മുളങ്കാടുകൾ സ്വപ്നം കണ്ട ശോഭീന്ദ്രൻ മാഷ്

തൃക്കൈപ്പറ്റ:മനസ്സിലും ശരീരത്തിലും പച്ച പുതച്ച ശോഭീന്ദ്രൻ മാഷ് തന്റെ സ്വപ്ന ഭൂമിയിൽ ഒരു മുളങ്കാട് ഉണ്ടാക്കാൻ അവസാന നാളിൽ ആഗ്രഹിച്ചിരുന്നുവെന്ന് പരിസ്ഥിതി പ്രവർത്തക സംഗമത്തിൽ വെളിപ്പെടുത്തി. മുളങ്കാട് ഉണ്ടാക്കാൻ ആഗ്രഹിച്ച വോയ്സ് മെസ്സേജ് സാമൂഹ്യ പ്രവർത്തകൻ എം. ബാബുരാജാണ് സദസ്സിനെ കേൾപ്പിച്ചത്.തൃക്കൈപ്പറ്റ ഉറവ് ബാംബൂ ഗ്രോവ് റിസോർട്ടിൽ നടന്ന അനുസ്മരണ ചടങ്ങിലും പരിസ്ഥിതി സ്നേഹി സംഗമത്തിലും കേരളത്തിൽ വിവിധ സ്ഥലങ്ങളിലെ പരിസ്ഥിതി സംസ്കാരീക പ്രവർത്തകർ പങ്കെടുത്തു. ശോഭീന്ദ്രൻ മാഷിന്റെ സ്വപ്ന സാക്ഷാത്കാരത്തിന് പ്രതീകമായി ഒരു മുള തൈ […]

Continue Reading

മാനന്തവാടി ഉപജില്ലാ കലോത്സവം വിജയികളെ പ്രഖ്യാപിച്ചു

കല്ലോടി: മാനന്തവാടി ഉപജില്ല കലോത്സവം ഹയർ സെക്കണ്ടറി ഓവറോൾ കിരീടം ജി.വി.എച്ച്.എസ്.എസ് മാനന്തവാടി റണ്ണേഴ്സ് അപ്പ് എം.ജി.എം.എച്ച്.എസ്.എസ് മാനന്തവാടി ഹൈസ്കൂൾ വിഭാഗം ഓവറോൾ ചാമ്പ്യൻഷിപ്പ് കിരീടം എം.ജി.എം ഹൈസ്കൂൾ മാനന്തവാടി റണ്ണേഴ്സ് അപ്പ് സെൻറ് ജോസഫ് ഹയർ സെക്കണ്ടറി സ്കൂൾ കല്ലോടി മൂന്നാം സ്ഥാനം ജി.വി .എച്ച്.എസ്.എസ് മാനന്തവാടി യു.പി വിഭാഗത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് എൽ.എഫ് സ്കൂൾ മാനന്തവാടി യു .പി റണ്ണേഴ്സ് അപ്പ് സെൻ്റ് ജോസഫ് സ്കൂൾ കല്ലോടി എം.ജി.എം ഹയർ സെക്കണ്ടറി സ്കൂൾ മാനന്തവാടി […]

Continue Reading

കല്ലോടിയിലെ കർഷകന്റെ ആത്മഹത്യ ബിജെപി കർഷക മോർച്ച മാനന്തവാടിയിൽ പ്രതിഷേധം നടത്തി

മാനന്തവാടി:ഇന്നലെ കല്ലോടിയിൽ കടബാധ്യത മൂലം തൂങ്ങിമരിച്ച കർഷ ആത്മഹത്യയിൽ പ്രതിഷേധിച്ചുകൊണ്ട് ബിജെപി കർഷക മോർച്ചയുടെ നേതൃത്വത്തിൽ മാനന്തവാടിയിൽ പ്രതിഷേധം നടത്തി രാവിലെ മുതൽ കർഷകമോർച്ച സംസ്ഥാന ഉപാധ്യക്ഷൻ ജോർജ് മാസ്റ്ററോട് നേതൃത്വത്തിൽ ആത്മഹത്യ ചെയ്ത കർഷകന്റെ കടങ്ങൾ എഴുതിത്തള്ളണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് വീട്ടുകാരോടൊപ്പം ബിജെപി കർഷകമോർച്ച പ്രവർത്തകരും ഉണ്ടായിരുന്നു .പോസ്റ്റ്മോർട്ടം ചെയ്ത മൃതദേഹം ഏറ്റുവാങ്ങാൻ ബന്ധുക്കൾ തയ്യാറായില്ല .ഇവർക്ക് പിന്തുണയുമായി കർഷ മോർച്ച സംസ്ഥാന ഉപാധ്യക്ഷൻ ജോർജ് മാസ്റ്റർ സ്ഥലത്തുണ്ടായിരുന്നു പ്രതിഷേധത്തെ തുടർന്ന് സ്ഥലത്ത് തഹസിൽദാർ എത്തി കലക്ടറുടെ […]

