മൊബൈൽ വരിക്കാർക്ക് ഇനി തിരിച്ചറിയൽ ഐ ഡി

മൊബൈൽ വരിക്കാർക്ക് ഇനി ‘യുണീക് കസ്റ്റമർ ഐ ഡി’. ഓരോ മൊബൈൽ വരിക്കാർക്കും പുതിയ തിരിച്ചറിയൽ ഐ ഡി നൽകാനാണ് സർക്കാർ തീരുമാനം. ഉപഭോക്താക്കളെ തട്ടിപ്പുകളിൽ നിന്ന് രക്ഷിക്കാനും സേവനങ്ങൾ ഉപഭോക്തൃസൗഹൃദപരം ആക്കാനുമാണ് ഈ തീരുമാനം. പുതിയ തിരിച്ചറിയൽ ഐ ഡി നൽകുന്നത് വഴി സർക്കാർ ആനുകൂല്യങ്ങളും ഉപഭോക്താക്കൾക്ക് ലഭ്യമാക്കാൻ സാധിക്കും. മൊബൈൽ ഫോൺ വരിക്കാർക്ക് പ്രത്യേക തിരിച്ചയറിയാൽ ഐ ഡി നൽകുന്നത് വഴി ഒന്നിലധികം മൊബൈൽ കണക്ഷനുകൾ ഉള്ളവർക്ക് കണക്ഷനുകളെല്ലാം ഒരേ രേഖയുമായി ബന്ധപ്പെടുത്താൻ സാധിക്കും. […]

Continue Reading

അമേരിക്കയില്‍ തലയില്‍ കുത്തേറ്റ് ചികിത്സയിലായിരുന്ന ഇന്ത്യൻ വിദ്യാർത്ഥി മരിച്ചു

യുഎസിലെ ഫിറ്റ്‌നെസ് സെന്‍ററിലുണ്ടായ കത്തി ആക്രമണത്തിൽ ഇന്ത്യൻ വിദ്യാർത്ഥി മരിച്ചു. 24 കാരനായ വരുൺ രാജ് ആണ് മരിച്ചത്. ഒക്ടോബർ 29 ന് ജിമ്മിൽ വർക്ക് ഔട്ട് ചെയ്യുന്നതിനിടെ നടന്ന ആക്രമണത്തില്‍ പ്രതി വരുണിനെ തലയിൽ കുത്തി വീഴ്ത്തുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലിരിക്കെയാണ് മരണം. യുഎസ് സ്റ്റേറ്റ് ഓഫ് ഇന്ത്യാനയിലാണ് സംഭവം. വാൽപാറൈസോ സർവകലാശാലയിലെ കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥിയാണ് കൊല്ലപ്പെട്ട വരുൺ രാജ്. തെലങ്കാനയിലെ ഖമ്മം സ്വദേശിയാണ്. ഒക്ടോബർ 29 ന് പബ്ലിക് ജിമ്മിൽ വെച്ച് പ്രതി […]

Continue Reading

സ്വര്‍ണവില വീണ്ടും കുറഞ്ഞു; 12 ദിവസത്തിനിടെ ഇടിഞ്ഞത്‌ 1400 രൂപ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. കഴിഞ്ഞ ദിവസം 45000ല്‍ താഴെ എത്തിയ സ്വര്‍ണവില ഇന്ന് 320 രൂപയാണ് കുറഞ്ഞത്. 44,560 രൂപയാണ് ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 40 രൂപയാണ് കുറഞ്ഞത്. 5570 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. കഴിഞ്ഞമാസം 28ന് 45,920 രൂപയായി ഉയര്‍ന്ന് സ്വര്‍ണവില റെക്കോര്‍ഡിട്ടിരുന്നു. പിന്നീടുള്ള ദിവസങ്ങളില്‍ വില താഴുന്നതാണ് ദൃശ്യമാകുന്നത്. 12 ദിവസത്തിനിടെ 1400 രൂപയാണ് കുറഞ്ഞത്.

