തുടരെയുള്ള നിയമലംഘനത്തിന് റോബിൻ എന്ന പേരിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസ് കസ്റ്റഡിയിൽ. പെർമിറ്റ് ലംഘിച്ചു എന്ന കാരണത്തിൽ തമിഴ്നാട് മോട്ടോർ വാഹന വകുപ്പാണ് റോബിൻ ബസ് കസ്റ്റഡിയിലെടുത്തത്. തമിഴ്നാട് ഗാന്ധിപുരം സെൻട്രൽ ആർടിഒ ആണ് ബസ് കസ്റ്റഡിയിലെടുത്തത്
കഴിഞ്ഞ ദിവസം ബസ് തടഞ്ഞ് തമിഴ്നാട് എം വി ഡി പിഴ ചുമത്തിയിരുന്നു. ഇത് വകവെക്കാതെയാണ് ബസ് ഇന്നും സർവീസ് നടത്തിയത്. തുടർന്ന് പെർമിറ്റ് ഇല്ലാത്ത ബസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.