on December 9 at banglure, will formally reject the decision and go ahead with further actions against Gowda for taking a unilateral decision. The […]

Continue Reading

വയനാടൻ കാപ്പിയുടെ രുചി ലോകത്തിന് പരിചയപ്പെടുത്തും : മാർച്ച് മാസത്തിൽ ടേസ്റ്റിംഗ് മത്സരം.

കൽപ്പറ്റ: ഗുണമേന്മയുള്ള കാപ്പി ഉത്പാദനത്തിനായി കോഫി ബോർഡ്‌ തയ്യാറാക്കിയ ആവശ്യമായ മാർഗ്ഗരേഖ വിളവെടുപ്പ് കാലത്ത് കർഷകർ അനുവർത്തിക്കണമെന്ന് റീജിയണൽ കാപ്പി ഗവേഷണ കേന്ദ്രം ഡപ്യൂട്ടി ഡയറക്ടർ ഡോക്ടർ ജോർജ് ഡാനിയേൽ പറഞ്ഞു. കോഫി ഗ്രോവേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിളവെടു’പ്പുകാലത്തും വിളവെടുപ്പാനന്തരവും ശാസ്ത്രീയ മുറകൾ സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. മാർച്ചു മാസത്തിൽ വയനാടൻ കാപ്പിയുടെ രുചി ലോകത്തെ അറിയിക്കുന്നതിന് കോഫി ബോർഡുമായി യോജിച്ച് കപ്പ് ടേസ്റ്റിംഗ് മൽസരം നടത്താനും വയനാട് കോഫി പ്രോവേർസ് […]

Continue Reading