Continue Reading

ക്ഷേത്രത്തിനുള്ളില്‍ പതിമൂന്നുകാരനെ പീഡിപ്പിച്ച പൂജാരി പിടിയില്‍

എടത്വാ പാണ്ടങ്കരി ക്ഷേത്ര മുഖ്യപൂജാരി പോക്സോ കേസിൽ പിടിയിൽ. കുട്ടിയുടെ വീട്ടുകാരുടെ പരാതിയെ തുടർന്ന് എടത്വ പൊലീസാണ് പ്രതിയെ പിടികൂടിയത്.കായംകുളം സ്വദേശിയായ വൈശാഖ് വിജയൻ (29) ആണ് 13 വയസ്സ് പ്രായമുള്ള ആൺകുട്ടിയെ ക്ഷേത്ര ചുറ്റളവിലുള്ള കെട്ടിടത്തിൽ വച്ച് പീഡിപ്പിച്ചത്. പ്രതി ബാലഗോകുലത്തിന്‍റെയും ആർഎസ്എസിന്‍റെയും പ്രധാന പ്രവർത്തകനാണെന്ന് നാട്ടുകാർ പറയുന്നു.  ഇന്ന് ഉച്ചയോടെ അറസ്റ്റ് രേഖപ്പെടുത്തും.

Continue Reading

ദില്ലിയില്‍ കൃത്രിമമ‍ഴ പെയ്യിച്ചേക്കും; ഭരണകൂടം ഐഐടി സംഘവുമായി ചര്‍ച്ച നടത്തുന്നു

ദില്ലിയിലെ വായു മലിനീകരണം അതിരൂക്ഷമായ സാഹചര്യത്തില്‍ കൃത്രിമമ‍ഴ പെയ്യിക്കുന്നതിനുള്ള കാര്യങ്ങള്‍ ചര്‍ച്ചചെയ്യുകയാണ് ഭരണകൂടം. വംബർ 20–21 തീയതികളിൽ കൃത്രിമ മഴ പെയ്യിക്കുന്ന കാര്യമാണ് പരിഗണിക്കുന്നത്. കാന്‍പുര്‍ ഐഐടിയുടെ സഹകരണത്തോടെ മ‍ഴ പെയ്യിക്കാനാണ് പദ്ധതി. ദില്ലി പരിസ്ഥിതി മന്ത്രി ഗോപാൽ റായ്, ധനമന്ത്രി അതിഷി എന്നിവർ ഐഐടി സംഘവുമായി ചർച്ച നടത്തി. കൃത്രിമ മഴ പെയ്യിച്ച് അന്തരീക്ഷത്തിലെ പൊടിയും പുകയും ഇല്ലാതാക്കി വായു ശുദ്ധമാക്കുകയാണ് ലക്ഷ്യം. ഇത് നഗരത്തിലെയും പരിസരത്തെയും വായു മലിനീകരണം ഗണ്യമായ തോതിൽ കുറയ്ക്കാനാകുമെന്നാണ് പ്രതീക്ഷ.കൃത്രിമ […]

Continue Reading

ടൂർ പോകാനായി സ്കൂളിലെത്തിയ വിദ്യാർത്ഥികൾ നിരാശരായി; ടൂറിസ്റ്റ് ബസുകൾ പിടിച്ചെടുത്ത് മോട്ടോർ വാഹന വകുപ്പ്

