മുളങ്കാടുകൾ സ്വപ്നം കണ്ട ശോഭീന്ദ്രൻ മാഷ്

Wayanad

തൃക്കൈപ്പറ്റ:മനസ്സിലും ശരീരത്തിലും പച്ച പുതച്ച ശോഭീന്ദ്രൻ മാഷ് തന്റെ സ്വപ്ന ഭൂമിയിൽ ഒരു മുളങ്കാട് ഉണ്ടാക്കാൻ അവസാന നാളിൽ ആഗ്രഹിച്ചിരുന്നുവെന്ന് പരിസ്ഥിതി പ്രവർത്തക സംഗമത്തിൽ വെളിപ്പെടുത്തി. മുളങ്കാട് ഉണ്ടാക്കാൻ ആഗ്രഹിച്ച വോയ്സ് മെസ്സേജ് സാമൂഹ്യ പ്രവർത്തകൻ എം. ബാബുരാജാണ് സദസ്സിനെ കേൾപ്പിച്ചത്.
തൃക്കൈപ്പറ്റ ഉറവ് ബാംബൂ ഗ്രോവ് റിസോർട്ടിൽ നടന്ന അനുസ്മരണ ചടങ്ങിലും പരിസ്ഥിതി സ്നേഹി സംഗമത്തിലും കേരളത്തിൽ വിവിധ സ്ഥലങ്ങളിലെ പരിസ്ഥിതി സംസ്കാരീക പ്രവർത്തകർ പങ്കെടുത്തു.

ശോഭീന്ദ്രൻ മാഷിന്റെ സ്വപ്ന സാക്ഷാത്കാരത്തിന് പ്രതീകമായി ഒരു മുള തൈ പ്രവർത്തകർ ചേർന്നു നട്ടു.

മുളങ്കാട് എന്നാശയം കാലാവസ്ഥ പ്രതിസഡി നേരിടുന്ന ഈ വിപൽ കാലത്ത് സുസ്ഥിരമായ പ്രതിരോധം കൂടിയാണെന്ന് പരിസ്ഥിതി പ്രവർത്തകർ അഭിപ്രായപ്പെട്ടു.

മുളങ്കാട് എന്ന ജൈവമണ്ഡലം ഒരുക്കാൻ ഉള്ള പ്രവർത്തനങ്ങൾക്ക് സമ്മേളനം രൂപം നൽകി.വയനാട് പ്രകൃതി സംരംക്ഷണ സമിതി പ്രസിഡന്റ് എൻ. ബാദുഷ ഉദ്ഘാടനം ചെയ്ത സമ്മേളനത്തിൽ ഷാജു ഭായ് അനുസ്മരണ സന്ദേശം പറഞ്ഞു. തോമാസ് അമ്പലവയൽ, കേബിയാർ കണ്ണൻ ( പയ്യന്നൂർ ),
ബാബു മൈലമ്പാടി, ബഷീർ, ആർട്ടിസ്റ്റ് ഇ.സി. സദാനധൻ, ധന്യ ഇന്ദു,

മോഹന വീണവാദകൻ
പോളി വർഗ്ഗീസ്, മ്യൂസിക് ഡയറക്ടർ പൗലോസ് ജോൺസൻ,
സി.ഡി. സുനീഷ് എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *