ആലുവയിൽ കൊല്ലപ്പെട്ട കുട്ടിയുടെ പിതാവിൽ നിന്ന് പണം തട്ടിയ സംഭവം; കേസെടുത്ത് പൊലീസ്

കൊച്ചി: ആലുവയിൽ കൊല്ലപ്പെട്ട അഞ്ചുവയസ്സുകാരിയുടെ പിതാവിൽ നിന്ന് പണം തട്ടിയ സംഭവത്തിൽ പൊലീസ് കേസെടുത്തു. മഹിളാ കോൺഗ്രസ് ജില്ലാ നേതാവ് ഹസീന മുനീറിന്റെ ഭർത്താവ് മുനീറിനെതിരെയാണ് ആലുവ ഈസ്റ്റ് പൊലീസ് കേസെടുത്തത്. 1,20,000 രൂപയാണ് കുടുംബത്തെ പറ്റിച്ച് മുനീർ കൈക്കലാക്കിയത്. സംഭവം വിവാദമായതോടെ പണം തിരികെ നല്‍കി രക്ഷപെടാനായിരുന്നു മുനീറിന്റെ ശ്രമം. കൊലപാതകം നടന്ന് തൊട്ടടുത്ത ദിവസം മുതല്‍ മുനീര്‍ കുടുംബവുമായി അടുത്തിരുന്നു. ഭാഷ അറിയാത്തതിനാല്‍ കൈകാര്യം ചെയ്യാന്‍ സഹായിക്കാമെന്ന് പറഞ്ഞാണ് അടുത്തത്. കേസിന്റെ ആവശ്യവുമായി ബന്ധപ്പെട്ട് […]

Continue Reading

വ്യാജ തിരിച്ചറിയൽ കാർഡ്: ‘ഗുരുതര കുറ്റകൃത്യം’; കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് കൈമാറി

ഡൽഹി: യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിലെ വ്യാജ തിരിച്ചറിയൽ കാർഡ് ഉപയോ​ഗിച്ച സംഭവത്തിൽ കേന്ദ്ര രഹസ്യന്വേഷണ വിഭാഗം റിപ്പോർട്ട് കൈമാറി. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനാണ് റിപ്പോർട്ട് നൽകിയത്. ഗുരുതര കുറ്റകൃത്യമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ആപ്പ് ദേശവിരുദ്ധ പ്രവർത്തനത്തിന് ഉപയോഗിക്കാൻ സാധ്യതയുണ്ടെന്നും റിപ്പോർ‌ട്ടിൽ പറയുന്നു. അടിയന്തര അന്വേഷണം വേണമെന്നും റിപ്പോ‍ർട്ടിൽ നിർദ്ദേശിച്ചിട്ടുണ്ട്. അതേസമയം വ്യാജ തിരിച്ചറിയാൻ കാർഡ് വിവാദത്തിൽ മൗനം തുടരുകയാണ് കോൺഗ്രസ് നേതൃത്വം. ദേശീയ തിരഞ്ഞെടുപ്പ് കമ്മീഷന്റെ തിരിച്ചറിയൽ കാർഡ് വ്യാജമായി തയ്യാറാക്കിയ സംഭവം നിയമപരമായി നേരിടാനാണ് സിപിഐഎമ്മിന്റെയും […]

Continue Reading

ആരോഗ്യ ബോധവൽക്കരണവും ആയുർവേദ മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു.

തിരുനെല്ലി:ആയുർവേദ ദിനാചരണത്തിൻ്റെ ഭാഗമായി ഭാരതീയ ചികിത്സാ വകുപ്പും നാഷണൽ ആയുഷ് മിഷൻ ആയുഷ്ഗ്രാമവും തിരുനെല്ലി ഫോറസ്റ്റ് സ്റ്റേഷനും സംയുക്തമായി ആരോഗ്യ ബോധവൽക്കരണവും ആയുർവേദ മെഡിക്കൽ ക്യാമ്പും തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ കൊണ്ടിമൂല സാംസ്കാരിക നിലയത്തില വച്ച സംഘടിപ്പിച്ചു.തിരുനെല്ലി ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാൻ്റിങ് കമ്മറ്റി ചെയർപേഴ്സൺ പി എൻ ഹരീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. നോർത്ത് വയനാട് ഡി. എഫ്. ഒ കെ.ജെ മാർട്ടിൻ ലോവൽ പരിപാടി ഉദ്ഘാടനം ചെയ്തു.വാർഡ് മെമ്പർ നിഷ, മെഡിക്കൽ ഓഫീസർ ഡോ. ക്രിസ്റ്റി ജെ തുണ്ടിപ്പറമ്പിൽ, […]