സ്കൂൾ വിനോദയാത്രയ്ക്ക് പോകാനൊരുങ്ങിയ നാല് ടൂറിസ്റ്റ് ബസുകൾ കൊച്ചിയിൽ മോട്ടോർവാഹന വകുപ്പ് പിടിച്ചെടുത്തു. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. എളമക്കര ഗവണ്മെൻറ് ഹയർ സെക്കന്‍ഡറി സ്കൂളിലെ കുട്ടികൾ ടൂർ പോകുന്നതിന് വേണ്ടി എടുത്ത ബസുകളാണ് മോട്ടോര്‍ വാഹന വകുപ്പിന്‍റെ പിടിയിലായത്. യാത്രയ്ക്ക് മുൻപ് ബസുകൾ മോട്ടോർവാഹനവകുപ്പിന്റെ പരിശോധനക്ക് വിധേയമാക്കാത്തതിനെ തുടർന്നാണ് കസ്റ്റഡിയിൽ എടുത്തത്. ഊട്ടിയിലേക്കാണ് വിനോദയാത്രക്ക് പോകാൻ തയ്യാറെടുത്ത്. ബസിന്‍റെ ഫിറ്റ്നസ് രേഖകൾ അടക്കം ഹാജരാക്കിയാലേ ബസ് വിട്ടുനൽകുകയുള്ളു എന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. ഇന്ന് രാവിലെ പരിശോധന നടക്കുമ്പോള്‍ […]

Continue Reading

സ്ഫോടനത്തിന്റെ ക്രെഡിറ്റ് മറ്റാർക്കും പോകാതിരിക്കാൻ തെളിവുകൾ സൂക്ഷിച്ചു; കളമശേരി സ്ഫോടനത്തിൽ പ്രതിയുടെ മൊഴി

കളമശ്ശേരിയിലെ സ്‌ഫോടനത്തിന്റെ ക്രെഡിറ്റ് മറ്റാരെങ്കിലും ഏറ്റെടുക്കാതിരിക്കാനാണ് താന്‍ തെളിവുകള്‍ സൂക്ഷിച്ചതെന്ന് പ്രതി മാര്‍ട്ടിന്‍ ഡൊമിനിക് പോലീസിനോട്. സംഭവം നടന്ന ഉടൻ തന്നെ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് മാര്‍ട്ടിന്‍ ഫെയ്‌സ്ബുക്കില്‍ വീഡിയോ ഇട്ടിരുന്നു. തുടര്‍ന്ന് പോലീസ് സ്‌റ്റേഷനില്‍ കീഴടങ്ങി, തെളിവുകളെല്ലാം മാര്‍ട്ടിന്‍ പോലീസിന് കൈമാറുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് പോലീസ് സ്ഫോടനത്തിന്റെ കാരണം ആരാഞ്ഞത്. സ്‌ഫോടനത്തിന്റെ ക്രെഡിറ്റ് തനിക്ക് തന്നെ വേണമെന്നും മറ്റാരും അത് ഏറ്റെടുക്കാന്‍ പാടില്ലെന്നുമാണ് മാർട്ടിൻ പോലീസിനോട് പറഞ്ഞത്. എല്ലാം താൻ ഒറ്റയ്ക്കാണ് ചെയ്തത്, ഏറെക്കാലമായി […]

Continue Reading

ആധാര്‍ കാര്‍ഡുമായി എടിഎം മെഷീന്‍ പൊളിക്കാനെത്തി; പ്രതിക്ക് പിന്നാലെ പൊലീസ്

തമിഴ്‌നാട് തെങ്കാശിയില്‍ എടിഎം മെഷീന്‍ തകര്‍ത്ത് പണം മോഷ്ടിക്കാന്‍ ശ്രമിച്ചയാള്‍ പിടിയില്‍. കൊല്ലം കോട്ടുക്കല്‍ സ്വദേശി രാജേഷിനെയാണ് പൊലീസ് പിടകൂടി അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസമാണ് രാജേഷ് തെങ്കാശിയിലെ എടിഎമ്മില്‍ കവര്‍ച്ച നടത്താന്‍ ശ്രമിച്ചത്. അടിവസ്ത്രം മാത്രം ധരിച്ചാണ് പ്രതി എടിഎം മെഷീനിരിക്കുന്ന മുറിയില്‍ പ്രവേശിച്ചത്. എടിഎം തകര്‍ക്കാന്‍ ആദ്യം ശ്രമിച്ചെങ്കിലും അത് നടക്കാത്തിനെ തുടര്‍ന്ന് ബലം പ്രയോഗിച്ച് മെഷീന്‍ മറിച്ചിടാന്‍ നോക്കി. അതിലും പരാജയപ്പെട്ട രാജേഷ് കവര്‍ച്ച നടത്താന്‍ സാധിക്കാതെ തിരികെ കൊല്ലത്തേക്ക് മടങ്ങുകയായിരുന്നു. സംഭവമമറിഞ്ഞ് […]