Continue Reading

KSRTC ജീവനക്കാർക്ക് വിശ്രമിക്കുന്നതിനായി കട്ടിൽ വിതരണം ചെയ്തു

പെരിക്കല്ലൂർ : മുള്ളൻകൊല്ലി ഗ്രാമ പഞ്ചായത്ത് പെരിക്കല്ലൂരിൽ പ്രവർത്തിക്കുന്ന ബസ് ഓപ്പറേറ്റിംഗ് സെന്ററിൽ എത്തുന്ന ദീർഘ ദൂര KSRTC ജീവനക്കാർക്ക് വിശ്രമിക്കുന്നതിനായി മുള്ളൻകൊല്ലി ഗ്രാമ പഞ്ചായത്ത് ഭരണ സമിതി കട്ടിലുകളും ബെഡ്‌ഡുകളും നല്കി.ഗ്രാമ പഞ്ചായത്ത് ആരോഗ്യ – വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഷൈജു വർഗീസ്, മെമ്പർമാരായ പി.കെ.ജോസ് , പി.എസ്. കലേഷ്, KSRTC ജീവനക്കാർ തുടങ്ങിയവർ സംബന്ധിച്ചു.

Continue Reading

ലോകകപ്പിൽ ഇന്ന് ഇന്ത്യ-ഓസീസ് കിരീടപ്പോരാട്ടം

ലോകകപ്പിൽ ഇന്ന് ഇന്ത്യ ഓസീസ് ഫൈനൽ പോരാട്ടം. അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തിൽ ഞായറാഴ്ച ഉച്ചയ്ക്ക് 2 മണി മുതലാണ് മത്സരം. 1983ലും 2011ലും കപ്പെടുത്ത ഇന്ത്യ വളരെയധികം പ്രതീക്ഷകളോടെയാണ് മത്സരത്തിലേക്ക് കടക്കുന്നത്. എന്നാൽ അഞ്ച് ലോക കിരീടങ്ങൾ സ്വന്തമാക്കിയ ഓസ്‌ട്രേലിയയോട് പൊരുതുന്നതിലെ ആശങ്കയും ക്രിക്കറ്റ് ആരാധകർക്കുണ്ട്. 2013ലെ ചാംപ്യൻസ് ട്രോഫിക്ക് ശേഷം മറ്റൊരു ഐഐസി ടൂര്‍ണമെന്റിൽ ജയം നേടുകയെന്ന ലക്ഷ്യവുമായാണ് ഇന്ത്യ ലോകകപ്പിന് തയാറെടുക്കുന്നത് ടൂർണമെന്റിൽ കളിച്ച പത്ത് മത്സരങ്ങളിലും മിന്നുന്ന വിജയുമായാണ് ഇന്ത്യ ഫൈനൽ മത്സരത്തിലേക്കടുക്കുന്നത്. […]

Continue Reading

സംസ്ഥാനത്ത് മഴ തുടരും; നാല് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് വരുന്ന അഞ്ചു ദിവസത്തേക്ക് മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ബുധനാഴ്ചവരെ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത. നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളിലാണ് മുന്നറിയിപ്പ്. കേരള തമിഴ്നാട് തീരത്ത് ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെങ്കിലും മത്സ്യബന്ധനത്തിന് തടസമില്ല. ചക്രവാത ചുഴി രൂപപ്പെട്ടതിനാലാണ് മഴ ശക്തമാകുന്നതെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

Continue Reading

ഒടുവിൽ അന്റാർട്ടിക്കയിൽ ഏറ്റവും വലിയ വിമാനം; ചരിത്രമായി ബോയിങ്

ചരിത്രം സൃഷ്ടിച്ച് ലോകത്തെ ഏറ്റവുംവലിയ യാത്രാവിമാനങ്ങളിലൊന്നായ ബോയിങ്-787 ഡ്രീംലൈനർ അന്റാർട്ടിക്കയിൽ. നോർസ് അറ്റ്‌ലാന്റിക് എയർവേസാണ് ദക്ഷിണധ്രുവത്തിലെ ട്രോൾ എയർഫീൽഡിലുള്ള ബ്ലൂ ഐസ് റൺവേയിൽ വിമാനമിറക്കി ചരിത്രം സൃഷ്ടിച്ചത്. 3000 മീറ്റർ നീളവും 60 മീറ്റർ വീതിയുമുണ്ടെങ്കിലും സദാ മഞ്ഞുപുതച്ചികിടക്കുന്ന റൺവേ ആയത് ലാൻഡിങ്ങിനെ പ്രതികൂലമായി ബാധിക്കുമോ എന്ന് സംശയിച്ചിരുന്നു. എന്നാൽ അതെല്ലാം അതിജീവിച്ചു വിജയകരമായി വിമാനം ലാൻഡ് ചെയ്തു. ഇതോടെ ബോയിങ് വിമാനം കീഴടക്കുന്ന ആറാമത്തെ വൻകരയായി അന്റാർട്ടിക്ക മാറി. 330-ഓളം യാത്രക്കാരെ വഹിക്കാൻശേഷിയുള്ള വലിയവിമാനം അന്റാർട്ടിക്കയിലിറങ്ങുന്നത് […]