Continue Reading

കർഷക ആത്മഹത്യ തടയാൻ കേരളത്തിൽ പഞ്ചാബ് മോഡൽ നടപ്പിലാക്കണം : ആം ആദ്മി പാർട്ടി

കൽപ്പറ്റ: കേരളത്തിൽ കാർഷിക മേഖലയിലെ നയങ്ങൾ കാരണം കർഷകരുടെ ജീവൻ നഷ്ടപ്പെടുന്ന സാഹചര്യം വർദ്ധിച്ചു വരികയാണ്. കർഷകരെ കുരുതി കൊടുക്കുന്ന സർക്കാർ നയങ്ങളിൽ മാറ്റം വരുത്തുക എന്ന് ആവശ്യപ്പെട്ട് ആം ആദ്മി പാർട്ടി കലക്ട്രേറ്റിൽ സംഘടിപ്പിച്ച പ്രധിഷേധ ധർണ്ണ സംസ്ഥാന സെക്രടറി ജയദേവ് ഉദ്ഘാടനം ചെയ്തു.കേരളം കർഷക സൗഹൃദ സംസ്ഥാനമല്ലാതായി മാറിക്കൊണ്ടിരിക്കുക്കയാണെന്നും, പി.ആർ.എസ് സംവിധാനം നിർത്തലാക്കുകയും പഞ്ചാബ് ആം ആദ്മി സർക്കാർ നടപ്പിലാക്കിയത് പോലെ മണിക്കൂറുകൾക്കുള്ളിൽ കർഷകൻ്റെ അക്കൗണ്ടിലേക്ക് നേരിട്ട് പണം നല്കുന്ന സംവിധാനം കേരളത്തിലും നടപ്പിലാക്കണം […]

Continue Reading

ബ്രഹ്മഗിരിക്കെതിരെ ശക്തമായ പ്രക്ഷോഭത്തിനൊരുങ്ങി നിക്ഷേപകർ

കൽപ്പറ്റ :ബ്രഹ്മഗിരി ഡവലപ്‌മെന്റ് സൊസൈറ്റിയുടെ വിവിധ പ്രോജക്ടുകളില്‍ നിക്ഷേപിച്ച പണം കാലാവധി കഴിഞ്ഞിട്ടും തിരികെ കിട്ടാത്തവര്‍ പ്രത്യക്ഷ സമരത്തിലേക്ക്. പ്രക്ഷോഭത്തിന്റെ ഭാഗമായി 21ന് രാവിലെ 10ന് സൊസൈറ്റിയുടെ പാതിരിപ്പാലം ഓഫീസിലേക്ക് മാര്‍ച്ച് നടത്തുമെന്ന് ബ്രഹ്മഗിരി വിക്ടിംസ് ആക്ഷന്‍ കമ്മിറ്റി ഭാരവാഹികൾ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.പാതിരിപ്പാലം ഓഫീസിലേക്കുള്ള മാര്‍ച്ച് ഫലം ചെയ്യുന്നില്ലെങ്കില്‍ കലക്ടറേറ്റിനും സെക്രട്ടേറിയറ്റിനും പടിക്കല്‍ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും ഇവർ പറഞ്ഞു. സൊസൈറ്റി ഡയറക്ടര്‍മാരുടെയും പ്രമോട്ടര്‍മാരുടെയും വീടുകള്‍ക്കു മുന്നിലേക്ക് സമരം വ്യാപിപ്പിക്കും.ബ്രഹ്മഗിരി സൊസൈറ്റിയില്‍ നിക്ഷേപം നടത്തിയവര്‍ നേരിടുന്ന പ്രശ്‌നങ്ങളില്‍നിന്ന് സര്‍ക്കാരിനും […]

Continue Reading

ശിഹാബ് തങ്ങൾ ഫുഡ് റിലീഫ് സെൽ ജനറൽബോഡി ചേർന്നു 2024-2026 കമ്മറ്റി രൂപീകരിച്ചു

കണിയാമ്പറ്റ: ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് കണിയാമ്പറ്റ പഞ്ചായത്ത് കമ്മിറ്റിയുടെ കീഴിൽ മൂന്ന് വർഷക്കാലമായി പ്രവർത്തിക്കുന്ന സംഘടനയാണ് ശിഹാബ് തങ്ങൾ ഫുഡ് റിലീഫ് സെൽ .കോവിഡ് മഹാമാരി കാലത്ത് ഒരു നേരത്തെ ഭക്ഷണത്തിന് ബുദ്ധിമുട്ട് അനുഭവിച്ച സാഹചര്യത്തിൽ കണിയാമ്പറ്റ പഞ്ചായത്തിലെ സന്നദ്ധ സേവന മനസ്ഥിതിയുള്ള 21 യുവാക്കൾ ചേർന്ന് രൂപീകരിച്ച സംഘടനയാണ് ശിഹാബ് തങ്ങൾ ഫുഡ് റിലീസ് സെൽ .വളരെ ചെറിയ രൂപത്തിൽ തുടങ്ങിയ സംഘം മൂന്നു വർഷങ്ങൾക്കിപ്പുറം എത്തിനിൽക്കുമ്പോൾ വയനാട് ജില്ലയിൽ തന്നെ ആയിരത്തോളം ഭക്ഷ്യ […]

Continue Reading

ബിരിയാണിയില്‍ കോഴിത്തല കണ്ടെത്തിയ സംഭവം; 75,000 രൂപ പിഴയിട്ട് കോടതി

മലപ്പുറം: മലപ്പുറം തിരൂരില്‍ ബിരിയാണിയില്‍ കോഴിത്തല കണ്ടെത്തിയ സംഭവത്തില്‍ ആര്‍ഡിഒ കോടതി 75,000 രൂപ പിഴയിട്ടു. മുത്തൂരിലെ പൊറോട്ട സ്റ്റാള്‍ എന്ന ഹോട്ടലില്‍ നിന്ന് വാങ്ങിയ ഭക്ഷണത്തിലായിരുന്നു കോഴിത്തല കണ്ടെത്തിയത്. സംഭവത്തില്‍ ഹോട്ടല്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് ഇടപെട്ട് പൂട്ടിച്ചിരുന്നു. നവംബര്‍ അഞ്ചിന് തിരൂര്‍ പി സി പടി സ്വദേശിയായ അധ്യാപിക പ്രതിഭയാണ് വീട്ടിലേക്ക് നാല് ബിരിയാണി കഴിഞ്ഞ ദിവസം പാഴ്‌സലായി വാങ്ങിയത്. ഇതിലൊരു കവര്‍ തുറന്നു നോക്കിയപ്പോഴാണ് കോഴിയുടെ തല കണ്ടെത്തിയത്. ഹോട്ടലിനെതിരായ പരാതിയില്‍ ഭക്ഷ്യസുരക്ഷ ഓഫീസര്‍ […]

Continue Reading

സ്കൂൾ കലോത്സവത്തിൽ ഇത്തവണ വെജിറ്റേറിയൻ ഭക്ഷണം മാത്രം, മാധ്യമങ്ങൾക്ക് നിയന്ത്രണം: വി ശിവൻകുട്ടി

കൊല്ലം: സംസ്ഥാന സ്കൂൾ കലോത്സവത്തിന്​ ഇത്തവണയും വെജിറ്റേറിയൻ ഭക്ഷണമാകും ഉണ്ടാവുകയെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഇക്കാര്യത്തിൽ ഇനിയൊരു സംശയവും ആരും ഉയർത്തേണ്ടതില്ല. കഴിഞ്ഞ കലോത്സവത്തിൽ ഭക്ഷണം സംബന്ധിച്ച്​ വിവാദമുണ്ടായ സാഹചര്യത്തിലാണ്​ ഇങ്ങനെയൊരു തീരുമാനമെന്നും മന്ത്രി വ്യക്തമാക്കി. സംഘാടക സമിതി യോഗത്തിലായിരുന്നു മന്ത്രി തീരുമാനം അറിയിച്ചത്. കൂടാതെ മാധ്യമങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്താൻ തീരുമാനിച്ചതായും മന്ത്രി പറഞ്ഞു. അക്രഡിറ്റേഷനുള്ള മാധ്യമപ്രവർത്തകർക്ക് പ്രത്യേക പാസ് നൽകും. മാധ്യമപ്രവർത്തകർക്ക് ഗ്രീൻ റൂമിൽ പ്രവേശനം ഉണ്ടാകില്ല. കൂടാതെ നവമാധ്യമങ്ങളെ നിയന്ത്രിക്കുമെന്നും വി ശിവൻകുട്ടി […]