Continue Reading

ഭര്‍ത്താവ് കറുത്തുപോയി; തീകൊളുത്തി കൊന്ന്‌ ഭാര്യ! യുവതിക്ക് ജീവപര്യന്തം

കറുത്തിരിക്കുന്നെന്ന കാരണത്താല്‍ ഉറങ്ങികിടന്ന ഭര്‍ത്താവിനെ തീകൊളുത്തി കൊന്ന യുവതിക്ക് ജീവപര്യന്തം ശിക്ഷ. ഉത്തര്‍പ്രദേശിലെ സാംബല്‍ സ്വദേശിനിയായ 26കാരി പ്രേംശ്രീയാണ് നാലു വര്‍ഷം മുമ്പ് ഭര്‍ത്താവിനെ ക്രൂരമായി കൊലപ്പെടുത്തിയത്. 25കാരനായ സത്യവിംങ്ങ് സിംഗാണ് 2019ല്‍ ഭാര്യയുടെ കൈയ്യാല്‍ കൊലചെയ്യപ്പെട്ടത് സിംഗിന്റെ കറുത്ത നിറമാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് കണ്ടെത്തി. ഭര്‍ത്താവ് വിരൂപനാണെന്നാണ് യുവതി പറയുന്നത്. ഇതിന്റെ പേരില്‍ വിവാഹബന്ധം വേര്‍പ്പെടുത്തണമെന്ന് പ്രേംശ്രീ നിരന്തരം ആവശ്യപ്പെട്ടിരുന്നു. നിറത്തിന്റെ പേരില്‍ ഇരുവരും തമ്മില്‍ വര്‍ഷങ്ങളായി നീണ്ട വഴക്കും പ്രശ്‌നങ്ങളും ഉണ്ടായിരുന്നു.

Continue Reading

ഗുരുവായൂരിൽ പാപ്പാനെ ആന കുത്തിക്കൊന്നു

ഗുരുവായൂരിൽ ആന പാപ്പാനെ കുത്തിക്കൊന്നു. ഗുരുവായൂരിലെ ആനക്കോട്ടയിൽ ആനയുടെ കുത്തേറ്റാണ് പാപ്പാൻ മരിച്ചു. മരണമടഞ്ഞത് രണ്ടാം പാപ്പാൻ രതീഷ്. ഒറ്റക്കൊമ്പൻ ചന്ദ്രശേഖരനാണ് പാപ്പാനെ ആക്രമിച്ചത്. ഒന്നാം പാപ്പാൻ ഇല്ലാത്തതിനാൽ ആനയ്ക്ക് വെള്ളം നൽകാൻ പോയതായിരുന്നു രതീഷ്. പ്രശ്നക്കാരനായിരുന്നതിനാൽ കുറേ വർഷങ്ങളായി ആനയെ എഴുന്നള്ളിപ്പിന് കൊണ്ടുപോയിരുന്നില്ല. തുമ്പിക്കൈ കൊണ്ട് അടിച്ചു വീഴ്ത്തിയ ശേഷം ഒറ്റക്കൊമ്പുകൊണ്ട് കുത്തി ആക്രമിക്കുകയായിരുന്നു. ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റ രതീഷിനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. നിലവില്‍ മൃതദേഹം സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Continue Reading