Continue Reading

ആര്‍ടിഒയ്ക്കും മകനും ദേഹാസ്വാസ്ഥ്യം; ഹോട്ടല്‍ അടപ്പിച്ചു

കൊച്ചി കാക്കനാട്ടെ ആര്യാസ് ഹോട്ടല്‍ അടപ്പിച്ചു. ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ച എറണാകുളം ആര്‍ടിഒയ്ക്കും മകനും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ തൃക്കാക്കര നഗരസഭയുടെ ആരോഗ്യ വിഭാഗത്തിന്റെതാണ് നടപടി. അമ്പതിനായിരം രൂപ ഹോട്ടലിന് പിഴയിട്ടു.

Continue Reading

സൈനബ കൊലക്കേസിൽ പൊലീസിന്റെ നിർണായക കണ്ടെത്തൽ, പ്രതികളുപയോഗിച്ച കാർ കണ്ടെത്തി

കോഴിക്കോട് : സൈനബ കൊലപാതകത്തിൽ പ്രതികൾ ഉപയോഗിച്ച കാർ കണ്ടെത്തി. താനൂരിലെ ഒരു വർക്ക് ഷോപ്പിലാണ് വണ്ടി സൂക്ഷിച്ചിരുന്നത്. കസ്റ്റഡിയിലുള്ള മുഖ്യപ്രതി സമദ് നൽകിയ വിവരമനുസരിച്ച് നടത്തിയ അന്വേഷണത്തിലാണ് കാർ കണ്ടെത്തിയത്. സമദിനെ ഇന്ന് നാടുകാണി ചുരത്തിൽ എത്തിച്ച് തെളിവെടുപ്പ് നടത്തിയേക്കും. കോഴിക്കോട് ജുഡീഷ്യല്‍ ഒന്നാം ക്സാസ് മജിസ്ട്രേറ്റ് കോടതി പ്രതിയെ അ‍ഞ്ച് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. സമദിന്‍റെ കൂട്ടു പ്രതി സുലൈമാനെ പൊലീസ് മിനിഞ്ഞാന്ന് തമിഴ്നാട്ടിലെ സേലത്ത് നിന്ന് പിടികൂടിയിരുന്നു. ഇക്കഴിഞ്ഞ പതിമൂന്നിനാണ് കേസിലെ […]

Continue Reading

മീര വെന്‍റിലേറ്ററില്‍ തന്നെ, 3 ശസ്ത്രക്രിയകൾ നടത്തി; അമൽ ഭാര്യയെ വെടിവെക്കാൻ ഉപയോഗിച്ചത് 9 എംഎം കൈത്തോക്ക്…

വാഷിങ്ടൺ: അമേരിക്കയിലെ ഷിക്കാഗോയിൽ ഗർഭിണിയായ മലയാളി യുവതിയെ ഭർത്താവ് വെടിവെച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ കൂടുതല്‍ വിവരങ്ങൾ പുറത്ത്. 9 എംഎം കൈത്തോക്കുകൊണ്ടാണ് പ്രതി അമൽ റെജി ഭാര്യ മീരയെ വെടിവെച്ചതെന്ന് ദേസ് പ്ലെയിന്‍സ് പൊലീസ് പുറത്തുവിട്ട ഔദ്യോഗിക പത്രക്കുറിപ്പിൽ വ്യക്തമാക്കി. ലോഡുചെയ്ത ഒൻപത് എം.എം. കൈത്തോക്ക് പൊലീസ് അമലിന്‍റെ കാറിൽനിന്നും കണ്ടെത്തി. താനാണ് ഭാര്യയെ വെടിവെച്ചതെന്നും വാഹനത്തിനുള്ളിൽ തോക്കുണ്ടായിരുന്നെന്നും അമൽ റെജി പൊലീസിന് മൊഴിനൽകിയിട്ടുണ്ട്. വെടിയേറ്റ് ഗുരതരാവസ്ഥയിൽ വെന്‍റിലേറ്ററിയ കഴിയുന്ന മീരയുടെ ഗർഭസ്ഥ ശിശു കഴിഞ്ഞ […]

Continue Reading