Continue Reading

നമ്പര്‍ കണ്ടാല്‍ കസ്റ്റമര്‍ കെയറെന്ന് തോന്നും; പുതിയ ഓണ്‍ലൈന്‍ തട്ടിപ്പ് രീതി, മുന്നറിയിപ്പുമായി പൊലീസ്

തിരുവനന്തപുരം: ഓണ്‍ലൈന്‍ തട്ടിപ്പുകാര്‍ പണം തട്ടാന്‍ പുതിയ രീതിയില്‍ എത്തുന്നതായി പൊലീസിന്റെ മുന്നറിയിപ്പ്. മൊബൈല്‍ ഫോണ്‍ സേവന ദാതാക്കളുടെ കസ്റ്റമര്‍ കെയറില്‍ നിന്നാണെന്നു പറഞ്ഞ് വരുന്ന കോളുകളെ അവഗണിക്കണമെന്നാണ് പൊലീസിന്റെ നിര്‍ദേശം. മൊബൈല്‍ സേവനദാതാക്കളോ ബാങ്ക് അധികൃതരോ അക്കൗണ്ടുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഫോണ്‍ വഴി ആവശ്യപ്പെടാറില്ലെന്നും ഇത്തരം കോളുകളിലും തട്ടിപ്പിലും വീഴരുതെന്നും പൊലീസ് മുന്നറിയിപ്പ് നല്‍കുന്നു. കേരള പൊലീസിന്റെ മുന്നറിയിപ്പ് ഇങ്ങനെ നിങ്ങളുടെ അക്കൗണ്ടിലെ പണം തട്ടിയെടുക്കാനായി നിരവധി തന്ത്രങ്ങളാണ് ഓണ്‍ലൈന്‍ തട്ടിപ്പുകാര്‍ ദിനംപ്രതി പരീക്ഷിക്കുന്നത്. മൊബൈല്‍ […]

Continue Reading

ആദിത്യശ്രീ മരിച്ചത് ഫോണ്‍ പൊട്ടിത്തെറിച്ചല്ലെന്ന് രാസപരിശോധനാഫലം; പൊട്ടാസ്യം ക്ലോറേറ്റിന്റെ സള്‍ഫറിന്റെയും സാന്നിധ്യം

തൃശൂര്‍ തിരുവില്വാമലയില്‍ എട്ടുവയസുകാരി മരിച്ചത് ഫോണ്‍ പൊട്ടിത്തെറിച്ചല്ലെന്ന് രാസപരിശോധനാഫലം. മൊബൈല്‍ ഫോണില്‍ വീഡിയോ കാണുന്നതിനിടെ ഫോണ്‍ പൊട്ടിത്തെറിച്ചായിരുന്നു മരണമെന്നായിരുന്നു റിപ്പോര്‍ട്ട്. കുന്നത്ത് വീട്ടില്‍ അശോക് കുമാറിന്റെ മകള്‍ ആദിത്യശ്രീയുടെ തലയ്ക്കും മുഖത്തും ഏറ്റ പരിക്ക് മരണകാരണമായി എന്നായിരുന്നു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കുട്ടിക്ക് പന്നിപ്പടക്കം കിട്ടിയപ്പോള്‍ അത് കടിച്ചതാകാം മരണം കാരണമെന്നാണ് സൂചന. രാസപരിശോധനാഫലം വന്നതോടെ പൊട്ടാസ്യം ക്ലോററ്റിന്റെ സള്‍ഫറിന്റെയും സാന്നിധ്യം കണ്ടെത്തി. ഇത് പന്നിപ്പടക്കം പൊട്ടിത്തെറിച്ച് അപകടമുണ്ടായതാവാം എന്നാണ് പൊലീസിന്റെ സംശയം. രാത്രി വീട്ടിലിരുന്ന് കുട്ടി മൊബൈലില്‍ […]

Continue Reading