മാനന്തവാടി:ഇന്നലെ കല്ലോടിയിൽ കടബാധ്യത മൂലം തൂങ്ങിമരിച്ച കർഷ ആത്മഹത്യയിൽ പ്രതിഷേധിച്ചുകൊണ്ട് ബിജെപി കർഷക മോർച്ചയുടെ നേതൃത്വത്തിൽ മാനന്തവാടിയിൽ പ്രതിഷേധം നടത്തി രാവിലെ മുതൽ കർഷകമോർച്ച സംസ്ഥാന ഉപാധ്യക്ഷൻ ജോർജ് മാസ്റ്ററോട് നേതൃത്വത്തിൽ ആത്മഹത്യ ചെയ്ത കർഷകന്റെ കടങ്ങൾ എഴുതിത്തള്ളണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് വീട്ടുകാരോടൊപ്പം ബിജെപി കർഷകമോർച്ച പ്രവർത്തകരും ഉണ്ടായിരുന്നു .പോസ്റ്റ്മോർട്ടം ചെയ്ത മൃതദേഹം ഏറ്റുവാങ്ങാൻ ബന്ധുക്കൾ തയ്യാറായില്ല .ഇവർക്ക് പിന്തുണയുമായി കർഷ മോർച്ച സംസ്ഥാന ഉപാധ്യക്ഷൻ ജോർജ് മാസ്റ്റർ സ്ഥലത്തുണ്ടായിരുന്നു പ്രതിഷേധത്തെ തുടർന്ന് സ്ഥലത്ത് തഹസിൽദാർ എത്തി കലക്ടറുടെ നിർദ്ദേശപ്രകാരം അടിയന്തര സഹായമായി പതിനായിരം രൂപ നൽകുകയും കടബാധ്യതയെക്കുറിച്ച് പൂർണ്ണമായ വിവരം ശേഖരിച്ച് ഉചിതമായ നടപടി കൈക്കൊള്ളും എന്നുള്ള ഉറപ്പ് കിട്ടിയതിനെ തുടർന്നായിരുന്നു ബന്ധുക്കൾ മൃതദേഹം ഏറ്റുവാങ്ങിയത്
കർഷക മോർച്ച സംസ്ഥാന ഉപാധ്യക്ഷൻ ജോർജ് മാസ്റ്റർ കർഷക മോർച്ച ജില്ല പ്രസിഡണ്ട് ആരോട രാമചന്ദ്രൻ, ജില്ല ജനറൽ സെക്രട്ടറി ജി.കെ.മാധവൻ, ഒ.ബി.സി. മേർച്ച സംസ്ഥാന സമിതിയംഗം. പുനത്തിൽ രാജൻ. കെ.കെ. തങ്കച്ചൻ.വിജയൻ മങ്കൊല്ലി. തുടങ്ങിയവർ പങ്കെടുത്തു.